ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441

കുറെ നേരത്തെ കിതപ്പൊന്ന്  അടങ്ങിയപ്പോൾ നായിക് പൂജയുടെ ദേഹത്തുനിന്നും അടർന്ന് മാറി… പൂജ എസിയുടെ തണുപ്പ് കൊണ്ട് ആ പുതപ്പിനിടയിലേക്ക് വീണ്ടും പൂഴ്ന്നു . നായിക് തന്റെ ബോക്സറും എടുത്ത് ധരിച്ചുകൊണ്ട് താഴെയുള്ള മിനി ബാർ ലക്ഷ്യമാക്കി നടന്നു.

താഴെ ലിവിങ് റൂമിൽ എത്തിയ നായിക് കാണുന്നത് തൻറെ സോഫയിൽ ഇരുന്ന് ടിവിയിൽ ടോം ആൻഡ് ജെറി കണ്ടു രസിക്കുന്ന ദേവനെയാണ് ….
ദേവൻ തനൻെറ ആർമറും ഹെൽമെറ്റും അഴിച്ചു മാറ്റിയിരുന്നു… ഇപ്പോൾ ഒരു ബ്ലാക്ക് കാർഗോ പാൻറും മിലിറ്ററി ഗ്രീൻ ടീഷർട്ടും ആണ് വേഷം …അതേ വേഷത്തിൽ തൊട്ടപ്പുറത്ത് ബാറിൽ വ്ളാഡും ഇരിപ്പുണ്ടായിരുന്നു… തൻറെ ലിവിങ് റൂമിൽ ഇരുന്ന അപരിചിതരെ കണ്ടു നായിക് ആദ്യം ഒന്ന് പരിഭ്രമിച്ചു ശേഷം അയാൾ തൻറെ ഗാർഡുകളെ കണ്ണുകൾ കൊണ്ട് പരതി… അപ്പോഴാണ് ദേവൻ താഴെ നിൽക്കുന്ന നായിക്കിനെ ശ്രദ്ധിച്ചത്….

എന്താ നായിക് സ്വന്തം വീടാണെന്ന് കരുതി വീട്ടിൽ അണ്ടർവെയർ മാത്രം ഇട്ടണോ നിൽക്കുന്നത്…. മോശം… മോശം.. ദേവൻ ഒരു കളിയായി പറഞ്ഞു.

ഞാൻ എൻറെ വില്ലയിൽ എന്തിട്ട് നിൽക്കണം എന്ന് തീരുമാനിക്കാൻ താനാരാ ???താനെന്തിനാ ഇവിടെ വന്നത്?? അല്പം ദേഷ്യത്തോടെയാണ് നായിക് സംസാരിച്ചത് .
അന്നേരമാണ് ദേവനിരുന്ന സോഫക്ക് അടിയിൽ നിന്നും ഒരു റിങ്ടോൺ കേട്ടത്..

ഇതെന്താടോ നായിക്ക് തൻറെ വീട്ടിലെ സോഫയ്ക്കും മൊബൈൽ കണക്ഷൻ ഉണ്ടോ? നായിക്കിനെ വീണ്ടും ദേവൻ ഒന്ന് ഇരുത്തി…

