പക്ഷേ ആ കണ്ടെയ്നർ പൊട്ടി തകരുന്ന കണ്ട എസ് ഐ മനോഹറിൻെറ നെഞ്ചിൽ ആ സമയം പഞ്ചാരി കൊട്ടുകയായിരുന്നു… 500 കോടിയുടെ മയക്കുമരുന്നാണ് തന്റെ മുന്നിൽ കത്തിയമരുന്നത്…. അതിനുമുപരിയായി നായ്കിന് താൻ കൊടുത്ത വാക്കും …മയക്കുമരുന്നുകൾ സുരക്ഷിതമായി അവൻറെ താവളത്തിൽ എത്തിക്കാമെന്ന് … ഇതറിയുന്ന നിമിഷം നായിക് ഭായി തന്നെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കും എന്ന പേടി അവൻറെ ഉള്ളിൽ വന്നു നിറഞ്ഞു…. അയാൾ ആ റോഡിലേക്ക് തളർന്നു വീണു…. ബാക്കിയുള്ള പോലീസുകാർ അയാളെ താങ്ങി …ദേവൻ തന്റെ വണ്ടി ഒരു യു ടേൺ എടുത്ത് പിന്നിലേക്ക് പാഞ്ഞു പോയി….
*************************************
ദേവൻറെ കാർ ചെന്നുനിന്നത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളുടെ കൂട്ടത്തിലേക്കാണ്… നിർത്തിയിട്ട ഒരു കാറിൽ നിന്നും സമർ പുറത്തിറങ്ങി… തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും മറ്റു രണ്ടുപേരും… സമർ ദേവൻറെ അടുത്തേക്ക് നടന്നു ചെന്നു ..
ദേവേട്ടാ പോയ കാര്യം ഒക്കെ ആയില്ലേ???
തീർച്ചയായും അവൻറെ 500 കോടിയുടെ മുതൽ ഇപ്പോൾ അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടാവും ….എന്തായാലും എസ് ഐ മനോഹറിൻെറ ഫോൺ ഹാക്ക് ചെയ്യാനുള്ള നിൻറെ ഐഡിയ വളരെ നന്നായിരുന്നു …അതുകൊണ്ടാണ് കാര്യങ്ങൾ ഇത്ര സ്മൂത്തായി നടന്നത്..
അപ്പോൾ മടക്കം എപ്പോഴാണ് ദേവേട്ടാ ???
ചോപ്പറിൽ തന്നെയാണോ , അതോ ഫ്ലൈറ്റ് ബുക്ക് ചെയ്യണോ??
അതിന് നമ്മൾ വന്ന പണി കഴിഞ്ഞിട്ടില്ലല്ലോ സമർ…
അല്ല ദേവേട്ടാ ..കൺസൈൻമെൻറ് നമ്മൾ തകർത്തില്ലേ… അതായിരുന്നില്ലേ നമ്മുടെ ലക്ഷ്യം …
പകരത്തിനു പകരം ചെയ്യാനല്ല ദേവൻ ഈ മണ്ണിലേക്ക് എത്തിയത് …
അപ്പോൾ ഇനി എന്താണ് ദേവേട്ടന്റെ പ്ലാൻ??
നായിക്….. നായ്കിനെ നമ്മൾ അങ്ങ് പറഞ്ഞു വിടുന്നു …ഈ ഭൂമിയിൽ നിന്നു തന്നെ …അവന്റെ പാപങ്ങളുടെ ഭാരം അത്രമേൽ കൂടിയിട്ടുണ്ട് സമർ ….ഇനി ഇങ്ങനെ ഒരു അസുരൻ ഈ നാട്ടിൽ വേണ്ട… അത് ഞാൻ രാമൻ ആയതുകൊണ്ടല്ല ..ഇന്ന് ഈ രാത്രിയിൽ ഇവിടെ ബോംബെയിൽ ഒരു അസുരൻ മാത്രം മതി അത് ഞാൻ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്…. സൊ നായിക്കിന് നരകത്തിലേക്കുള്ള ടിക്കറ്റ് ഞാൻ ഇഷ്യൂ ചെയ്തിട്ടുണ്ട് …അത് അവനെ നേരിട്ട് കണ്ടു ഏൽപ്പിച്ചത് ശേഷം മാത്രമേ ദേവൻ മുംബൈ വിടുന്നുള്ളൂ.
ദേവൻറെ മുഖവും സംസാരവും കണ്ട് സമർ ഞെട്ടി …ദേവേട്ടാ പക്ഷേ നായിക് എന്ന് പറയുമ്പോൾ ഒരു പട ആളുകൾ തന്നെ ഉണ്ടാവും അവൻറെ രക്ഷയ്ക്കവിടെ… അവരെയൊക്കെ മറികടന്ന് വേണം അവനെ തീർക്കാൻ ….നമ്മുടെ കയ്യിലാണെങ്കിൽ ഇപ്പോൾ ആയുധങ്ങളും കുറവാണ് ….ഇല്ലെന്ന് തന്നെ പറയാം…. അപ്പോൾ ഈ അവസ്ഥയിൽ …സമർ ഒന്ന് ശങ്കിച്ചു ..
