ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 442

ദേവാ എന്റെ കൺട്രോൾ പോയി കിടക്കുകയാണ് നീ പറയുന്നുണ്ടോ ഇല്ലയോ??? സൂര്യൻ നിന്ന് വിറച്ചു.

അതുകേട്ട് ദേവൻ സ്ലോമോഷനിൽ പുൽത്തകിടിയിലേക്ക് മെല്ലെ ഇരുന്നു… കൂൾമാൻ …കൂൾ …നല്ല കുളിരുള്ള രാത്രി അല്ലേ രുദ്ര???

ബാക്കിയുള്ളവർക്ക് എല്ലാം കണ്ട്രോള് നഷ്ടപ്പെട്ടിരുന്നു …അതിൻറെ ആദ്യത്തെ പടി ചെയ്തത് രുദ്രയാണ് …അവൾ ദേവനെ പിറകിലേക്ക് തള്ളിയിട്ട ശേഷം അവൻറെ വയറ്റിൽ കയറിയിരുന്നു …സൂര്യനും സണ്ണിയും അവൻറെ ഓരോ കൈകളും തറയിൽ ചേർത്ത് പിടിച്ചു ..രുദ്രയാകട്ടെ അവൻറെ ഇരുകവിളകളിലും പിടിച്ചു വലിച്ചു….
ഇനിയും പറഞ്ഞില്ലെങ്കിൽ ..ഈ മീശ ഞാൻ പിഴുതടക്കും …രുദ്ര അലറി .

പറയാം …പറയാം ..നീ കവിളിൽ നിന്ന് വിട്… ദേവൻ പറഞ്ഞു.

രുദ്ര തൽക്കാലത്തേക്ക് ഒന്നടങ്ങി …

സൂര്യ… അവൾ നിൻറെ മുറപ്പെണ്ണ് തന്നെയാണ് …

എൻറെ മുറപ്പെണ്ണോ???? സൂര്യന് അത്ഭുതം.

അതേടാ ലക്ഷ്മി അമ്മ നിൻറെ അമ്മയല്ലേ… അങ്ങനെ നോക്കുമ്പോൾ അമ്മയുടെ ചേട്ടൻറെ മകൾ നിനക്ക് മുറപ്പെണ്ണല്ലേ ???

നീ പറഞ്ഞു വരുന്നത് ???സൂര്യൻ ദേവൻറെ കണ്ണുകളിൽ നോക്കി ചോദിച്ചു..

ലക്ഷ്മി അമ്മയുടെ ചേട്ടൻ രാഘവൻ അമ്മാവൻറെ മകളാണ് അവൾ …പാലക്കൽ ലക്ഷ്മി…

എല്ലാവരും അത്ഭുതത്തോടെയാണ് അത് കേട്ടത്… ദേവൻ തുടർന്നു …അമ്മാവന് ലക്ഷ്മി മാത്രമല്ല ഒരു മകൻ കൂടിയുണ്ട് എൻറെ അളിയൻ …പുള്ളി അവിടുത്തെ ഒരു ചെറിയ നാട്ടുരാജാവാണ് പേര് …കർണ്ണൻ …പാലക്കൽ കർണ്ണൻ …ഇനി നീ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അവനെയാണ്…. അതുപോലെയാണ് അവളെ അവൻ വളർത്തുന്നത് ….

ദേവൻ തന്റെ മുകളിൽ ഇരുന്ന രുദ്രയെ തട്ടിമാറ്റി നിവർന്നിരുന്നു …രുദ്ര ഉടൻ തന്നെ  ദേവൻറെ വയറു നോക്കി ഒരിടി കൊടുത്തു

….എന്നിട്ട് ഇതൊന്നും എന്നോട് എന്താ ഇതുവരെ പറയാഞ്ഞേ. ??? രുദ്ര ദേഷ്യത്തോടെ ചോദിച്ചു.

നിനക്കറിയില്ലേ അമ്മയ്ക്ക് അതൊക്കെ കേൾക്കുന്നത് വിഷമമാവും… അമ്മാവനും അമ്മാവിയും മരിച്ചു …ഇവർ രണ്ടുപേരും മാത്രമേ ഉള്ളൂ ബാക്കിയായി….. അതുകൊണ്ടൊക്കെയാണ് ഞാൻ ആരോടും പറയാതിരുന്നത്….

എന്നാലും നമ്മുടെ ബന്ധുക്കൾ അല്ലേ??? അവർ എൻറെ അമ്മയുടെ സ്വന്തം അല്ലേ?? എൻറെ കൂടെ കളിച്ചു വളരേണ്ടവർ ആയിരുന്നില്ലേ…. രുദ്ര സങ്കടത്തോടെ പറഞ്ഞു …

അതൊക്കെ നമുക്ക് ശരിയാക്കാം..സൂര്യൻ അവളെ കെട്ടിയാൽ പിന്നെ അവൾ ഇവിടെയല്ലേ …പിന്നീട് നിങ്ങൾ ഒരുമിച്ചു കളിക്കുകയോ… വളരുകയോ ..എന്താണെന്ന് വെച്ചാൽ ചെയ്തോ…

രുദ്ര നേരെ സൂര്യന്റെ അടുത്തേക്ക് ചെന്നു….
കേട്ടല്ലോ ???  അച്ചുവേട്ടൻ പറഞ്ഞത് കേട്ടല്ലോ… എന്റെ നാത്തൂനായി ഞാൻ ലക്ഷ്മിയെ ഫിക്സ് ചെയ്തു… നിങ്ങൾ പ്രേമിക്കുകയോ എന്താണെന്ന് വെച്ചാൽ ആയിക്കോ… അവളെ കെട്ടി ഇങ്ങോട്ട് കൊണ്ട് വന്നേക്കണം …

ഉത്തരവ് തമ്പുരാട്ടി ….സൂര്യൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.