ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 442

എന്തിനാണ് ….നമ്മൾ തമ്മിൽ ഇതിന് മുമ്പ്…. ഇല്ല …….ഞാൻ ഇതിനുമുമ്പ് നിങ്ങളെ കണ്ടിട്ട് കൂടിയില്ല…. പിന്നെ എന്താണ് ഞാനുമായി ശത്രുത …നായിക് തളർച്ചയോടെ ദേവനോട് ചോദിച്ചു …

എനിക്ക് പ്രിയപ്പെട്ട പലരുടെയും ജീവനു നേരെ നീ തോക്കു ചൂണ്ടിയിട്ടുണ്ട്….. നിസ്സഹായരായ പലരുടെയും രക്തം നിൻറെ കൈകളിൽ പുരണ്ടിട്ടുമുണ്ട്…. അവരുടെയെല്ലാം ഭാഗത്തുനിന്ന് ഞാൻ അവരുടെ നീതി നടപ്പാക്കുന്നു എന്നേയുള്ളൂ…. പിന്നെ 500 കോടി രൂപയുടെ മയക്കുമരുന്ന് നിൻറെ കയ്യിൽ വച്ച് തന്ന നിൻറെ ആ ബോസ്…. അവനുമായാണ് എനിക്ക് നേർക്കുനേർ കണക്ക് പറയേണ്ടത് , എന്തായാലും നായിക്ക് നിന്നെ ഞാൻ ഇന്ന് വധിക്കും ….അവന്റെ പേര് പറഞ്ഞിട്ട് മരിച്ചാൽ ചിലപ്പോൾ നിനക്ക് നരകത്തിൽ ഒരു ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയേക്കും… ജീവിതത്തിൽ ഒരു നല്ല കാര്യമെങ്കിലും ചെയ്തതിന് …..പിന്നെ എൻറെ വക ഒരു ഓഫർ , ഞാൻ ഇന്നേവരെ കൊന്നിട്ടുള്ളതിൽ ഏറ്റവും വേഗതയേറിയ മരണം ഞാൻ നിനക്ക് നൽകാം…. ടേക്കിറ്റ് ഓർ ലീവ് ഇറ്റ് …ദേവൻ തൻെറ പിസ്റ്റൽ ലോഡ് ചെയ്തു നായ്ക്കിന്റെ കഴുത്തിലേക്ക് വെച്ചു…

സമയമില്ല നായിക്ക് ഈ രാത്രി ഇനിയും എനിക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു… അതുകൊണ്ട് പെട്ടെന്ന് പറ…

തൻറെ ജീവൻറെ കാലാവധി മറ്റൊരാൾ തീരുമാനിക്കുന്ന ആ അവസ്ഥയിൽ നായിക്ന് ഭ്രാന്ത് പിടിച്ചു.. നായിക് തന്റെ അവശേഷിക്കുന്ന എനർജി സംഭരിച്ചു ദേവനെ പിറകിലേക്ക് തള്ളി മുൻവശത്തെ വാതിലിന്റെ അടുത്തേക്ക് ഓടി…. പെട്ടെന്നാണ് തൻറെ നട്ടെല്ലിലേക്ക് എന്തോ വന്ന് തറച്ചതുപോലെ നായിക്ക് മുന്നിലേക്ക് വീണത്… നായിക് തൻറെ നട്ടെല്ലിന്റെ ഭാഗത്തേക്ക് കൈകൾ കൊണ്ടുപോയി അവിടെ ഒരു കത്തി തറഞ്ഞു കയറിയിരിക്കുന്നു….

വ്ളാഡ് ഒരു ചെറു ചിരിയോടെ നായികന്റെ അടുത്തേക്ക് വന്നു കത്തി വലിച്ചൂരി എടുത്തു …ഇത് ബാറിൽ നാരങ്ങ മുറിക്കാൻ മാത്രമല്ല ഇങ്ങനെ ചില കാര്യങ്ങൾക്കും ഉപയോഗിക്കാം… വ്ളാഡ് ദേവനോട് പറഞ്ഞു ..ദേവൻ വന്നു കമിഴ്ന്നു കിടക്കുന്ന നായിക്കിനെ മലർത്തി കിടത്തി അവൻറെ മുന്നിലേക്ക് കുനിഞ്ഞിരുന്നു…

നായിക് ഇനിയെങ്കിലും ആ പേർ പറ….

നീ മാറി നിൽക്ക് , ഞാൻ പറയിക്കാം അവനെക്കൊണ്ട്.. വ്ളാഡ് ദേവൻെറ ഓപ്പോസിറ്റ് സൈഡിൽ നായികിനു സമീപം ഇരുന്നു …വ്ളാഡ് നായിക്കിന്റെ ഒരു കൈ പിടിച്ചു നിവർത്തിയ ശേഷം അതിലേക്ക് കത്തി കുത്തിയിറക്കി ശേഷം പതിയെ കുത്തിയിറക്കിയ കത്തി മുകളിലേക്ക് ചലിപ്പിച്ചു… നായിക് വേദന കൊണ്ട് അലറി വിളിച്ചു…
G.M……G.M…..എനിക്ക് ആ പേര് മാത്രമേ അറിയൂ… അയാളുടെ യഥാർത്ഥ മുഖമോ പേരോ ആർക്കുമറിയില്ല…. പ്ലീസ് എന്നെ ഇനി ഉപദ്രവിക്കരുത്… പ്ലീസ്…

