ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441

ലക്ഷ്മിയുടെ കാര്യം പറയാനായി ആ ഡോക്ടറെ സമീപിച്ച തന്റെ കാൽക്കൽ വീണു അവൾ കരഞ്ഞത് അവളുടെ താലിക്ക് വേണ്ടിയായിരുന്നു….. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോൾ അയാളുടെ തലയ്ക്ക് ഒരു ക്ഷതം ഏറ്റിരുന്നു , അതുമൂലം അയാൾ മുമ്പുണ്ടായിരുന്ന കാര്യങ്ങൾ എല്ലാം തന്നെ മറന്നു… അയാളെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കേറ്റാൻ ഒരാളുടെ സ്നേഹവും സാമീപ്യവും ആവശ്യമായിരുന്നു …അയാളെ ശുശ്രൂഷിച്ചിരുന്ന ഡോക്ടർ തന്നെ ആ ദൗത്യം ഏറ്റെടുത്തു …മെല്ലെ അയാളും അവളെ പ്രണയിച്ചു തുടങ്ങിയിരുന്നു… അവൾ തിരികെയും. എന്തുകൊണ്ടോ എനിക്ക് അവരെ അകറ്റാൻ തോന്നിയില്ല… ഒരുപക്ഷേ ലക്ഷ്മിയോടുള്ള എൻറെ സ്വാർത്ഥതയായിരിക്കാം… ഞാൻ ആ സത്യം എല്ലാം ലക്ഷ്മിയോട് പറഞ്ഞപ്പോൾ അവൾക്ക് ആദ്യം ഒരു മരവിപ്പ് ആയിരുന്നു. പിന്നീട് അവൾ മെല്ലെ മെല്ലെ ജീവിതത്തിലേക്ക് മടങ്ങി വന്നു….. പിന്നീടപ്പോഴോ ഞങ്ങളുടെ ഇടയിൽ പ്രണയം മൊട്ടിട്ടു…. ദേവൻ ജനിച്ചു കഴിഞ്ഞ് മൊട്ടിട്ട ആ പ്രണയവല്ലരികൾ പൂത്തു തളിർത്തു….. രക്തത്തിൻറെ ഒരു ഭാഗം ആകാൻ കഴിഞ്ഞില്ലെങ്കിലും ….തൻറെ മനസ്സിൽ പിറന്നവനാണ് ദേവൻ…. തന്റെ മാനസപുത്രൻ ….തന്നെ ആദ്യമായി അച്ഛാ എന്ന് വിളിച്ചവൻ…. ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും ഏറെ സ്നേഹിക്കുന്നവൻ… പിന്നീട് രുദ്ര ജനിച്ചപ്പോഴും ദേവനോടുള്ള തൻറെ സ്നേഹം ഒരു തരിമ്പും കുറഞ്ഞില്ല കൂടുകയേ ചെയ്തുള്ളൂ …..അവൻ തമാശയ്ക്ക് പോലും മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് കേൾക്കാൻ തനിക്ക് ആകില്ല ….അതൊരു സത്യമാണ്… രാജശേഖരൻ ഓർത്തു.

അച്ഛാ ഞാനൊന്ന് കെട്ടിപ്പിടിച്ച് കിടന്നോട്ടെ. ദേവൻറെ ആ വാക്കുകളാണ് രാജശേഖരനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത് ..

