ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 442

അവൾ മെല്ലെ തന്റെ മുന്നിൽ ഗൺ പോയിന്റിൽ നിൽക്കുന്ന ഗുണ്ടകളുടെ അടുത്തേക്ക് നടന്നു….. അവർ ഓരോരുത്തരോടും ആയി അവൾ ചില ചോദ്യങ്ങൾ ചോദിച്ചു…. പലരും പലപല ഉത്തരങ്ങളാണ് പറഞ്ഞത്… അവൾ വളരെ അലസമായി തന്നെ അവരുടെ ഇടയിൽ കൂടി നടന്നു ….പെട്ടെന്നാണ് ഒരുത്തൻ അവളെ കടന്നു പിടിച്ചത് ….അവളുടെ പിന്നിൽ നിന്ന് കഴുത്തിലൂടെ വലംകൈ ഇട്ട് അവളെ അവൻ തന്നോട് ചേർത്തു പിടിച്ചു… അവൻ തന്റെ ശരീരത്തിൽ എവിടെയോ ഒളിപ്പിച്ചിരുന്ന ഒരു Beretta Pico പോക്കറ്റ് പിസ്റ്റൽ അവളുടെ തലയിലേക്ക് ചേർത്തമർത്തി …അവൻറെ മുഖത്തൊരു പൈശാചിക ഭാവം തെളിഞ്ഞുവന്നു….

എല്ലാം എനിക്ക് ഇഷ്ടമായി.. പക്ഷേ നിനക്ക് ഈ സാത്താനെ അളക്കുന്നതിൽ തെറ്റുപറ്റി അങ്ങനെ ഒരു പീക്കിരി പെണ്ണിൻറെ മുന്നിൽ തോറ്റു പോകുന്നവനല്ല ഈ സാത്താൻ…. നിൻറെ കൂടെയുള്ള ഈ അവന്മാരുടെ അടുത്ത് തോക്കു താഴെ ഇടാൻ പറ ഇല്ലെങ്കിൽ നിൻറെ തലയിലൂടെ ബുള്ളറ്റുകൾ ചീറിപ്പായും…..
ദക്ഷയുടെ ഗാർഡുകൾ എന്ത് ചെയ്യണം എന്നറിയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ് അവൾ എന്തുപറഞ്ഞാലും അനുസരിക്കാനായി തയ്യാറായി തന്നെ…. പക്ഷേ അവളുടെ മുഖത്ത് ഒരു നിസ്സംഗ ഭാവമായിരുന്നു.. അവർ തോക്ക് താഴെ ഇടാത്തത് സാത്താനെ വീണ്ടും പ്രകോപിപ്പിച്ചു …

എന്താ നിനക്കൊക്കെ നിൻറെ മാഡം ചത്തുമലച്ചു കിടക്കുന്നത് കാണണമെന്നുണ്ടോ ??പറയുന്നത് കേൾക്കടാ പിള്ളേരെ …അവൻ ആവേശത്തിൽ ഒരു നിമിഷം അവർക്ക് നേരെ തൻറെ പിസ്റ്റൽ തിരിച്ചുപിടിച്ചു ………ആ നിമിഷമാണ് അവന് തൻറെ വയറ്റിൽ എന്തോ തറഞ്ഞു കയറിയത് പോലെ തോന്നിയത് ..അവൻ മുഖം തിരിച്ച് താഴേക്ക് നോക്കി… രക്ഷയുടെ വലം കൈമുട്ട് തന്റെ വയറ്റിലെ അമർന്നിരിക്കുന്നതാണ് അവൻ കണ്ടത്… എന്തൊക്കെയോ വയറ്റിൽ നിന്ന്  തൊണ്ട വരെ എത്തി നിൽപ്പുണ്ട്… വാ തുറന്നാൽ അതെല്ലാം കൂടി വാരിവലിച്ചു പുറത്തേക്ക് ചാടും ആ ഒരു അവസ്ഥയിലാണ് ഇപ്പോൾ സാത്താൻ …ആ ഒരു അമ്പരപ്പ് വിട്ടുമാറും മുന്നേ അവന്റെ വയറ്റിൽ ഇരുന്നു വലംകൈ മുട്ട് വയറ്റിൽ നിന്ന് വിട്ടൊഴിഞ്ഞു… അതേ നിമിഷം തന്നെ അവളുടെ കൈ മുഷ്ടി സാത്താന്റെ താടിയിലേക്ക് ഉഗ്രമായി പ്രഹരിച്ചു …അവൻറെ കീഴ്ത്താടി  പറിഞ്ഞു പോയതു പോലെ തോന്നി അവന്… അവൻ താടിയും പൊത്തിപ്പിടിച്ച് മെല്ലെ പിറകിലേക്ക് ആഞ്ഞു …നിമിഷം നേരം കൊണ്ട് ദക്ഷ അവൻറെ കയ്യിൽ നിന്ന് പിസ്റ്റൽ സ്വന്തമാക്കി അത് കറക്കി തിരിഞ്ഞ് അവന്റെ വയറ്റിലേക്ക് തന്നെ ചേർത്ത് വച്ചു….

…… മൂന്നു സെക്കൻഡ് ….അതിനുള്ളിൽ എനിക്കൊരു പേര് കിട്ടണം…
അവൾ എണ്ണി തുടങ്ങി. ഒന്ന് …..രണ്ട്…. മൂന്ന് …..

അവൻ മിണ്ടിയില്ല… അവളുടെ കൈകൾ ചലിച്ചു ..ആ തോക്കിൽ നിന്നും ഒരു ബുള്ളറ്റ് അവൻറെ വയറ്റിലേക്ക് ഇറങ്ങി… അവൾ തന്നെ പേടിപ്പിക്കാൻ ആയി നോക്കുകയാണെന്ന് കരുതിയ സാത്താന് തെറ്റി ..ഷർട്ട് നനച്ചുകൊണ്ട് വയറ്റിൽ നിന്നും ചോര പുറത്തേക്ക് കിനിഞ്ഞിറങ്ങി. അവൻ അവിടെ പൊത്തിപ്പിടിച്ച് വേദനയോടെ അവളെ നോക്കി.. അവൾ പിസ്റ്റൽ മുകളിലേക്ക് ഉയർത്തി അവൻറെ നെഞ്ചിലേക്ക് എത്തിച്ചു…

…..ഇനി രണ്ട് സെക്കൻഡ്…  അവൾ പറഞ്ഞു .

അവൾ എണ്ണി തുടങ്ങി… ഒന്ന്….

അപ്പോഴേക്കും അവൻ ശബ്ദിച്ചു …അമൻ ….അമൻ …അവൻ ആ പേര് രണ്ട് പ്രാവശ്യം പറഞ്ഞു… അവനാണ് താങ്കൾക്ക് ഈ കൊട്ടേഷൻ തന്നത്… ഈ കൺസൈൻമെൻറ് ഇവിടെ എത്തിക്കണം, എന്ത് പ്രശ്നമുണ്ടായാലും …ഇത് കയറ്റി വിടണം ഇതായിരുന്നു എനിക്ക് തന്ന നിർദ്ദേശം ..

അമൻ അവൻ ആരാണ് ??? അവന്റെ എന്തെങ്കിലും ഡീറ്റെയിൽസ്??? അവൾ തോക്ക് ഒന്നുകൂടി അവൻറെ നെഞ്ചിലേക്ക് ചേർത്തിവച്ച് ചോദിച്ചു….

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.