എന്താടോ റോഡിൽ രാത്രി വണ്ടിയും കൊണ്ടിട്ട് ചെയ്യുന്നത് …
സാർ വണ്ടി ഒന്ന് ബ്രേക്ക് ഡൗൺ ആയതാ… ഞാൻ എത്ര നോക്കിയിട്ടും സ്റ്റാർട്ട് ആകുന്നില്ല …സഹായത്തിന് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ സൈഡിലേക്ക് ഒന്ന് തള്ളി മാറ്റി ഇടാമായിരുന്നു… ഇതിപ്പോൾ ഞാൻ ഒറ്റയ്ക്കായത് കൊണ്ട് അതിനും സാധിക്കുന്നില്ല… സാർ ക്ഷമിക്കണം.
ഓ അത് സാരമില്ലടോ.. എസ് ഐ തന്റെ ജീപ്പിലിരുന്ന ഒന്നു രണ്ടു പോലീസുകാരെ തന്റെ അടുത്തേക്ക് വിളിച്ചു .
എടോ പി സി താനെന്ന് നോക്ക്.. സ്റ്റാർട്ട് ആയില്ല എന്നുണ്ടെങ്കിൽ അത് ആ സൈഡിലേക്ക് തള്ളി മാറ്റിയിടാൻ ഇയാളെ ഒന്ന് സഹായിക്കുക് ..അതും പറഞ്ഞു എസ്ഐ അവിടെ തന്നെ നിന്നു.. പോലീസുകാർ അവനോടൊപ്പം ആ ബോണറ്റിലേക്ക് തലചരിച്ചുവച്ച് പണി തുടങ്ങി .
ഈ സമയം പിറകിൽ കണ്ടെയ്നറിന്റെ അടുത്ത് കുറച്ചു കാര്യങ്ങൾ അരങ്ങേറിയിരുന്നു …കണ്ടെയ്നർ നിർത്തിയപ്പോൾ തന്നെ സൈഡിലെ പൊന്തക്കാട്ടിൽ നിന്നും നാലുപേർ ആ കണ്ടെയ്നറിന്റെ അരികിലേക്ക് എത്തിയിരുന്നു. അതിൽ രണ്ടുപേർ കണ്ടൈനർ ലോറിയുമായി ഉറപ്പിച്ചിരുന്ന നട്ടുകളുടെ മുകളിലായി ലിക്വിഡ് നൈട്രജൻ ഒഴിച്ച് കൊടുത്തു കൊണ്ടിരുന്നു… ശേഷം അവയ്ക്ക് അരികിലായി ചെറിയ ഓരോ ബോംബ് വീതം സ്ഥാപിച്ചു… ശേഷിച്ച രണ്ടുപേർ കണ്ടെയ്നറിന്റെ പിൻഭാഗത്ത് ലേസർ കട്ടർ വച്ച് ഒരു വലിയ ദ്വാരമുണ്ടാക്കി… അതിനുള്ളിലൂടെ ആ കണ്ടെയ്നറിനകത്തായി ശക്തി കൂടിയ പ്ലാസ്റ്റിക് എക്സ്പ്ളോസീവ് സ്ഥാപിച്ചു. ശേഷം കണ്ടെയ്നറിന്റെ ഇരുവശത്തുമായും അവർ പ്ലാസ്റ്റിക് എക്സ്പ്ളോസീവ് ശക്തിയേറിയ നീയോഡിയം മാഗ്നെറ്റിന്റെ സഹായത്താൽ ഉറപ്പിച്ചു …തങ്ങളുടെ പണി ഭംഗിയായി പൂർത്തിയാക്കിയവർ ഉടൻ തന്നെ ആ ഇരുട്ടിലേക്ക് വീണ്ടും മറഞ്ഞു…
അപ്പോഴേക്കും മുന്നിൽ കിടന്നിരുന്ന അംബാസിഡർ കാർ സ്റ്റാർട്ട് ആയിരുന്നു… അയാൾ കാറിൽ കയറി കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി കൊടുത്തു ശേഷം എസ്ഐയും ബാക്കിയുള്ളവരും ജീപ്പിൽ കയറുകയും എസ്ഐയുടെ വാഹനവ്യൂഹം മുന്നോട്ടു നീങ്ങുകയും ചെയ്തു… ഇതെല്ലാം വീക്ഷിച്ചുകൊണ്ട് കണ്ടെയ്നറിന് പിന്നിലായി ഒരു ബ്ലാക്ക് കളർ റെയിഞ്ച് റോവർ കാറിൽ ഒരു 300 മീറ്റർ ഡിസ്റ്റൻസിൽ ദേവൻ ഉണ്ടായിരുന്നു.. അവൻറെ കൈയിൽ ആ കണ്ടെയ്നറിൽ ഘടിപ്പിച്ചിരുന്ന ബോംബുകളുടെ റിമോട്ട് കൺട്രോളും .