………പിന്നെന്താടാ… രാജശേഖരൻ കട്ടിലിലേക്ക് കിടന്നു രാജശേഖരനെ പുണർന്നുകൊണ്ട് ദേവനും

പോർച്ചിൽ ദേവന്റെ കാറ് കിടക്കുന്നത് കണ്ടു ആവേശത്തോടെയാണ് രുദ്ര  സൂര്യൻറെ കാറിൽ നിന്നും പുറത്തിറങ്ങിയത്…. അച്ചുവേട്ടൻ വന്നടീ… ദേ ഏട്ടൻറെ കാർ ….അതും പറഞ്ഞു വൈദേഹിയുടെ കൈയും പിടിച്ച് രുദ്ര അകത്തേക്ക് ഓടി ….സൂര്യനാകട്ടെ രണ്ടുംകൂടി വാങ്ങി കൂട്ടിയ സാധനങ്ങൾ പിടിച്ചുകൊണ്ട് കാറിന് പുറത്ത് നിൽക്കുകയാണ്…. അവൻ സാവധാനം അതെല്ലാം എടുത്തുകൊണ്ട് പാലസിനകത്തേക്ക് നടന്നു .

അച്ചുവേട്ടൻ എവിടെ അമ്മേ???? രുദ്ര ഓടിച്ചെന്ന് അടുക്കളയിൽ നിന്ന ലക്ഷ്മിയോട് ചോദിച്ചു..

അച്ചുവോ??? അവൻ വന്നില്ലല്ലോ …

വന്നമ്മേ ..ചേട്ടൻറെ കാർ പോർച്ചിൽ കിടപ്പുണ്ട്…

അവൻ വന്നില്ലടീ… വന്നാൽ ഞാൻ കാണേണ്ടതല്ലേ …നിനക്ക് തോന്നിയതാണ്.

പിന്നെ ഒരു മുട്ടൻ കാർ വന്നു പോർച്ചിൽ കിടക്കുന്നതായിട്ട് എനിക്ക് തോന്നാൻ പോവുകയല്ലേ ….ചേട്ടൻ വന്നിട്ടുണ്ട്… അമ്മ കാണാഞ്ഞതാ… ഞാൻ ചേട്ടൻറെ റൂമിൽ ഒന്ന് നോക്കട്ടെ.

അവൾ അടുക്കളയിൽ നിന്നും പുറത്തിറങ്ങിയതും വൈദേഹിയെ വന്നിടിച്ചതും ഒരുമിച്ചായിരുന്നു… നോക്കി നടക്ക് പെണ്ണേ…. രുദ്ര വൈദേഹിയെ കലിപ്പിച്ചു നോക്കി .

അടുക്കളയിൽ അച്ചുവേട്ടൻ ഇല്ല …ഞാൻ ഒന്ന് റൂമിൽ പോയി നോക്കട്ടെ..

റൂമിലും ഇല്ലെടി…. ഞാനിപ്പോൾ അവിടെനിന്നാ വരുന്നേ …

അപ്പോൾ അച്ചുവേട്ടൻ വന്നില്ലേ ????രുദ്ര തൻറെ തന്നെ തലക്കിട്ട് അടിച്ചു കൊണ്ട് ചോദിച്ചു .അപ്പോഴേക്കും സൂര്യനും അവരുടെ അടുത്ത് എത്തി കഴിഞ്ഞിരുന്നു.

എന്താണ് രണ്ടും കൂടി …അവനെ കണ്ടില്ലേ???

ഇല്ല സൂര്യേട്ടാ ….

ഇല്ലേ??? അവൻറെ വണ്ടി അല്ലേ പുറത്തു കിടക്കുന്നത് ….

അതൊക്കെ തന്നെ …പക്ഷേ അടുക്കളയിലും റൂമിലും പുള്ളി ഇല്ല…

അച്ഛൻ എവിടെ??? സൂര്യൻ തിരക്കി…. എപ്പോഴാണ് രാജശേഖരന്റെ മുറി ചാരി ഇട്ടിരിക്കുന്നത് അവർ മൂന്നുപേരും കണ്ടത്. അവർ മൂന്ന് പേരും അങ്ങോട്ടേക്ക് പോയി , ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു… അകത്ത് കണ്ട കാഴ്ച മൂന്ന് പേരെയും അമ്പരപ്പിച്ചു ….ദേവൻ കൊച്ചുകുട്ടിയെപ്പോലെ രാജശേഖരനെ കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നുറങ്ങുന്നു…

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.