വൈദേഹിക്കും സൂര്യനും അതുകണ്ട് ചിരിയാണ് വന്നതെങ്കിൽ രുദ്രയ്ക്ക് അങ്ങനെ അല്ലായിരുന്നു …അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… അവളെ കൂട്ടാതെ അച്ഛനും മോനും മാത്രം കെട്ടിപ്പിടിച്ചു കിടക്കുന്നതിനുള്ള ഒരു കുഞ്ഞു കുശുമ്പാണ് അവളുടെ കണ്ണിൽ മിഴി നിർത്തുള്ളികൾ തീർത്തത്…
വാ നമുക്കിത് അമ്മയെ വിളിച്ച് കാണിക്കാം… അതും പറഞ്ഞു സൂര്യൻ വൈദേഹിയുടെ കൈപിടിച്ച് അടുക്കളയിലേക്ക് നടന്നു.
രുദ്രയാവട്ടെ അവിടെത്തന്നെ നിന്നു…. കിടക്കയിൽ ഒരു ചലനം അനുഭവപ്പെട്ട രാജശേഖരൻ കണ്ണു തുറന്നു നോക്കിയപ്പോൾ തൻറെ ഇപ്പുറത്ത് ഒരാൾ മുഖം തരാതെ തിരിഞ്ഞു കിടക്കുന്നതാണ് കണ്ടത് …ചെറിയ തേങ്ങലും കേൾക്കുന്നുണ്ട് ….അത് രുദ്രയാകും എന്ന് രാജശേഖരനെ അറിയാമായിരുന്നു. അയാൾ ദേവനെ ഉണർത്താതെ മെല്ലെ രുദ്രയുടെ തലയിൽ തലോടി …
അച്ഛയുടെ രുദ്ര മോൾക്ക് എന്തുപറ്റി???? ഇങ്ങോട്ട് തിരിഞ്ഞു കിടന്നേ ….അയാൾ മെല്ലെ പറഞ്ഞു.
രുദ്ര രാജശേഖരന് നേരെ തിരിഞ്ഞു കിടന്നു… അവളുടെ കവിളുകൾ ഒക്കെ ചുവന്നിരുന്നു , കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു , ഇപ്പോഴും ചെറിയ രീതിയിൽ തേങ്ങുന്നുണ്ട്… രാജശേഖരൻ അവളുടെ ആവശ്യം മനസ്സിലാക്കി അവളെയും തന്നോട് ചേർത്തു കിടത്തി… രുദ്രയാകട്ടെ രാജശേഖരന്റെ നെഞ്ചിലേക്ക് തല വച്ച് അച്ഛനെ കെട്ടിപ്പിടിച്ച് കിടന്നു.
അടുക്കളയിൽ നിന്നും ലക്ഷ്മിയെ വിളിച്ചു കൊണ്ടുവന്ന സൂര്യനും വൈദേഹിയും കണ്ടത് അവർ മൂന്നുപേരും കൂടി കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്നതാണ് …അതുകണ്ട ലക്ഷ്മിയും അത്ഭുതപ്പെട്ടു…
വാതിലിനടുത്ത് നിൽക്കുന്ന മൂന്ന് പേരെയും കണ്ട രാജശേഖരൻ കൈകൾ കൊണ്ട് അവരെയും തൻറെ അടുത്തേക്ക് ക്ഷണിച്ചു… സൂര്യനും വൈദേഹിയും ഓടിപ്പോയി ആ കട്ടിലിൽ അവരോടൊപ്പം കിടന്നു …രുദ്രയെ കെട്ടിപ്പിടിച്ച് വൈദേഹിയും ദേവനെ കെട്ടിപ്പണർന്നു സൂര്യനും അവരോടൊപ്പം ചേർന്നു…. ഉണർന്ന ദേവൻ കണ്ടത് തൻറെ കൂടെ കട്ടിലിൽ കിടക്കുന്ന തൻറെ സഹോദരങ്ങളാണ്… അത് അവന് കൂടുതൽ സന്തോഷം നൽകി..
ലക്ഷ്മി ആകട്ടെ കട്ടിലിൽ കിടക്കുന്ന തൻറെ പ്രിയതമനെയും മക്കളെയും കണ്ണ് നിറച്ചു കണ്ടു , അവിടെ തന്നെ നിന്നു… ഒരിക്കലും ആ കാഴ്ച തന്റെ കണ്ണിൽ നിന്നും മായരുതേ എന്ന പ്രാർത്ഥനയുമായി….. പിന്നീട് അവിടെ ഉത്സവമായിരുന്നു……..