കണ്ടെയ്നർ സ്ട്രയ്റ്റ് റോഡിലേക്ക് എത്തി…. പതിയെ കണ്ടെയ്നറിന്റെയും മറ്റു വാഹനങ്ങളുടെയും വേഗത കൂടിക്കൂടി വന്നു ..ദേവൻ സഞ്ചരിച്ചിരുന്ന ബ്ലാക്ക് കളർ റെയിഞ്ച് റോവർ ആ കണ്ടെയ്നറിനെ പിന്തുടരുന്നുണ്ടായിരുന്നു ഹെഡ്ലൈറ്റ് ഓഫ് ചെയ്ത് ഇട്ടിരുന്നത് കൊണ്ട് പെട്ടെന്ന് ആ കാറിനെ മുന്നിലുള്ളവർ തിരിച്ചറിഞ്ഞില്ല ..കണ്ടെയ്നറിന്റെ വേഗം 80 km/hr കൂടുതലായി കഴിഞ്ഞിരുന്നു… അപ്പോൾ ദേവൻ കണ്ടൈനറിനെ ലോറിയുമായി ഉറപ്പിച്ചിരുന്ന നട്ടുകൾക്ക് സമീപം ഉണ്ടായിരുന്ന ചെറു ബോംബ് കളുടെ ഡിറ്റനേറ്റർ അമർത്തി …ചെറു ചെറു ശബ്ദത്തോടെ ആ കുഞ്ഞു ബോംബുകൾ ബ്ലാസ്റ്റ് ആയി ….ലിക്വിഡ് നൈട്രജന്റെ പ്രവർത്തന ഫലമായി തണുത്തുറഞ്ഞ ആ സ്റ്റീൽ നട്ടുകൾ ബോംബുകളുടെ സ്ഫോടന ഫലമായി പൊട്ടിയടന്നു …ലോറിയും ആയി ഉണ്ടായിരുന്ന പിടിവിട്ട കണ്ടൈനർ റോഡിലേക്ക് തെറിച്ച് വീണു…. സ്ട്രയ്റ്റ് റോഡ് ആയതുകൊണ്ട് വേഗത്തിൽ പോയിരുന്ന ലോറിയും പോലീസ് ജീപ്പുകളും അതറിഞ്ഞപ്പോഴേക്കും അവർ കണ്ടെയ്നർ വീണിടത്തുനിന്നും 500 മീറ്ററിലേറെ സഞ്ചരിച്ചിട്ടുണ്ടായിരുന്നു…
ദേവനും ആ കണ്ടെയ്നറിന് പിന്നിലായി ഏകദേശം 300 മീറ്ററിൽ വണ്ടി നിർത്തി പുറത്തിറങ്ങി ശേഷം ആ കണ്ടെയ്നറിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന അതിശക്തമായ പ്ലാസ്റ്റിക് എക്സ്പ്ളോസീവിൻെറ ഡിറ്റനേറ്റർ പ്രസ് ചെയ്തു ….അത്യുഗ്രമായ ഒരു ശബ്ദത്തോടെ ആ കണ്ടെയ്നർ പൊട്ടിത്തെറിച്ചു …ദേവൻ ഒരു ചെറുപുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ച് അത് കൺകുളിർക്കെ കണ്ടു ….
വായിക്കാൻ വൈകി…
കിടു സ്റ്റോറി..??
Waiting for next part ❤️❤️
ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????
അടുത്തെങ്ങാനും ഉണ്ടാകുമോ? …..
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??
കൊള്ളാം, waiting for next part
ബ്രോ ഉടനെ എങ്ങാനം വരുമോ
Next ennnu bro plz update
Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.
ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.
Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???
Udane next part undo.. comments nu reply cheyyarutho
♥️♥️♥️♥️♥️
❤️❤️❤️
??
ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു
❤❤❤
❤️?♥️
❤❤❤❤❤
കൊള്ളാം
പ്വോളിച്
അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????
Adi poli katta waiting for next part
Ho kollam poli sanam… Adipoli naration… And story
കൊള്ളാം
അന്യായ ഫീൽ ആണ് സഹോ
Waiting ഫോർ next part
Super
Kathirunne veruthe aayilla polichu ❣️?
??❤️