ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441

ഡ്രൈവ് ചെയ്ത് തുടങ്ങി… അപ്പോഴാണ് പിറകിൽ നിന്നും അതിശക്തമായ ശബ്ദത്തോടെ ആ വില്ല പൊട്ടിത്തെറിച്ചത്…..

സ്നൈഡറുടെ സങ്കേതത്തിൽ എത്തി ആയുധങ്ങളും മറ്റും തിരികെ നൽകിയ ശേഷം വ്ളാഡിനോടും സ്നൈഡറോടും യാത്ര പറഞ്ഞു ദേവൻ തിരികെ കരിപ്പൂർ എയർപോർട്ടിലേക്കും സമറും കൂട്ടരും തിരികെ അമരാവതിയിലേക്കും പോയി…

*************************************

പിറ്റേന്ന് പുലർച്ചെ എട്ടുമണിയോടുകൂടിയാണ് ദേവൻ കരിപ്പൂരിൽ എത്തിച്ചേർന്നത്… അവിടെനിന്നും ബൈ റോഡ് ദേവൻ വടക്കേപ്പാട്ട് ഇല്ലത്തേക്ക് , തൻറെ ഗുരുക്കളെ കാണാൻ.
ഇല്ലത്തിന് പുറത്ത് തന്നെ അമർനാഥന്റെ ജീപ്പ് കോമ്പസ് കിടപ്പുണ്ടായിരുന്നു… ദേവൻ അമറിന്റെയും വൈഗയുടെയും കണ്ണിൽപ്പെടാതെ കളരിയിൽ എത്തി. ഗുരുക്കൾ തൻറെ ശിഷ്യന്മാരോടൊപ്പം കളരിയിൽ പഠനത്തിലാണ് …ദേവൻ തന്റെ ചെരുപ്പുകൾ അഴിച്ചുവെച്ച് കളരിത്തറയിൽ തൊട്ടുണങ്ങി ഗുരുവിൻറെ അടുക്കലേക്ക് എത്തി ആ പാദത്തിൽ നമസ്കരിച്ചു… കുമാരൻ ഗുരുക്കൾ ദേവൻറെ തലയിൽ കൈവച്ച് അനുഗ്രഹിച്ച ശേഷം ശിഷ്യനെ ചേർത്തുനിർത്തി വിശേഷങ്ങൾ ആരാഞ്ഞു.. അല്പസമയത്തെ കുശലാന്വേഷണങ്ങൾക്ക് ശേഷം ദേവൻ അമർനാഥന്റെ കാര്യം തിരക്കി…
നീയാണല്ലേ അവൻറെ കയ്യിൽ പൂട്ടിട്ടത്… ദേവനെ നോക്കി ഗുരുക്കൾ തിരക്കി .

ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് അത് ചെയ്യേണ്ടിവന്നു… അതിൻറെ ഒരു കുറ്റബോധം കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് ഗുരുക്കളെ രാത്രിയിൽ എനിക്ക് ബുദ്ധിമുട്ടിക്കേണ്ടി വന്നത്.

അതിനെന്താ അതുകാരണം എനിക്ക് സമർഥന്മാരായ രണ്ട് പുതിയ ശിഷ്യരെ കൂടി കിട്ടാൻ പോവുകയാണല്ലോ ….
രണ്ടുപേരെയും എനിക്ക് ഇഷ്ടമായി പ്രത്യേകിച്ച് വൈഗയെ , അവൾ നല്ലൊരു കുട്ടിയാണ് …അമർനാഥും മോശമല്ല..

ആഹാ അവർ രണ്ടുപേരും അതിനിടയിൽ കളരിയിൽ ചേരാൻ തീരുമാനിച്ചോ… ഇനി എത്ര ദിവസം കൂടി ചികിത്സ ഉണ്ടാകും??

കൂടുതൽ ദിവസങ്ങൾ വേണ്ടിവരില്ല ദേവാ…ഏറിയാൽ ഒരാഴ്ച അതിനുള്ളിൽ അവർക്ക് തിരികെ പോകാം പിന്നീട് പഠനത്തിനു വേണ്ടി മാത്രമായി വന്നാൽ മതിയല്ലോ…

അപ്പോൾ ഗുരുക്കളെ …എനിക്ക് അല്പം തിരക്കുണ്ട് , ഇവിടെ നിന്നും ദുബായിലേക്ക് ആണ് ..ഒരാഴ്ചത്തെ ബിസിനസ് മീറ്റിംഗ്.. അത് കഴിഞ്ഞ് നേരെ അമരാവതിയിലേക്ക്.