************************************
അന്ന് രാത്രി ഡോക്ടർ സണ്ണിയുടെ വീട്ടിൽ കൂടിയതായിരുന്നു സൂര്യനും ദേവനും രുദ്രയും ….ആതിഥേയരായി സണ്ണിയും ഗൗരിയും ഉണ്ട് …ഗൗരി പ്രഗ്നൻറ് ആണ് അതിൻറെ ഒരു ചെറിയ ഗെറ്റുഗദർ ആണ്. വൈദേഹിയെ കൂടെ വിടാത്തതിന്റെ ചെറിയൊരു വഴക്ക് ലക്ഷ്മി അമ്മയുമായി കഴിഞ്ഞതിന്റെ ക്ഷീണത്തിലാണ് രുദ്ര… വൈദേഹിയെ ഇനിയും ഇവരോടൊപ്പം കയർറൂരി വിട്ടാൽ അവളും കൈവിട്ടു പോകുമോ എന്ന് ലക്ഷ്മിയുടെ ഭയമാണ് വൈദേഹിയെ അവിടെത്തന്നെ പിടിച്ചു നിർത്തിയത്…. വൈകിട്ട് അമ്പലത്തിൽ പോകണം എന്ന കാരണമാണ് ലക്ഷ്മി അതിനായി കണ്ടെത്തിയത് .അവർ അഞ്ചുപേരും സണ്ണിയുടെ വീട്ടുമുറ്റത്തെ ഗാർഡനിലെ പുൽത്തകടിയിൽ ഇരിക്കുകയാണ്.
ദേവന്റെയും സണ്ണിയുടെയും സൂര്യനെയും കയ്യിൽ ഓരോ ഗ്ലാസ് വിസ്കി ഇരിപ്പുണ്ട്… രുദ്രയുടെ കയ്യിൽ ഒരു കുപ്പി ബിയറും , ഗൗരിയകട്ടെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു. പ്രഗ്നൻറ് ആയതിൽ പിന്നെ സണ്ണിയുടെ കർശനമായ മേൽനോട്ടത്തിലാണ് ഗൗരിയുടെ ഭക്ഷണ കാര്യങ്ങൾ…
.. വൈദേഹിയും കൂടി ഉണ്ടാകേണ്ടതായിരുന്നു ……സൂര്യൻറെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് രുദ്ര പറഞ്ഞു .
ശരിയാ അവളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്… പക്ഷേ അവൾക്കു വേണ്ടിയുള്ള പൂജയല്ലേ… നമുക്ക് മറ്റൊരു ദിവസം അവളുമായി കൂടാം.. സണ്ണിയാണ് പറഞ്ഞത് .
മറ്റൊരു ദിവസം ആക്കണ്ട മറ്റന്നാൾ തന്നെ കൂടാം.. ഇവിടെയെല്ല മന്നാടിയാർ പാലസിൽ …ദേവൻ പറഞ്ഞു .
സണ്ണി :അതെന്താടാ മറ്റന്നാൾ വിശേഷം.
ദേവൻ : അന്ന് അവളുടെ ജന്മദിനമാണ്..
സൂര്യൻ : ആരുടെ?? വൈദേഹിയുടെയോ???
ദേവൻ : അതെ ..ഞാൻ ഇതിനിടയ്ക്ക് രാമപുരത്ത് പോയിരുന്നില്ല… അവിടെവച്ച് അറിഞ്ഞതാണ്… ഞാൻ ഉറപ്പുവരുത്തിയിട്ടുണ്ട് മറ്റന്നാൾ തന്നെയാണ് അവളുടെ ജന്മദിനം… നമുക്ക് അത് ആഘോഷമാക്കണം… അവൾക്കൊരു സർപ്രൈസ് ബർത്ത്ഡേ പാർട്ടി നൽകണം…. രാത്രിയിൽ നമ്മുടെ ഒരു ചെറിയ ആഘോഷം …പിറ്റേന്ന് എല്ലാവരെയും വിളിച്ചു കൂട്ടി പാലസിൽ ഒരു അടിച്ചുപൊളി …എന്താ ???
വായിക്കാൻ വൈകി…
കിടു സ്റ്റോറി..??
Waiting for next part ❤️❤️
ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????
അടുത്തെങ്ങാനും ഉണ്ടാകുമോ? …..
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??
കൊള്ളാം, waiting for next part
ബ്രോ ഉടനെ എങ്ങാനം വരുമോ
Next ennnu bro plz update
Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.
ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.
Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???
Udane next part undo.. comments nu reply cheyyarutho
♥️♥️♥️♥️♥️
❤️❤️❤️
??
ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു
❤❤❤
❤️?♥️
❤❤❤❤❤
കൊള്ളാം
പ്വോളിച്
അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????
Adi poli katta waiting for next part
Ho kollam poli sanam… Adipoli naration… And story
കൊള്ളാം
അന്യായ ഫീൽ ആണ് സഹോ
Waiting ഫോർ next part
Super
Kathirunne veruthe aayilla polichu ❣️?
??❤️