ആയുധങ്ങളും സന്നാഹങ്ങളും ഉണ്ടാകും സമർ… അതിനുള്ള ഇടവും ആൾക്കാരും ഇപ്പോൾ ഒരുങ്ങിയിട്ടുണ്ടാവും …നമ്മൾ ആദ്യം അവിടേക്ക് പോകുന്നു… ആയുധങ്ങൾ ആർജിച്ച ശേഷം വേട്ട തുടങ്ങാം …ദേവന്റെ മുഖത്ത് ഒരു പ്രത്യേക ഭാവമായിരുന്നു അപ്പോൾ …സമർ പലപ്പോഴും കണ്ടിട്ടുള്ള ആസുരഭാവം.
ദേവൻറെ നിർദ്ദേശങ്ങൾക്കനുസരിച്ച് സമർ ഡ്രൈവ് ചെയ്യുകയായിരുന്നു…. ആ സമയം ദേവൻ തന്നെ ഫോണിൽ എന്തൊക്കെയോ മെസ്സേജ് അയക്കുകയോ കോൾ ചെയ്യുകയോ ഒക്കെ ആയിരുന്നു… ഒടുവിൽ കാർ കടലിനോട് ചേർന്ന് ഒരു കണ്ടെയ്നർ യാർഡിലാണ് എത്തി നിന്നത്… സമർ കാർ കണ്ടെയ്നർ യാർഡിനകത്തേക്ക് ഓടിച്ചു കയറ്റി …അവിടെ ഒരു വലിയ കവാടം ഉണ്ടായിരുന്നു …കവാടത്തിന്റെ സൈഡിലായി നിന്ന സെക്യൂരിറ്റി അവരുടെ കാറിനടുത്തേക്ക് എത്തി ….
എന്തുവേണം????
ദേവൻ തല പുറത്തേക്കിട്ട് അയാളോട് “ഫാൽക്കൺ വാണ്ട് ടു മീറ്റ് ദി മാസ്റ്റർ”
സെക്യൂരിറ്റി ഫോണെടുത്ത് ആരോടോ സംസാരിച്ചു ശേഷം ദേവനോട്…
” മാസ്റ്റർ റെഡി ടു മീറ്റ് ഫാൽക്കൺ” യു ക്യാൻ ഗോ ..അയാൾ ആ വാതിൽ തുറക്കാനായി ആംഗ്യം കാണിച്ചു..
ഷോട്ട് ഗണ്ണുകളും പിടിച്ചുകൊണ്ടു നിന്ന സെക്യൂരിറ്റി ഗാർഡ്സ് ആ വലിയ വാതിൽ മലർക്കെ തുറന്നു …ദേവനും സംഘവും ഗേറ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു…
വണ്ടി ഒരു സൈഡിൽ ഒതുക്കിയ ശേഷം ബാക്കിയുള്ളവരോട് വണ്ടിയിൽ തന്നെ ഇരിക്കാൻ പറഞ്ഞിട്ട് ദേവനും സമറും മാത്രം പുറത്തേക്കിറങ്ങി .അപ്പോൾ ഒരാൾ അവരുടെ അടുത്തേക്ക് നടന്നു വന്നു.. നല്ല പൊക്കമുള്ള വെളുത്ത നിറത്തിൽ പൂച്ച കണ്ണുകളുമായി ഒരാൾ …അയാൾ വന്നു ദേവന് കൈ കൊടുത്തു ..
…ഹലോ ബ്രദർ ….അയാൾ ദേവനെ അഭിസംബോധന ചെയ്തു…
സമർ മീറ്റ് മിസ്റ്റർ സ്നൈഡർ… ആൻഡ് സ്നൈഡർ ദിസ് ഈസ് സമർ …..ദേവൻ സ്നൈഡർക്ക് സമറിനെയും സമറിന് സ്നൈഡറെയും പരിചയപ്പെടുത്തി.. അയാൾ സമറിനും കൈ കൊടുത്തു… ശേഷം ദേവനോട്…
വായിക്കാൻ വൈകി…
കിടു സ്റ്റോറി..??
Waiting for next part
ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????
അടുത്തെങ്ങാനും ഉണ്ടാകുമോ? …..
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??
കൊള്ളാം, waiting for next part
ബ്രോ ഉടനെ എങ്ങാനം വരുമോ
Next ennnu bro plz update
Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.
ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.
Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???
Udane next part undo.. comments nu reply cheyyarutho
♥️♥️♥️♥️♥️
??
ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു
?♥️
കൊള്ളാം
പ്വോളിച്
അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????
Adi poli katta waiting for next part
Ho kollam poli sanam… Adipoli naration… And story
കൊള്ളാം
അന്യായ ഫീൽ ആണ് സഹോ
Waiting ഫോർ next part
Super
Kathirunne veruthe aayilla polichu ?
??