എന്ത് ….എന്ത് …രുദ്ര ഇടക്ക് കയറി ചോദിച്ചു .
പറയാടീ പെണ്ണേ ….അവൾക്ക് ഗവർണറിന്റെ സെക്യൂരിറ്റീസിന്റെ കയ്യിലിരിക്കുന്ന എ കെ 47 ഒന്ന് പിടിച്ചു നോക്കണം …അത്രേയുള്ളൂ… അതിനായിട്ടാണ് അവൾ സെക്യൂരിറ്റി ചീഫ് ആയി നിന്ന എന്നെ സമീപിച്ചത്… എന്താ പറയുക നല്ല സ്പടികപാത്രം ചിതറുന്ന പോലുള്ള ചിരിയും…. കുട്ടിത്തം ഉള്ള മുഖവും ഒക്കെ ചേർന്ന ഒരു വെടിച്ചില്ല് പെണ്ണ് ….
എന്നിട്ട് ബാക്കി പറ …ബാക്കി പറ ..രുദ്ര തിടുക്കം കൂട്ടി.
ആദ്യം കളിയായി തോന്നിയെങ്കിലും… അവളുടെ അപേക്ഷക്ക് മുന്നിൽ വഴങ്ങാനാണ് എനിക്ക് അന്നേരം തോന്നിയത്… ജസ്റ്റ് നോക്കിയിട്ട് തന്നേക്കണം എന്ന കണ്ടീഷനിൽ ഞാൻ ഒരെണ്ണം വാങ്ങി സേഫ്റ്റി ഓണാക്കി അവളുടെ കയ്യിലേക്ക് കൊടുത്തു.. അവളത് കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു സത്യം പറഞ്ഞാൽ ഞാൻ മറ്റേതോ ലോകത്തിൽ ആയിപ്പോയി ….കളിയായിട്ടായിരിക്കണം അവൾ അത് എന്റെ നേരെ തിരിച്ച് കുടു കുടു എന്ന് വാ കൊണ്ട് ശബ്ദം ഉണ്ടാക്കി.. അതുകണ്ട് തെറ്റിദ്ധരിച്ച് ഗാർഡ്സ് അവൾക്ക് നേരെ തോക്ക് ചൂണ്ടി അടുത്തു..
അതുകൊണ്ട് അല്പസമയം എൻറെ പിടി വിട്ടു പോയി …ഞാൻ അവളുടെ കയ്യിൽ നിന്നും ആ തോക്ക് പിടിച്ചു വേടിച്ച് അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു… സത്യം പറഞ്ഞാൽ അപ്പോൾ അവൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിയായിരുന്നു എനിക്ക്….. ഒരു നിമിഷം ഞാൻ വൈകിയിരുന്നെങ്കിൽ ചിലപ്പോൾ ഗാർഡ്സ് അവളെ ഷൂട്ട് ചെയ്തിട്ടുണ്ടാകും… എൻറെ അടിയും കൊണ്ട് അവൾ കരഞ്ഞുകൊണ്ട് എന്നെ നോക്കിയ ആ നോട്ടം …..ദേവാ…. ഇപ്പോഴും അതെന്റെ ഉറക്കം കെടുത്താറുണ്ട്…..
ദേവൻ : എന്നിട്ട് നീ അവളെ തിരക്കിയില്ലേ??
എങ്ങനെയാടാ പിന്നെ ഞാൻ അവളുടെ അടുത്ത് പോയി നിൽക്കുന്നത് …അവൾക്ക് വേദനിച്ചു കാണില്ലേ??
സണ്ണി : എടാ അത് നിൻറെ കുഴപ്പമല്ലല്ലോ… പിന്നെ നിനക്കെന്താ ??
ദേവൻ : അവളെ കണ്ടുപിടിക്കാനുള്ള എന്തെങ്കിലും മാർഗ്ഗം നിൻറെ കയ്യിലുണ്ടോ ???
അവളുടെ ഫോട്ടോയുണ്ട് …ഒരു കള്ളച്ചിരിയോടെ സൂര്യൻ പറഞ്ഞു ..ശേഷം തന്റെ ഫോണെടുത്ത് ഗ്യാലറിയിൽ നിന്നും ഒരു പെൺകുട്ടിയുടെ ഫോട്ടോ ഓപ്പൺ ആക്കി.. രുദ്രയാ ഫോൺ തട്ടിപ്പറിച്ചു.