അടുത്ത നിമിഷം തന്നെ ദേവൻറെ കയ്യിലിരുന്ന പിസ്റ്റൽ നായിക്കിന്റെ തലയോട്ടി തകർത്തിരുന്നു… വ്ളാഡ് ദേവനെ നോക്കി …
വാക്കു പറഞ്ഞാൽ വാക്ക് ആയിരിക്കണം… അവൻ പേര് പറഞ്ഞു …..ഞാൻ എൻറെ വാക്ക് പാലിച്ചു.. എ ക്ലീൻ ആൻഡ് ഫാസ്റ്റ് ഡെത്ത് …

അപ്പോഴാണ് പടിക്കട്ടിൽ നിന്നും ഒരു അലർച്ച കേട്ടത് പുതപ്പും വാരിചുറ്റി ഒരു സ്ത്രീ രൂപം …പൂജാ മേത്ത… ദേവൻ അവളെ തൻറെ അടുത്തേക്ക് വിളിച്ചു അവൾ വിറച്ചു വിറച്ചുകൊണ്ട് ദേവൻറെ അടുത്തേക്ക് എത്തി താഴെ ചത്തുമലച്ച് ചോരയിൽ കുളിച്ചുകിടക്കുന്ന നായിക്കിന്റെ ശരീരം അവളെ ഭയത്തിന്റെ മൂർദ്ധന്യത്തിൽ എത്തിച്ചിരുന്നു …
നീ ഇവിടെ ഒന്നും കണ്ടിട്ടില്ല ….നീ ഇവിടെ എത്തിയിട്ട് പോലുമില്ല… മനസ്സിലായല്ലോ???? നീ പോയി നിൻറെ ഡ്രസ്സ് ഇട്ട് വേഗം തന്നെ താഴേക്ക് വാ …പിന്നെ മൊബൈലിൽ അബദ്ധങ്ങൾ ഒന്നും കാട്ടാൻ നിൽക്കണ്ട… അവൾ തൻറെ ഡ്രസ്സ് ധരിക്കാനായി മുകളിലേക്ക് ഓടിപ്പോയി….

അപ്പോഴേക്കും വ്ളാഡ് അവിടെ നിന്നിരുന്ന ബാർ ടെൻഡറിനെ പറഞ്ഞു വിട്ടിരുന്നു… പിന്നീട് തൻറെ കയ്യിൽ ഉണ്ടായിരുന്ന ടൈം ബോംബുകൾ ആ വില്ലയുടെ പല ഭാഗത്തായി ഫിക്സ് ചെയ്തു… അപ്പോഴേക്കും പൂജ ഡ്രസ്സ് ചേഞ്ച് ചെയ്തു താഴേക്ക് എത്തി… അവിടെ കിടക്കുന്ന നായികിന്റെ ഡെഡ് ബോഡിയിലേക്ക് കുറച്ചുനേരം അവൾ നോക്കി നിന്നു…

എന്താണ് പൂജ….. അവനെ മിസ്സ് ചെയ്യുന്നുണ്ടോ ….നീയൊന്നു മനസ്സുവെച്ചാൽ ഇതിലും ഗ്ലാമർ ഉള്ള ആളെ കിട്ടും… പിന്നെ നീ അതിൽ മനസ്സാക്ഷി കുത്തൊന്നും വിചാരിക്കേണ്ട കാര്യമില്ല.. നിൻറെ അനിയത്തി ഇല്ലേ… ആരതി മേത്ത… അവളുടെ മേനിയിലാണ് നിൻറെ ഭർത്താവിൻറെ ഗോവയിലെ കോൺഫറൻസ്….. അവിടെ ഓൾഡ് ഗോവയിലെ ബീച്ച് പാരഡൈസ് റിസോർട്ടിലെ പതിനേഴാം നമ്പർ മുറിയിൽ ചെന്നാൽ ആ കോൺഫറൻസ് നിനക്ക് നേരിട്ട് കാണാം… മുന്നിൽ നിൻറെ വണ്ടി കിടപ്പുണ്ട് അതും എടുത്ത് നേരെ വിട്ടോ…. ഇനി ഇവിടെ നിൽക്കണ്ട.

അവൾ വേഗത്തിൽ തന്നെ പുറത്തേക്കിറങ്ങി തന്റെ കാറും എടുത്ത് പോയി …അവൾക്ക് പിന്നാലെ തന്നെ ദേവനും വ്ളാഡും ആ വില്ലയിൽ നിന്നും പുറത്തിറങ്ങി …തങ്ങളുടെ കാർ കിടക്കുന്ന സ്ഥലത്തെത്തി , അപ്പോഴേക്കും സമറും ബാക്കിയുള്ളവരും അവിടെ എത്തിയിരുന്നു.. അവർ ഒരുമിച്ച് സ്നൈഡറിന്റെ സങ്കേതത്തിലേക്ക് തന്നെ തിരികെ

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.