ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441

.. ഇല്ല മാഡം അവനെപ്പറ്റി എനിക്ക് മറ്റൊന്നും അറിയില്ല., പത്ത് ലക്ഷം രൂപ തന്നു ഈ പണിക്ക് വേണ്ടി , അല്ലാതെ അവനെപ്പറ്റി ഞങ്ങൾക്കൊന്നും അറിയില്ല..

സഞ്ജയ് …….അവൾ വിളിച്ചു .

ഒരു യുവാവ് അവളുടെ അടുത്തേക്ക് എത്തി ..ഇവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം.. നിങ്ങൾ അകത്ത് പോകണ്ട ഹോസ്പിറ്റലിന്റെ വാതിൽക്കൽ ഇറക്കി വിട്ടാൽ മതി…

… ഒക്കെ മാഡം… പിന്നെ ഈ കണ്ടെയ്നറിലുള്ള ഡ്രഗ്സ്സ് എന്ത് ചെയ്യും…
അവൾ ഒന്ന് പുഞ്ചിരിച്ചു ….അത് നമുക്ക് ഇവന്മാരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കാം.. തന്റെ മുന്നിൽ ഇരിക്കുന്ന ഗുണ്ടകളെ നോക്കി അവൾ പറഞ്ഞു …ശേഷം അവരെ നോക്കി അവൾ തുടർന്നു…

അപ്പോൾ ഗുണ്ടാ ചേട്ടന്മാരെ… ഈ പ്ലാസ്റ്റിക്കും കെമിക്കലും ഒക്കെ കാരണം കോഴിക്കോട്ടെ മീനുകൾക്കെല്ലാം വല്ലാത്ത ടെൻഷനാണ്… നിങ്ങൾ ഒരു കാര്യം ചെയ്യ് നിങ്ങളെ കൊണ്ടുവന്ന ടെൻഷൻ കുറയ്ക്കുന്ന ഐറ്റം ഉണ്ടല്ലോ അത് നിങ്ങളുടെ കൈകൊണ്ടുതന്നെ ആ കടലിലേക്ക് അങ്ങ് കലക്കിയേറെ അവരും ഒന്ന് എൻജോയ് ചെയ്യട്ടെ? എന്താ???

അവന്മാർക്ക് അതിൻറെ യഥാർത്ഥ വില അറിയില്ലെങ്കിലും ഏകദേശം പത്തൻപത് കോടിക്ക് മുകളിൽ വില വരും എന്നൊരു ഊഹം ഉണ്ടായിരുന്നു …അതാണ് ദക്ഷ കടലിൽ കലക്കി കളയാൻ പറഞ്ഞിരിക്കുന്നത്…. അവന്മാർ അത് കേട്ട് ഞെട്ടി ഇരുന്നു…

പെട്ടെന്ന് ആവട്ടെ …എനിക്ക് ഈ പണിയും കഴിഞ്ഞ് കൊച്ചിക്ക് പോകാനുള്ളതാ…. അവൾ തന്റെ ഡിഫൻഡറിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു ശേഷം അകത്തേക്ക് കൈ ഇട്ട് തന്റെ ഗൺ പുറത്തെടുത്തു …ഇപ്പോൾ അവളുടെ രണ്ടു കൈകളിലും ഓരോ ഗൺ വീതം ഉണ്ട് അത് രണ്ടും ദൂരെ കടലിന്റെ അനന്തതയിലേക്ക് ചൂണ്ടി പിടിച്ചു കൊണ്ടാണ്  ഗുണ്ടകളോട് അവൾ സംസാരിച്ചത് ….
തങ്ങളോട് പറഞ്ഞ പണി ചെയ്തില്ലെങ്കിൽ സാത്താന്റെ അവസ്ഥ തന്നെയായിരിക്കും താങ്കൾക്ക് എന്ന് മനസ്സിലാക്കിയ അവർ വേഗം തന്നെ ഡ്രഗ്സ്സ് ഓരോ പാക്കറ്റ് ആയി പൊട്ടിച്ച് കടലിൽ കലക്കാൻ ആയി തുടങ്ങി…. കുറച്ചുനേരം അവൾ അത് നോക്കിയിരുന്നു അതിനുശേഷം ആ പ്രവർത്തി നിരീക്ഷിക്കാനായി തന്റെ ഗാർഡ്സിനെ ചുമതലപ്പെടുത്തിയ ശേഷം അവൾ തിരികെ തന്റെ ഓഫീസിലേക്ക് വണ്ടിയോടിച്ചു പോയി ..G.Mന്റെ ഏകദേശം 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് അറബിക്കടലിൽ ലയിച്ചു കൊണ്ടിരുന്നു….

**************************************
കസേരയിൽ തളർന്നു കിടന്നിരുന്ന സൂര്യൻ ദേവൻറെ കോൾ അറ്റൻഡ് ചെയ്തു…

ഹലോ സൂര്യ …ഒരു ഇംപോർട്ടന്റ് മാറ്റർ ആയതുകൊണ്ടാണ് രാത്രിയിൽ വിളിച്ചത്… ഉറക്കം കളഞ്ഞതിന് ചീത്ത ഒന്നും വിളിക്കരുത് …ദേവൻ മുൻകൂർ ജാമ്യം വാങ്ങി .

…ഉറക്കം ..തേങ്ങയാണ് …നമ്മുടെ പെങ്ങൾ കാരണം ഞാനിവിടെ സുഖിച്ചു കിടന്നുറങ്ങുകയാണ്…. പിന്നെ നമുക്ക് രണ്ടുപേർക്കും കൂടെ കിട്ടേണ്ട തെറി മുഴുവൻ അമ്മയുടെ വായിൽ നിന്ന് ഞാൻ ഒറ്റയ്ക്ക് കേട്ടു …അപ്പൻറെ വക വേറെ.. ഇതൊന്നും പോരാഞ്ഞ് അവൾ എന്റെ പുറത്ത് വാളും വെച്ചു …ഇതൊക്കെ കൊണ്ട് വളരെ സുഖമായിട്ട് ഞാൻ കിടന്നുറങ്ങാൻ തുടങ്ങിയപ്പോഴാണ് നീ വിളിക്കുന്നേ…. അതിൻറെ കൂടെ നാലഞ്ച് പോലീസ് തെറിയും കൂടി അവൻ ദേവനെ വിളിച്ചു….

എടാ സൂര്യ നിർത്തി നിർത്തി ചീത്ത വിളിക്ക്….. നീ എവിടാ നീ പറഞ്ഞതൊന്നും എനിക്ക് അങ്ങോട്ട് മനസ്സിലായില്ല ….
സൂര്യൻ താൻ വന്നപ്പോൾ തൊട്ട് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും ദേവനെ പറഞ്ഞു കേൾപ്പിച്ചു…. ദേവൻ ആകട്ടെ ഇതൊക്കെ കേട്ട് കിളി പോയ അവസ്ഥയിലും ..

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.