തൻറെ തിരക്കൊക്കെ തീരുമ്പോൾ ഒരാഴ്ച ഇവിടെ വന്നു തങ്ങണം ….. അടവുകളൊക്കെ ഒന്നുകൂടി പൊടി തട്ടി എടുക്കണം… ആവർത്തിച്ച് പരിശീലിച്ചില്ലെങ്കിൽ ശരീരം വഴങ്ങാതെ വരും …കേട്ടല്ലോ ???

തീർച്ചയായും ഗുരുക്കളെ… ഇപ്പോഴത്തെ ഈ ഓട്ടം ഒന്ന് അവസാനിപ്പിച്ച് എനിക്കും ആഗ്രഹമുണ്ട് അങ്ങയോടൊപ്പം വന്ന് നിൽക്കാൻ …

പെട്ടെന്ന് പോകണം എന്ന് പറഞ്ഞെങ്കിലും രാവിലത്തെ ഭക്ഷണം കൂടി കഴിപ്പിച്ചിട്ടാണ് ഗുരുക്കൾ ദേവനെ യാത്രയാക്കിയത്. ദേവൻ കരിപ്പൂരുന്നു തന്നെ ദുബായിലേക്ക് പറന്നു…

*************************************

വളരെ പെട്ടെന്ന് തന്നെ ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു അമരാവതിയിലും രാമപുരത്തും ഇതിനിടയിൽ പല കാര്യങ്ങളും സംഭവിച്ചു… അമരാവതിയിൽ സൂര്യനുമായി വൈദേഹി പെട്ടെന്ന് തന്നെ അടുത്തു… വൈദേഹിക്ക് ദേവൻ എങ്ങനെയായിരുന്നു അതുപോലെതന്നെ സൂര്യനെയും അവൾ ഒരു ഏട്ടന്റെ സ്ഥാനത്ത് കണ്ടു തുടങ്ങി സ്നേഹിച്ചു. ഇപ്പോൾ മൂന്നുപേരും കൂടി ആണ് കറക്കം മുഴുവൻ… ആദ്യം രുദ്ര മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ രുദ്രയും വൈദേഹിയും ചേർന്നാണ് സൂര്യനെ പിഴിയുന്നത്. അവരുടെ രണ്ടുപേരുടെയും ഷോപ്പിംഗ് കാരണം സൂര്യൻറെ സാലറി അക്കൗണ്ട് ഏകദേശം തീരാറായിട്ടുണ്ട്….. സൂര്യനും രണ്ട് അനിയത്തിമാരും ആയുള്ള ആ ജീവിതം വല്ലാതെ എൻജോയ് ചെയ്തു തുടങ്ങിയിരുന്നു…. ലക്ഷ്മി അമ്മയ്ക്ക് ഇപ്പോൾ മൂന്നു പേരെയും അടുത്ത് കിട്ടാതെ ആയിരിക്കുന്നു , ഒന്നുകിൽ ഷോപ്പിംഗ് അല്ലെങ്കിൽ കറക്കം അതുമല്ലെങ്കിൽ അഗ്രഹാരത്തിലെ കുട്ടികളുമായി കൂടി ക്രിക്കറ്റ് , ഫുട്ബോൾ ഇത്യാദി കളികൾ…. സൂര്യനും അവരോടൊപ്പം കൂടി കുട്ടിയായി തീർന്നിരുന്നു… ഇടയ്ക്ക് രാജശേഖരനും അവരോടൊപ്പം കൂടാറുണ്ട് , ലക്ഷ്മി അമ്മയ്ക്ക് ആണെങ്കിൽ പിന്നെ ഇതിനോടൊന്നും വലിയ താല്പര്യം ഇല്ലാത്ത മട്ടിലാണ് ….അങ്ങനെ ഒരാഴ്ച കഴിയുന്നു.. ദേവൻ അന്നാണ് അമരാവതിയിലേക്ക് തിരിച്ചു വരുന്നത്… സൂര്യനും വൈദേഹിയും രുദ്രയും രാവിലെ തന്നെ കാറും എടുത്ത് വിട്ടിട്ടുണ്ട് …

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.