ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 442

രുദ്ര : ഞാൻ ഇപ്പോഴേ തയ്യാർ …അവൾക്ക് നല്ലൊരു സർപ്രൈസ് കൊടുക്കണം …

ഗൗരി ആകട്ടെ അവരുടെ ആവേശം കണ്ടു അന്തിച്ച് ഇരിക്കുകയാണ്…

സണ്ണി : നീയെന്താ ഗൗരി ഇങ്ങനെ നോക്കുന്നത്???

ഗൗരി : ഇത്ര ചെറിയ സമയത്തിനുള്ളിൽ ഇവർ എങ്ങനെയാ വൈദേഹിയെ എത്രമാത്രം ഇഷ്ടപ്പെട്ടത് എന്നോർത്ത് ഇരുന്നതാ…

ദേവൻ :  അവളെ ആർക്കാ ഇഷ്ടപ്പെടാതിരിക്കുക… അവൾ ഒരു പാവമല്ലേ..

സൂര്യൻ : അതൊക്കെ പണ്ട്… ഇവളുടെ കൂടെ കൂടി അവളും ഇപ്പോൾ ഒരു ചെറിയ ടെററാ… രണ്ടുംകൂടി ചില്ലറയൊന്നുമല്ല എൻറെ കാശ് പൊട്ടിച്ചത്…

രുദ്ര : നീ പോടാ പോലീസേ… അതൊക്കെ പെങ്ങന്മാരുടെ അവകാശമാണ് …

ഗൗരി : എന്നാലും അവളുടെ മാറ്റം… അതൊരു അത്ഭുതമാണ്… സാധാരണ അവൾ അനുഭവിച്ച കാര്യങ്ങൾ എല്ലാം അത്ര പെട്ടെന്ന് ഒരു പെൺകുട്ടിയും മറക്കുന്നതല്ല ….

സണ്ണി  : ആ മറവിക്ക് ഒരു പരിധിവരെ അവളെ ഉപദ്രവിച്ചവരും കാരണക്കാരാണ്…

സൂര്യൻ : അതെന്താ നീ അങ്ങനെ പറഞ്ഞത്??

സണ്ണി :ഒരു പെൺകുട്ടിക്ക് തൻറെ മനോനില നഷ്ടപ്പെടുന്നത് അവൾ ആക്രമിക്കപ്പെട്ട ശേഷം അതുമായി അവളുടെ മനസ്സ് പൊരുത്തപ്പെടാത്തതിനാണ്… ഇവിടെ വൈദേഹിയുടെ കാര്യത്തിൽ അവൾ ആക്രമിക്കപ്പെട്ട ശേഷം അവളുടെ ബോഡിയിൽ ഇഞ്ചക്ട് ചെയ്ത പെത്തഡിൻ അവളെ ഒരു റിലാക്സ്ഡ് സ്റ്റേറ്റിലേക്ക് കണ്ടെത്തിക്കുകയും അതുമൂലം അവൾക്കുണ്ടാവേണ്ടിയിരുന്ന മെന്റൽ ഡിപ്രഷൻ കുറയ്ക്കുകയും ചെയ്തു …അതുമാത്രമല്ല അവളുടെ ശരീരത്തിൽ വലിയ ബലപ്രയോഗങ്ങൾ  ഒന്നും നടന്നിട്ടുമില്ല …അവൾക്ക് ബോധം വന്നതിനു ശേഷം ഇപ്പോൾ വരെ അവൾക്ക് ലഭിച്ചത് , അവൾ ഒരിക്കൽ നഷ്ടപ്പെട്ടു എന്ന് കരുതിയ അവളുടെ അച്ഛനെയും അമ്മയെയും സഹോദരനെയും ആണ്… ആ ഒരു കരുതൽ ദേവനും നിങ്ങളും അവൾക്കു നൽകി …അതെല്ലാം അവളുടെ മാനസിക നില ശരിയാക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് …ഇപ്പോൾ അവൾ പെർഫെക്റ്റ്ലി ഓൾറൈറ്റ് ആണ് .

അവൾ അനുഭവിച്ച ദുരിതങ്ങളെപ്പറ്റി ഓർത്ത രുദ്രയുടെ കണ്ണു നിറഞ്ഞു വന്നു… അതുകണ്ട ദേവൻ…
ഇപ്പോൾ അവൾ ഒക്കെ അടി പെണ്ണെ… അവൾ നമ്മുടെ വൈദു കുട്ടി ആയില്ലേ… പിന്നെന്തിനാ നീ കരയുന്നത്…

രുദ്ര തന്റെ കണ്ണുനീർ ശക്തിയോടെ തുടച്ചു മാറ്റിക്കൊണ്ട് പറഞ്ഞു …കൊല്ലണം ചേട്ടാ അവന്മാരെ ….നരകിപ്പിച്ചു തന്നെ കൊല്ലണം.

അത് കേട്ട് ദേവൻ മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… അവന്മാരെ കൊല്ലാനുള്ള അധികാരം ഞാൻ അവൾക്ക് തന്നെ വിട്ടുകൊടുത്തിട്ടുണ്ട്… അവന്മാർ എവിടെപ്പോയി ഒളിച്ചാലും അവളുടെ മുന്നിൽ അവരെ ഞാൻ എത്തിച്ചിരിക്കും…

രുദ്ര : വേണം ചേട്ടാ അവളുടെ കൈകൊണ്ട് തന്നെ അവന്മാർ തീരണം…. അവൾക്ക് തന്നെയാണ് അതിനുള്ള യോഗ്യത …..അല്ല ….Mr.സൂര്യ… ചേട്ടന് വൈദേഹിയെ കെട്ടിക്കൂടെ ? അപ്പൊ അവൾ എൻറെ നാത്തൂനാവും..അപ്പോൾ അവൾ ഇവിടെത്തന്നെ കഴിയില്ലേ നമ്മുടെ കൂടെ.. ….

ഒരുപക്ഷേ അവളെ കാണുന്നതിനു മുൻപ് ഞാൻ വൈദേഹിയെ കണ്ടിരുന്നെങ്കിൽ… ചിലപ്പോൾ അത് നടന്നാനെ… സൂര്യൻ അറിയാതെ ഒരു ഫ്ളോയ്ക്ക് അങ്ങ് പറഞ്ഞു പോയി …പിന്നീടാണ് താൻ എന്താ പറഞ്ഞതെന്ന് അവൻ ഓർത്തത്…

അപ്പോഴേക്കും രുദ്ര അതിൽ പിടുത്തമിട്ടിരുന്നു …
അവളോ??? ഏത് അവള്…. പറ പറ… അവൾ സൂര്യൻറെ രണ്ടുഷോൾഡറിലും പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു ..

ദേവനും ബാക്കിയുള്ളവരും അത് ഏറ്റുപിടിച്ചു…

പറയെടാ കള്ള കാമുക ???സണ്ണി അടുത്ത കമൻറ് അടിച്ചു .

പറയാം.. പറയാം …കർണാടക ഗവർണർക്ക് പ്രൊട്ടക്ഷൻ കൊടുക്കാനായി വിധാൻ സൗധിൽ നിന്നപ്പോഴാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്….. കേരളത്തിൽ നിന്നും എസ്കർഷന് വന്ന ഒരു ഗ്രൂപ്പിനോടൊപ്പം ആയിരുന്നു അവൾ….

കോട്ടും സ്യൂട്ടും ഇട്ട് നിന്ന എൻറെ അടുത്ത് വന്ന് അവൾ അവളുടെ ഒരു ആഗ്രഹം പറഞ്ഞു…

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.