എടാ 10 ദിവസത്തിനുള്ളിൽ ഞാൻ അവിടെ ലാൻഡ് ചെയ്യും നിനക്ക് എത്ര ദിവസത്തെ ലീവ് ഉണ്ട് ???
15 ദിവസം …..അത് കഴിഞ്ഞ് തിരിച്ച് ബാംഗ്ലൂർ …അപ്പോൾ പറഞ്ഞതുപോലെ തന്നെ ഞാൻ വയ്ക്കട്ടെ ..
ഒക്കെ സൂര്യ ഗുഡ് നൈറ്റ്…..
************************************
NIA നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈയിലെ പോർട്ടിലേക്ക് പോകുകയായിരുന്നു നായിക്കിന്റെ കണ്ടെയ്നർ പോലീസ് പിടിച്ചെടുത്തു …ആ കണ്ടെയ്നറുമായി പോലീസിന്റെ വാഹനവ്യൂഹം തിരികെ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു …മുന്നിൽ എസ്ഐയും സംഘവും കയറിയ ജീപ്പും അതിനു പിന്നിലായി പോലീസുകാരും അതുപോലെതന്നെ അറസ്റ്റ് ചെയ്യപ്പെട്ടവരെയും കയറ്റിയ ഒരു പോലീസ് വാനും ഏറ്റവും പിന്നിലായി കണ്ടെയ്നർ ലോറിയും ……
മുന്നിലെ ജീപ്പിലിരുന്ന് എസ് ഐ
തൻറെ ഫോണിൽ നായ്ക്കിന്റെ നമ്പർ ഡയൽ ചെയ്തു…
**************************************
ആ സമയം തന്റെ മുംബൈയിലെ പ്രൈവറ്റ് ബീച്ച് ഹൗസിന്റെ ബാൽക്കണിയിൽ നേരെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു നായിക്ക് …വസ്ത്രം എന്നു പറയാൻ ഒരു ബോക്സർ മാത്രമായിരുന്നു അയാൾ ധരിച്ചിരുന്നത്… അപ്പോഴാണ് നായ്ക്കിന് എസ്ഐയുടെ കോൾ വന്നത് ..
ഹലോ നായിക്ക് സാബ് …
യെസ് നായിക്ക് ഹിയർ…
സാബ് പറഞ്ഞതുപോലെ തന്നെ സാബിന്റെ കണ്ടെയ്നർ ഒരു പ്രശ്നം കൂടാതെ ഞങ്ങൾ സീസ് ചെയ്തു… അത് തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ്… അപ്പോൾ സാബിന്റെ അടുത്ത മൂവ് എന്താണ്???
മനോഹർ ….പോകുന്ന വഴിക്ക് നിങ്ങളുടെ നേർക്ക് ഒരു അറ്റാക്ക് ഉണ്ടാകും …അവർ ആ കണ്ടെയ്നർ സേഫ് ആയി എൻറെ അടുത്ത് എത്തിക്കുകയും ചെയ്യും… പിന്നെ താൻ ആ സമയത്ത് പിറക്കിലേക്ക് മാറി കളയണം …ഇല്ലെങ്കിൽ അറിയാല്ലോ ..ആളും തരവും നോക്കാത്ത പിള്ളേരാ …പിന്നെ കുറച്ച് സത്യസന്ധന്മാര് കാണുമല്ലോ അവന്മാരെ പിടിച്ച് മുന്നിലോട്ട് നിർത്തിക്കോ …കുറച്ചു ചോരയൊക്കെ വീഴേണ്ടതല്ലേ ….അപ്പോൾ ഇവന്മാരുടെ കഴപ്പും അങ്ങനെ അങ്ങ് തീരും …നായിക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു …
മനോഹർ പരിഭ്രമത്തോടെ …സാബ് എന്റെ ഒരു ഫോട്ടോ കൂടി കൊടുത്തേക്കണേ… അറിയാതെ പോലും എനിക്ക് അപകടമൊന്നും സംഭവിക്കരുതേ…
താൻ പേടിക്കാതെടോ തനിക്കൊന്നും സംഭവിക്കില്ല …പിന്നെ അറിയാല്ലോ 500 കോടിയുടെ മുതലാണ്… അതിനെന്തെങ്കിലും പറ്റിയാൽ ഞാൻ പലരോടും സമാധാനം പറയേണ്ടിവരും.. അങ്ങനെ വന്നാൽ തന്നെയും തന്റെ കുടുംബത്തെയും ഞാൻ നിർത്തി കത്തിക്കും ഓർമ്മവേണം.