അത് ഞാൻ സോഫക്ക് അടിയിൽ ഒരു ലഗേജ് വെച്ചിരുന്നു …അതും പറഞ്ഞാണ് വ്ളാഡ് അങ്ങോട്ടേക്ക് എത്തിയത് ശേഷം സോഫക്കടിയിൽ കിടന്ന ബോഡി വ്ളാഡ്  വലിച്ചു പുറത്തേക്കിട്ടു , ശേഷം അയാളുടെ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് നായിക്കിന് നേരെ എറിഞ്ഞു കൊടുത്തു… തൻറെ ആളുടെ ഫോണാ താൻ സംസാരിച്ചാലും മതി…. അതും പറഞ്ഞു വ്ളാഡും തിരികെ മിനി ബാറിലേക്ക് തന്നെ പോയി….
തൻറെ വിശ്വസ്തന്റെ ചലനമറ്റ ശരീരം നായിക്കിന്റെ നട്ടെല്ലിൽ ഒരു തരിപ്പുണർത്തി.. പക്ഷേ അത് മൂടിവെച്ചുകൊണ്ട് നായിക്ക് കോൾ അറ്റൻഡ് ചെയ്തു… ദേവൻ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും ടിവിയിലെ ടോം ആൻഡ് ജെറിയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു… അല്പസമയത്തിനുള്ളിൽ ഒരു അലർച്ചയോടെ നായ്ക്ക് തന്റെ സെൽഫോൺ തറയിൽ എറിഞ്ഞു പൊട്ടിച്ചു… ദേവൻ മെല്ലെ തൻറെ കഴുത്ത് തിരിച്ച് നായ്ക്കിന് നേരെ നോക്കി ശേഷം നായകനോട് ആയി …

തന്നെ കണ്ടാൽ ഇപ്പോൾ 500 കോടിയുടെ മയക്കുമരുന്ന് കത്തിയ ആളെ പോലെയുണ്ടല്ലോ ????ദേവൻ തമാശയോടെ പറഞ്ഞു പക്ഷേ ആ തമാശ കേട്ട് നായിക് ഒന്ന് ഞെട്ടി. …

നീയാണോ ….നീയാണോ …അത് ചെയ്തത് നായിക് പാഞ്ഞു വന്ന് ദേവൻറെ ടീഷർട്ടിന്റെ കഴുത്തിൽ ആയി കുത്തിപ്പിടിച്ചു…. ദേവൻ ഒട്ടും ഭാവ വ്യത്യാസം ഇല്ലാതെ നായിക്കിന്റെ മുഖത്ത് നോക്കി എന്താ നായ്ക്ക് ഞാനൊരു തമാശ പറഞ്ഞതല്ലേ… താൻ അപ്പോഴേക്കും സീരിയസ് ആയോ …തൻറെ ഒരു കണ്ടെയ്നർ കത്തിയപ്പോൾ തനിക്ക് ഇത്ര വിഷമം അങ്ങനെയാണെങ്കിൽ താൻ അടക്കം ഈ വില്ല കത്തി അമരുമ്പോൾ തൻറെ സ്ഥിതി എന്താകും… അത് പറഞ്ഞു നിർത്തിയപ്പോൾ നായിക്കിന്റെ  കൈകൾ ഭയത്താൽ താനെ അവൻറെ കോളറിൽ നിന്നും വിട്ടു വന്നു…. പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത നായിക്ക് താഴെക്കിടന്ന് തൻറെ ഗാർഡിന്റെ അരയിലെ കത്തി വലിച്ചൂരി ദേവന് നേരെ വീശി… ദേവൻ അതിൽ നിന്നും വിദഗ്ധമായി ഒഴിഞ്ഞുമാറി , സോഫയിൽ ഇരുന്നുകൊണ്ടുതന്നെ രണ്ട് കാലുകളും ഉയർത്തി നായ്ക്കിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി …നായിക് പിറകിലേക്ക് തെറിച്ച് പിന്നിൽ ഉണ്ടായിരുന്ന ടിവിയെ രണ്ട് കഷണം ആക്കി അതിലിടിച്ചു മുന്നിലേക്ക് വീണു …തകർന്ന ടിവിയും നായിക്കിന്റെ പിറകിലായി നിലം പതിച്ചു…. അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടും പിൻഭാഗം ടിവിയിൽ ഇടിച്ച വേദനയും മൈഥുനത്തിന്റെ തളർച്ചയും കാരണം നായിക് അവശനായിരുന്നു …ദേവൻ നായിക്കിനെ ടിവിയുടെ അടിയിൽ നിന്നും വലിച്ചെടുത്തു …

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.