ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441

അപ്പോഴാണ് രുദ്രയുടെ ഉച്ചത്തിലുള്ള കൂവൽ കേട്ടത് …കുട്ടിയുടെ കിളികളെല്ലാം ഇപ്പോഴാണ് തിരിച്ചുവന്നത് …അവൾ ഓടി സൂര്യന്റെ അടുത്തേക്ക് എത്തി ..സൂര്യനും അപ്പോഴാണ് അവളെ കാണുന്നത്. വാതിൽക്കലേക്ക് നോക്കിയ സൂര്യൻ ദേവനെയും സമറിയും കണ്ടു …ചെവിയിൽ ഇയർ പ്രൊട്ടക്ഷൻ ഡിവൈസ് വെച്ചിരിക്കുന്നത് കൊണ്ട് വൈദേഹി ഇതൊന്നും അറിഞ്ഞിരുന്നില്ല… സൂര്യൻ വൈദേഹിക്ക് ശല്യം ഉണ്ടാകാതിരിക്കാൻ പാഞ്ഞു വന്ന രുദ്രയും പിടിച്ചുകൊണ്ട് ദേവൻറെ അടുക്കലേക്ക് എത്തി.

നീ എന്തിനാ ദേവ ഇവളെയും കൊണ്ട് ഇങ്ങോട്ട് വന്നത്??? സൂര്യൻ ദേവനോട് ചോദിച്ചു ..

ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ… ഞാനും കൂടി വരില്ലായിരുന്നു…. എനിക്കുമില്ലേ ആഗ്രഹങ്ങൾ.. എനിക്കെന്താ വെടിവെക്കാൻ പഠിച്ചാൽ?? രുദ്ര പിണക്കത്തോടെ സൂര്യനോട് പറഞ്ഞു.

നിനക്കിനി അതിൻറെ ഒരു കുറവും കൂടിയേ ഉള്ളൂ …അതും കൂടി പഠിപ്പിച്ചിട്ട് വേണം എൻറെ സർവീസ് ഗൺ എടുത്ത് തന്നെ പണിയാൻ… അല്ലേടി ???സൂര്യൻ രുദ്രയുടെ തലക്കെട്ട് ഒന്ന് കൊട്ടി .

ഇയാൾ പഠിപ്പിച്ചില്ലെങ്കിൽ എന്നെ അച്ചുവേട്ടൻ പഠിപ്പിക്കും… അല്ലെങ്കിൽ സമറേട്ടൻ പഠിപ്പിക്കും… അവൾ ദേവൻറെയും സമറിൻെറയും ഇടയിൽ കയറി നിന്നുകൊണ്ട് പറഞ്ഞു…

സമറേട്ടൻ??? നീ എന്താ രുദ്ര എന്നെ വിളിച്ചത് ???സമർ വിശ്വാസം വരാത്തതുപോലെ അവളുടെ മുഖത്ത് നോക്കി ചോദിച്ചു ..

സമറേട്ടൻ… ഗുരുവിനെ പേര് വിളിക്കുന്നത് എങ്ങനെയാണ് ..അവൾ വിനയം വാരിപൂശി കൊണ്ട് പറഞ്ഞു.

ഈശ്വരാ …എനിക്കിനി ചത്താൽ മതി …സമർ നെഞ്ചത്ത് കൈവച്ചുകൊണ്ട് പറഞ്ഞു .

അടുത്ത റൗണ്ട് മാഗസിൻ തീർന്നശേഷം സൂര്യനെ നോക്കിയ വൈദേഹി അവനെ അവിടെ കാണാത്തതുകൊണ്ട് തിരിഞ്ഞു വാതിൽക്കലേക്ക് നോക്കി , അവിടെ അവൾ സംസാരിച്ചുകൊണ്ട് നിൽക്കുന്ന സൂര്യനെയും രുദ്രയെയും സമറിനെയും ദേവനെയും കണ്ടു അവരുടെ അടുത്തേക്ക് ചെന്നു …

ഇപ്പോഴാണ് നീ പൊളി ആയത്… രുദ്ര വൈദേഹി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. നിനക്കെന്താ ഇങ്ങനെയുള്ള മോഡേൺ ഡ്രസ്സ് സ്ഥിരമാക്കിയാൽ …നിനക്കിത് നല്ലതുപോലെ ചേരുന്നുണ്ട് …

ഒന്ന് പോടീ …എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല.. ഇവിടെ വരണമെങ്കിൽ ഈ ഡ്രസ്സ് ധരിക്കണമെന്ന് സൂര്യേട്ടൻ പറഞ്ഞതുകൊണ്ടാ…

അത് ശരിയാ …പാവാടയും ദാവണിയും ഉടുത്ത് ഷൂട്ട് ചെയ്യുന്നത് ഒന്ന് ആലോചിച്ചു നോക്ക് നല്ല കോമഡി ആയിരിക്കും ..