ശേഷം നായിക്ക് ഫോൺ കട്ട് ചെയ്തു.. അപ്പോഴാണ് നായികന്റെ പിന്നിൽ നിന്നും രണ്ടു മനോഹരമായ കൈകൾ അവന്റെ വയറിനെ പൊതിഞ്ഞു പിടിച്ചത്….അവൻ തിരിഞ്ഞുനോക്കി ……പൂജ മേത്ത….. മുംബൈയിലെ പ്രശസ്തയായ പരസ്യ മോഡൽ …ലഗിൻസ് ആണ് വേഷം അരക്ക് മുകളിലേക്ക് നഗ്നമാണ് …അവൾ നായികനെ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തി അവൻറെ കഴുത്തിലേക്ക് മെല്ലെ കടിച്ചു ….നായിക്ക് അവളെ തൻറെ ശരീരത്തിലേക്ക് ഒന്നുകൂടി ചേർത്തുപിടിച്ചു…
എന്താടി ഒന്ന് കഴിഞ്ഞതല്ല ഉള്ളൂ അതിനുമുമ്പ് തന്നെ മൂടായോ ????
ഇങ്ങനെ നിർത്താതെ സുഖിക്കാൻ അല്ലേടാ? ഞാൻ എൻറെ ഭർത്താവിനെയും ഒളിച്ച് നിൻറെ അരികിലേക്ക് വരുന്നത്..
ഇത്തവണ അവൻ എങ്ങോട്ടാ പോയിരിക്കുന്നത് ???
ഗോവ… രണ്ടു ദിവസത്തെ ബിസിനസ് ടൂർ… ഈ രണ്ടു ദിവസം നമുക്ക് പൊളിക്കാടാ..
ആയിക്കോട്ടെ ..
നായിക് അവളെയും കോരിയെടുത്ത് കൊണ്ട് അകത്തേക്ക് നടന്നു…
*************************************
എസ് ഐ മനോഹർ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു തന്റെ സീറ്റിലേക്ക് ചാഞ്ഞിരുന്നു ….വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് പെട്ടെന്നാണ് ഡ്രൈവർ ബ്രേക്ക് ചവിട്ടിയത് , നോക്കിയപ്പോൾ അവിടെ ഒരു അംബാസഡർ കാർ കിടക്കുന്നു… ഒരാൾ അതിൻറെ ബോണറ്റ് പൊക്കി വെച്ച് അതിനു മുന്നിലായി കുനിഞ്ഞ് നിൽക്കുന്നു. മനോഹർ തൻറെ റിവോൾവർ കയ്യിലെടുത്തു പുറത്തേക്കിറങ്ങി ..ആ കാറിനു നേർക്ക് നടന്നു എസ്ഐയെ കണ്ടിട്ടാവണം ബോണറ്റിലേക്ക് കുനിഞ്ഞുനിന്ന അയാൾ നിവർന്നു എസ്ഐയുടെ മുന്നിലേക്ക് എത്തി..
വായിക്കാൻ വൈകി…
കിടു സ്റ്റോറി..??
Waiting for next part ❤️❤️
ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????
അടുത്തെങ്ങാനും ഉണ്ടാകുമോ? …..
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??
കൊള്ളാം, waiting for next part
ബ്രോ ഉടനെ എങ്ങാനം വരുമോ
Next ennnu bro plz update
Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.
ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.
Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???
Udane next part undo.. comments nu reply cheyyarutho
♥️♥️♥️♥️♥️
❤️❤️❤️
??
ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു
❤❤❤
❤️?♥️
❤❤❤❤❤
കൊള്ളാം
പ്വോളിച്
അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????
Adi poli katta waiting for next part
Ho kollam poli sanam… Adipoli naration… And story
കൊള്ളാം
അന്യായ ഫീൽ ആണ് സഹോ
Waiting ഫോർ next part
Super
Kathirunne veruthe aayilla polichu ❣️?
??❤️