ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441

മതി മതി ഇനി വല്ലതും കഴിച്ചിട്ട് ആകാം ബാക്കി വാടി രുദ്രേ… നമുക്ക് അകത്തു പോയി ഫുഡ് സെർവ് ചെയ്തു വെക്കാം. ഗൗരിയും രുദ്രയും കൂട്ടി അകത്തേക്ക് പോയി… പുരുഷപ്രജകൾ മൂന്നുപേരും പുൽത്തകിടിയിൽ തന്നെ ഇരുന്നു .

സൂര്യൻ : ദേവ ഒരു അത്യാവശ്യ കാര്യമുണ്ട്, നീ വരുന്നതിന് രണ്ട് ദിവസം മുമ്പ് നമ്മുടെ ഷോപ്പിംഗ് മാളിൽ വച്ച് വൈദേഹിയെ കടത്താൻ ഒരു ശ്രമം ഉണ്ടായി…

ദേവൻ : വാട്ട് ???അമരാവതിയിൽ വച്ചോ??

സൂര്യൻ : അതെ… പക്ഷേ നമ്മുടെ പിള്ളേർ അവരെ ആദ്യമേ സ്കെച്ച് ഇട്ടിരുന്നു… ഞങ്ങൾ അവന്മാരെ പൊക്കി നമ്മുടെ ഒരു ഗോഡൗണിൽ ഇട്ടിട്ടുണ്ട് …

ദേവൻ : ആരാണ് ..അവന്മാരെ വിട്ടത്??

സൂര്യൻ : അമർനാഥ്…. ആദ്യമൊന്നും അവന്മാർ പേര് പറഞ്ഞില്ല ..പക്ഷേ ചോദിക്കേണ്ടത് പോലെ ചോദിച്ചപ്പോൾ അവന്മാർ എല്ലാം പറഞ്ഞു …ആന്ധ്രയിൽ മാത്രം 20 ഓളം ടീമുകൾ അവളെ തിരക്കുന്നുണ്ട് …എല്ലാം അമർനാഥ് പറഞ്ഞിട്ടാണ്.. ഇനിയും അവളെ ഇവിടെ സൂക്ഷിക്കുന്നത് അത്ര ബുദ്ധിയല്ല .

ദേവൻ : ഞാനും അത് ചിന്തിക്കാതിരുന്നില്ല… അതിനു മുന്നോടിയായിട്ടാണ് ഞാൻ രാമപുരത്ത് പോയത് …സൂര്യാ ഞാനൊരു കാര്യം തീരുമാനിച്ചു.. ഞാനും വൈദേഹിയും അങ്ങോട്ടേക്ക് പോവുകയാണ് .

സൂര്യൻ :അത് നന്നായി നീയുണ്ടെങ്കിൽ കാര്യങ്ങൾക്കെല്ലാം പെട്ടെന്ന് തന്നെ ഒരു തീരുമാനം ആകുമല്ലോ… അപ്പോൾ എന്ന് പുറപ്പെടാനാ ഉദ്ദേശം??

ദേവൻ: അവളുടെ ബർത്ത് ഡേ ആഘോഷം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ പോകാം എന്ന് വിചാരിക്കുന്നു..

സണ്ണി : എടാ അവൾ അവിടെ സുരക്ഷിത ആയിരിക്കുമോ ??എനിക്ക് അവളുടെ കാര്യത്തിൽ ചെറിയ ആശങ്കയുണ്ട്… ഒന്നാമത് അവൾ റിക്കവർ ആയി വന്നതേയുള്ളൂ..

ദേവൻ : അതിനല്ലേടാ ഞാൻ കൂടി പോകുന്നത് ..അവളുടെ നിഴലിൽ പോലും ആരും സ്പർശിക്കില്ല…. ആ ഉറപ്പ് ഞാൻ തരാം.. പിന്നെ സൂര്യാ നീയും കൂടി അങ്ങ് വന്നേക്ക് …അവിടെനിൻെറ ലക്ഷ്മി ഉണ്ട്..

സൂര്യൻ : അതുറപ്പല്ലേ??? എന്തെങ്കിലും കാണിച്ച് ഞാൻ അവിടെ എത്തിയിരിക്കും… നിനക്കൊരു കൂട്ടമാവും …എനിക്കെന്റെ പെണ്ണിനെയും കാണാം… അവൻറെ സംസാരം കേട്ട് സണ്ണിയും ദേവനും അവനെ ഒന്നാക്കി ചിരിച്ചു..

