ഏകദേശം രാവിലെ 10 മണിയോടെ ദേവൻറെ മസ്താങ് മന്നാടിയാർ പാലസിന്റെ പോർച്ചിലേക്ക് വന്നു …ദേവൻ കാറിൽ നിന്നിറങ്ങി പതിവുപോലെ മുത്തച്ഛൻറെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നിന്ന് തൊഴുതു പ്രാർത്ഥിച്ചു …പിന്നീട് ആരോടും മിണ്ടാതെ രാജശേഖരന്റെ മുറിയിലേക്ക് പോയി… അവിടെ കട്ടിലിൽ രാജശേഖരൻ ഏതോ ബുക്ക് വായിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ….ദേവൻ മുറിക്കകത്ത് കയറി കതക് ചാരിയ ശേഷം രാജശേഖരന്റെ മടിയിലേക്ക് കയറി കിടന്നു.
രാജശേഖരൻ താൻ വായിച്ചിരുന്ന ബുക്ക് മാറ്റാതെ തന്നെ…
ദേവാ …നീ എപ്പോ വന്നു ..യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു…
അച്ഛന് എങ്ങനെ മനസ്സിലായി ഞാൻ ആണെന്ന്….. ദേവൻ രാജശേഖരന്റെയും തന്റെയും ഇടയിലായി രാജശേഖരന്റെ കയ്യിലിരുന്ന് ബുക്ക് മെല്ലെ മാറ്റിക്കൊണ്ട് ചോദിച്ചു….
അതിത്ര അറിയാൻ എന്തിരിക്കുന്നു ഇത്രയും അധികാരത്തോടെ ഈ രാജശേഖരന്റെ മടിയിൽ തല വയ്ക്കാൻ ഞാൻ ഒരാൾക്കേ അധികാരം കൊടുത്തിട്ടുള്ളൂ …അത് നിനക്ക് അല്ലേടാ… അയാൾ വാത്സല്യത്തോടെ ദേവൻറെ മുടിയിഴകളിൽ തഴുകി.. ദേവൻ ആ കൈപിടിച്ച് തൻറെ നെഞ്ചോട് ചേർത്തുവച്ചു…
അച്ഛാ …ഞാൻ അയാളെ കണ്ടു ..
………….ആരെ??????? …
………മിസ്റ്റർ ഭദ്രനെ………..
……………….ഭദ്രനോ ???????
അതെ അച്ഛാ…. അമ്മയുടെ… അവൻ പറഞ്ഞു ഒഴിപ്പിച്ചില്ല…
ജനിക്കാൻ നിമിത്തമായവനാണ് അങ്ങനെ പറയരുത്….. ദേവൻറെ തലയിൽ തലോടിക്കൊണ്ട് രാജശേഖരൻ പറഞ്ഞു.
പിന്നീട് ഒരു മൗനം അവരുടെ ഇടയിൽ തളംകെട്ടി നിന്നു ….രാജശേഖരനാണ് അത് ഭേദിച്ചത് ….
…..എന്നിട്ട് നീ സംസാരിച്ചോ????????
എന്തിന് ??????എന്തു പറയാൻ….. അതിൻറെ ആവശ്യമുണ്ടെന്ന് തോന്നിയില്ല…
ദേവാ ഞാൻ നിന്നോട് എല്ലാ കഥകളും പറഞ്ഞതല്ലേ??? ലക്ഷ്മിയുടെ ഭാഗത്തോ ഭദ്രൻെറ ഭാഗത്തോ യാതൊരു തെറ്റുമില്ല… സാഹചര്യങ്ങൾ….. സാഹചര്യങ്ങളാണ് അവരെ അകറ്റിയത്…. അല്ലെങ്കിൽ നീ ഇന്ന് ദേവലോകം തറവാട്ടിലാണ് നിൽക്കേണ്ടിയിരുന്നത്……. അയാളുടെ മകനായി …….
അച്ഛാ ഞാൻ എന്തും സഹിക്കും…… പക്ഷേ എൻറെ അച്ഛൻറെ സ്ഥാനത്ത് വേറൊരാളെ വാക്കാൽ പോലും ഞാൻ അംഗീകരിക്കില്ല… ഈ ദേവന് ഈ ജന്മത്തിൽ എന്നല്ല എല്ലാ ജന്മത്തിലും ഈ രാജശേഖരൻ തന്നെയായിരിക്കും പിതാവ്….. അവൻ രാജശേഖരന്റെ കൈകളെ ഒന്നുംകൂടി നെഞ്ചോട് ചേർത്തുപിടിച്ചു…. ഒരിക്കലും വിടില്ല എന്നപോലെ……
അന്ന് ആ മലവെള്ളപ്പാച്ചിലിൽ നിന്ന് എനിക്ക് ലക്ഷ്മിയെ കിട്ടുമ്പോൾ അവളുടെ ഉള്ളിൽ നീ ഉണ്ടായിരുന്നു …പിന്നീട് ഏഴുമാസം വരെ അവൾക്ക് യാതൊരു ബോധവും ഉണ്ടായിരുന്നില്ല , ഓർമ്മയുടെ ആദ്യ നിമിഷങ്ങളിൽ അവൾ അന്വേഷിച്ചതും അയാളെയാണ് ഭദ്രനെ…. പിന്നീട് അയാളെ തേടിയുള്ള അന്വേഷണമായി ഞാൻ …..പക്ഷേ മംഗലാപുരത്ത് അയാളെ കണ്ടെത്തുമ്പോഴേക്കും അയാൾ വിവാഹിതനായിരുന്നു… അയാളെ ചികിത്സിച്ചിരുന്ന ഡോക്ടറെ തന്നെയാണ് അയാൾ വിവാഹം കഴിച്ചത്.
വായിക്കാൻ വൈകി…
കിടു സ്റ്റോറി..??
Waiting for next part ❤️❤️
ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????
അടുത്തെങ്ങാനും ഉണ്ടാകുമോ? …..
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??
കൊള്ളാം, waiting for next part
ബ്രോ ഉടനെ എങ്ങാനം വരുമോ
Next ennnu bro plz update
Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.
ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.
Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???
Udane next part undo.. comments nu reply cheyyarutho
♥️♥️♥️♥️♥️
❤️❤️❤️
??
ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു
❤❤❤
❤️?♥️
❤❤❤❤❤
കൊള്ളാം
പ്വോളിച്
അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????
Adi poli katta waiting for next part
Ho kollam poli sanam… Adipoli naration… And story
കൊള്ളാം
അന്യായ ഫീൽ ആണ് സഹോ
Waiting ഫോർ next part
Super
Kathirunne veruthe aayilla polichu ❣️?
??❤️