പിന്നീട് അവർ എല്ലാവരും ഒരുമിച്ച് അവിടെ തന്നെ കൂടി ..ദേവൻ ഓഫീസിൽ നിന്നും തൻറെ ഡെസേർട്ട് ഈഗിൾ കൊണ്ടുവരാനായി സമറിനോടു പറഞ്ഞു.. ദേവൻ അതുമായാണ് പരിശീലിച്ചത്… സൂര്യൻ വീണ്ടും വൈദേഹിയെ ട്രെയിൻ ചെയ്തു …രുദ്ര ആകട്ടെ സമറുമായി കത്തിവച്ചുകൊണ്ടിരുന്നു …ഇടയ്ക്ക് ഒരു കൗതുകത്തിന് വൈദേഹി ദേവൻറെ ഡെസേർട്ട് ഈഗിൾ ഒന്ന് ട്രൈ ചെയ്തു… പക്ഷേ അത് തനിക്ക് പറ്റുന്ന പരിപാടിയല്ല എന്ന് അവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി …അത്രയ്ക്ക് ഭീകരമായിരുന്നു അതിൻറെ റീ കോയിൽ …അവൾ തിരികെ തൻറെ 9mm പിസ്റ്റലിലേക്ക് തന്നെ തിരിച്ചു പോയി …പത്തുമണിയോട് അടുപ്പിച്ചാണ് അവർ തിരികെ പാലസിലേക്ക് എത്തിയത്..

പിറ്റേന്നാണ് വൈദേഹിയുടെ ജന്മദിനം… അന്ന് രാത്രിയിൽ തന്നെ …12 മണിക്ക് വൈദേഹിക്ക് ദേവനും കൂട്ടരും ചേർന്ന് ഒരു സർപ്രൈസ് പാർട്ടി കൊടുത്തു ..കേക്കും പാർട്ടി പോപ്പും… ഒക്കെയായി ..ഒരു ചെറിയ എന്നാൽ സന്തോഷപൂർണ്ണമായ പാർട്ടി… അതൊക്കെ കഴിഞ്ഞ് രാത്രി രണ്ടുമണിയോടുകൂടിയാണ് അവർ കിടന്നത് ….

പിറ്റേന്ന് അവരുടെ ബന്ധുക്കളെയും അഗ്രഹാര തെരുവിൽ ഉള്ളവരെയും ഒക്കെ വിളിച്ചു കൂട്ടി അതിഗംഭീരമായ ഒരു ആഘോഷം തന്നെയായിരുന്നു പാലസിൽ നടന്നത് ….വൈദേഹി തൻറെ ജന്മദിനം ഇത്ര വിപുലമായി ഇതുവരെ ആഘോഷിച്ചിട്ടില്ല …അത്രയും മനോഹരമായിരുന്നു ആ പാർട്ടി …കേക്ക് ഒക്കെ മുറിച്ച് ഗിഫ്റ്റ് കൊടുക്കാനുള്ള സമയമായിരുന്നു ..രാജശേഖരനും ലക്ഷ്മി അമ്മയും അവൾക്കൊരു മിനി കൂപ്പർ കാറാണ് ഗിഫ്റ്റ് ആയി നൽകിയത്….. രുദ്രയുടെ മിനി കൂപ്പറിന്റെ അതേ കളറിലുള്ള അതേപോലെയുള്ള മറ്റൊരു കാർ ….അതിൻറെ താക്കോൽ ലക്ഷ്മി അമ്മ അവരുടെ കയ്യിൽ വച്ചു കൊടുത്തു , ശേഷം നെറകിൽ ഒരു മുത്തവും.
സൂര്യൻ അവൾക്കൊരു ഡയമണ്ട്സ് നെക്ലസ് ആണ് സമ്മാനിച്ചത് ..രുദ്ര ആകട്ടെ ഒരു പെട്ടിയാട്ടോ നിറയെ സമ്മാനങ്ങൾ അവൾക്ക് കൊടുത്തു. അതിൽ ഡ്രസ്സും ആഭരണങ്ങളും മേക്കപ്പ് കിറ്റും എല്ലാം ഉണ്ടായിരുന്നു ….സൂര്യനെയും ദേവനെയും ഊറ്റിയതാണ്….
ബന്ധുക്കൾക്കും അഗ്രഹാര തെരുവിൽ ഉള്ളവർക്കും ഇതിനോടകം തന്നെ വൈദേഹി പ്രിയപ്പെട്ടവൾ ആയി

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.