കൊള്ളാലോ പോലീസിൻെറ സെലക്ഷൻ… എന്റത്രയും ഗ്ലാമർ ഇല്ലെങ്കിലും കൊള്ളാം.. രുദ്ര അടുത്ത ഫോട്ടോയിലേക്ക് സ്ക്രോൾ ചെയ്തു ഫോട്ടോസ് മറച്ചു കൊണ്ടേയിരുന്നു… ഇത് ഒരുപാട് ഉണ്ടല്ലോ…. ഇത്രയും ഫോട്ടോ എങ്ങനെ ഒപ്പിച്ചു? സത്യം പറ ഏട്ടാ…
അത് പിന്നെ പിറ്റേന്ന് ലീവെടുത്ത് ഞാൻ അവളുടെ പുറകെ തന്നെ വിട്ടു… അവൾ അറിയാതെ എടുത്തതാ… സൂര്യൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
ഗുഡ് ബോയ് …അപ്പോൾ കാക്കിക്കുള്ളിലും ഒരു കാമുകഹൃദയം ഉണ്ട് അല്ലേ കീപ് ഇറ്റ് അപ്പ് ..രുദ്ര സൂര്യൻറെ തോളിൽ തട്ടി അഭിനന്ദിച്ചു.
സൂര്യൻ : പിന്നെ ഇവളുടെ പേരും സ്ഥലവും എനിക്കറിയാം… അവളെ ഫോളോ ചെയ്തപ്പോൾ മനസ്സിലാക്കിയതാണ്… ഇനി ആളെ ലൊക്കേറ്റ് ചെയ്താൽ മാത്രം മതി.
അപ്പോഴേക്കും ദേവൻ രുദ്രയുടെ കയ്യിൽ നിന്നും ആ ഫോൺ തട്ടിയെടുത്തിരുന്നു… ഫോണിൽ പെൺകുട്ടിയുടെ മുഖം കണ്ട ദേവൻ അമ്പരന്നു …ശേഷം സൂര്യനോട് ആയി പറഞ്ഞു ..
പേരും.. സ്ഥലവും.. അത് ഞാൻ പറയട്ടെ …
അത് കേട്ട് സൂര്യനും മറ്റുള്ളവരും ഒരുമിച്ച് ദേവനെ നോക്കി ….
……പറ ….അവരെല്ലാവരും ഒരുമിച്ച് പറഞ്ഞു.
പെൺകുട്ടിയുടെ പേര് ലക്ഷ്മി ……സ്ഥലം പാലക്കാട് …രാമപുരം ….
സൂര്യൻ അത് കേട്ട് വണ്ടറടിച്ചു നിന്നുപോയി….
നിനക്കെങ്ങനെ അറിയാം… പാലക്കാട് അതു മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ… രാമപുരം …അവളുടെ വീട് …ദേവാ നിനക്ക് എങ്ങനെ അവളെ അറിയാം… ഒന്നു പറഞ്ഞു തുലക്കെടാ… സൂര്യൻ ആവേശത്തോടെ പറഞ്ഞു…
പറയടാ… പറയാം ..ഇത്ര ധൃതി എന്തിനാ… ദേവൻ മെല്ലെ എഴുന്നേറ്റ് കയ്യും കാലും ഒക്കെ ഒന്ന് കുടഞ്ഞ് ശ്വാസം മെല്ലെ വലിച്ചു വിട്ടു കൊണ്ടിരുന്നു..
വായിക്കാൻ വൈകി…
കിടു സ്റ്റോറി..??
Waiting for next part ❤️❤️
ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????
അടുത്തെങ്ങാനും ഉണ്ടാകുമോ? …..
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??
കൊള്ളാം, waiting for next part
ബ്രോ ഉടനെ എങ്ങാനം വരുമോ
Next ennnu bro plz update
Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.
ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.
Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???
Udane next part undo.. comments nu reply cheyyarutho
♥️♥️♥️♥️♥️
❤️❤️❤️
??
ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു
❤❤❤
❤️?♥️
❤❤❤❤❤
കൊള്ളാം
പ്വോളിച്
അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????
Adi poli katta waiting for next part
Ho kollam poli sanam… Adipoli naration… And story
കൊള്ളാം
അന്യായ ഫീൽ ആണ് സഹോ
Waiting ഫോർ next part
Super
Kathirunne veruthe aayilla polichu ❣️?
??❤️