**************************************

പാർട്ടിയും കഴിഞ്ഞ് കുറച്ച് വൈകിയാണ് മൂന്നുപേരും മന്നാടിയാർ പാലസിലേക്ക് തിരിച്ചെത്തിയത് …മൂന്നുപേരും ഒരുമിച്ച് തന്നെ സൂര്യൻറെ റൂമിൽ കിടന്നുറങ്ങുകയും ചെയ്തു… ദേവൻ രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ രുദ്ര തൻറെ അടുത്ത് കിടന്നുറങ്ങുന്നുണ്ട് , സൂര്യനെ ബെഡ്ഡിൽ കാണാനില്ല.. ദേവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു …തലേന്നത്തെ കിക്ക് വിട്ടിട്ടില്ല… അവൻ കുളിമുറിയിൽ കയറി ഫ്രഷായി പുറത്തിറങ്ങി നേരെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു…

ലക്ഷ്മി അമ്മ കൊണ്ടുപിടിച്ചുള്ള പണിയിലാണ്… പതിവുപോലെ അവൻ അമ്മയെ പിറകിൽ നിന്നും കെട്ടി പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു..

അങ്ങോട്ട് മാറി നിക്ക് ചെക്കാ…. ഇന്നലെ മൂന്നും കൂടി എപ്പോഴാ വന്നു കയറിയതെന്ന് വല്ല ഓർമ്മയും ഉണ്ടോ??? നിന്റെയൊക്കെ കാര്യം പോട്ടെ …മറ്റൊരിടത്തേക്ക് കെട്ടിച്ചുവിടാൻ ഉള്ള പെണ്ണാ…ആ കാര്യം വല്ലതും ആങ്ങളമാർക്ക് അറിയാമോ ആവോ??? ലക്ഷ്മി അമ്മ കാലത്തെ തന്നെ ഉടക്കിലാണ്…

ദേവൻ : വല്ലപ്പോഴും അല്ലേ അമ്മേ ഇങ്ങനെ കൂടുന്നത് ..ആട്ടെ സൂര്യനും വൈദേഹിയും എവിടെ???

എനിക്കറിയില്ല …കുറെ നാളായിട്ട് രണ്ടുപേരും രാവിലെ എങ്ങോട്ടോ പോകും.. പത്തു മണിയാവുമ്പോഴേക്കും തിരിച്ചുവരും.. ചോദിച്ചപ്പോൾ സീക്രട്ടാണ് പിന്നെ പറയാം എന്ന് പറഞ്ഞു …ഞാൻ പിന്നെ ചോദിക്കാനും പോയില്ല…

ദേവൻ : അപ്പൊ രുദ്രയ്ക്ക് ഇതൊന്നും അറിയില്ലേ???

പിന്നെ ആ പോത്ത് പത്തുമണിക്കാ എണീറ്റ് വരുന്നേ… അവൾ ഉണരുമ്പോഴേക്കും അവർ എത്തിയിരിക്കും …പിന്നെങ്ങനെ അവൾ അറിയുന്നത് …

എന്നാൽ അതെനിക്കൊന്നറിയണമല്ലോ??? ദേവൻ അതും പറഞ്ഞു രുദ്രയുടെ അടുത്തേക്ക് പോയി …അവൻ അവളെ വിളിച്ചുണർത്തി…
എടി പോത്തേ… എണീക്ക് …

അവൾ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു… പത്തുമണി ആയോ??? അവൾ അതാണ് ചോദിച്ചത്….
ദേവൻ അവളെ പൊക്കിയെടുത്തു കൊണ്ടുപോയി ഷവറിനടിയിൽ നിർത്തി ഷവർ തുറന്നു വിട്ടു …തണുത്ത വെള്ളം പുറത്തു വീണപ്പോൾ അവൾ സ്വബോധത്തിലേക്ക് തിരിച്ചുവന്നു …അവൾ ഷവറിനടിയിൽ നിന്ന് തുള്ളി …ദേവനെ കുറെ ചീത്തയും വിളിച്ചു… ദേവൻ അവളോട് തയ്യാറായി വരാൻ പറഞ്ഞു പുറത്തേക്കിറങ്ങി പോയി…

അൽപ സമയത്തിനുള്ളിൽ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് രുദ്ര ദേവൻറെ അരികിലെത്തി …ദേവൻ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു…

അപ്പോൾ എന്തിനാ ചേട്ടാ എന്നെ ഇത്രയും രാവിലെ എഴുന്നേൽപ്പിച്ചേ…. എവിടെങ്കിലും പോകണോ…

ദേവൻ ഫോൺ കട്ട് ചെയ്ത ശേഷം രുദ്രയോട് ആയി

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.