ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441

ബാറിലേക്ക് ചെന്ന ദേവനെ ബാർ ടെൻഡർ കണ്ടിരുന്നു.. അയാളോട് മിണ്ടരുതെന്ന് ദേവൻ ചുണ്ടിൽ വിരൽ വെച്ച് ആംഗ്യം കാണിച്ചു… പക്ഷേ അയാളുടെ പേടിച്ചരണ്ട മുഖം മുന്നിലിരുന്ന ഗാർഡിനെ ജാഗരൂകൻ ആക്കി… അയാൾ ഞെട്ടിത്തിരിഞ്ഞ് ദേവനെ നോക്കി…. ആ സമയം തന്നെ അയാളുടെ മൂക്കിൻറെ പാലം ദേവൻ തകർത്തിരുന്നു …മുഖത്തേക്ക് അത്രയും ഹെവിയായ പഞ്ച് കിട്ടിയ ഗാർഡ് മുഖം പൊത്തിപ്പിടിച്ച് താഴേക്കിരുന്നു. ദേവൻ കയ്യിലിരുന്ന തോക്കിന്റെ ബാക്ക് വശം വെച്ച് അയാളുടെ തലയിൽ ശക്തിയായി അടിച്ചു അയാൾ ബോധം മറഞ്ഞു ഒരു സൈഡിലേക്ക് വീണു.
അപ്പോഴാണ് ദേവൻ തന്റെ തലയിൽ ഒരു തോക്ക് അമരുന്നത് അറിഞ്ഞത്.

….. ഹാൻസ് അപ്പ്……..

ദേവൻ മെല്ലെ തിരിഞ്ഞു നോക്കി മുകൾനിലയിൽ നിന്നിരുന്ന ഗാർഡ് എന്തോ കാര്യത്തിന് താഴേക്ക് എത്തിയതാണ്.. അപ്പോഴാണ് അയാൾ ദേവനെ കാണുന്നതും ദേവൻറെ തലയിലേക്ക് തോക്ക് ചൂണ്ടുന്നതും …ഒരു ഭാവഭേദവും ഇല്ലാതിരുന്ന ദേവൻറെ മുഖത്ത് ഒരു പുഞ്ചിരി തെളിയുന്നത് അപ്പോൾ ഗാർഡ് കണ്ടു …അതെന്തെന്ന് മനസ്സിലാകും മുൻപ് തൻറെ തലയിലേക്കും ഒരു തോക്കിൻ കുഴൽ അമർന്നിരുന്നു….
പുട്ട് യുവർ ഗൺ ഡൗൺ.. ഗാർഡിൻറെ തലയിൽ വ്ളാഡിൻെറ തോക്കിൻ കുഴൽ മുട്ടിയിരുന്നു… ഗാർഡ് മെല്ലെ തന്റെ തോക്ക് താഴെ വച്ചു… അടുത്ത നിമിഷം തന്നെ അയാളുടെ കഴുത്ത് വ്ളാഡ് തിരിച്ച് ഒടിച്ചു…

എന്തിനാടാ ഇത്രയും വയലൻസ് ബോധം കെടുത്തിയാൽ പോരായിരുന്നോ ..കൊല്ലണ്ട കാര്യം എന്താ??? ദേവൻ വ്ളാഡിനോട് ചോദിച്ചു.

നിൻറെ പ്ലാൻ അനുസരിച്ച് എന്തായാലും ഈ വില്ല കത്തിക്കും …ബോധം കെടുത്തിയാൽ എന്ത് …കൊന്നാൽ എന്ത്… രണ്ടും ഒരുപോലെയല്ലേ ..അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു .

അപ്പോൾ ഇനി മുകളിൽ രണ്ടു പേർ മാത്രം അല്ലേ? ദേവൻ ഇൻറർ കോമിലൂടെ സമറിനോട് ചോദിച്ചു …

അതേ ദേവേട്ടാ പക്ഷേ ആ ഹീറ്റ് സിഗ്നേച്ചറുകൾ വല്ലാതെ ചൂടാകുന്നുണ്ട്… അവനൊരു ചെറു ചിരിയോടെ പറഞ്ഞു.

ചൂടാകാതെ ഇരിക്കുമോ സമർ …സ്റ്റൈലിഷ് അണ്ടർവേൾഡ് ഡോൺ നായിക്കും… യങ്ങ് ആൻഡ് ബ്യൂട്ടിഫുൾ പൂജയും അല്ലേ മുകളിൽ …അപ്പോൾ കുറച്ച് ചൂട് ഒക്കെ ആകാം .

അപ്പോൾ മുകളിലേക്ക് പോയാലോ വ്ളാഡ് ദേവനോട് ചോദിച്ചു .

ഇത്ര ധൃതി എന്തിനാണ് .. അവർ അവരുടെ പണിയൊക്കെ കഴിഞ്ഞ് ഒന്ന് സ്വസ്ഥമാകട്ടെ… ഇന്ന് കഴിഞ്ഞാൽ പിന്നെ ഇതിനൊന്നും സാധിക്കില്ലല്ലോ… നമുക്ക് വെയിറ്റ് ചെയ്യാം ….ലെറ്റ് ഹിം എൻജോയ് ഹിസ് ലാസ്റ്റ് ഫക്ക്.. ദേവൻ വ്ളാഡിനെ നോക്കി ഒറ്റ കണ്ണടച്ചു കാണിച്ചു… ശേഷം മിനി ബാറിനടുത്തേക്ക് നീങ്ങി അവിടെ പേടിച്ച് നിന്ന് ബാർ ടെൻഡറിനോട് രണ്ട് ഡ്രിങ്ക്സ് ഫിക്സ് ചെയ്യാനായി പറഞ്ഞു… വ്ളാഡിന് …ഒരു കോണിയാക്ക് ഓൺ ദി റോക്സും …ദേവന് ..ഒരു മാർട്ടിനിയും. വളരെ വേഗം തന്നെ അവൻ അവ ഫിക്സ് ചെയ്തു കൊടുത്തു …
ദേവനും വ്ളാഡും തങ്ങളുടെ ഡ്രിങ്ക്സും ആസ്വദിച്ച് ലിവിങ് റൂമിലെ സോഫയിൽ ടിവിയും കണ്ടുകൊണ്ടിരുന്നു… സമർ തൻറെ ഹീറ്റ് സെൻസിംഗ് സ്കോപ്പ് ഉപയോഗിച്ച് മുകൾ നില വാച്ച് ചെയ്യുന്നുണ്ടായിരുന്നു. താഴെ ഗാർഡനിൽ നിന്ന മൂന്നുപേരും അപ്പോഴേക്കും സമറിനൊപ്പം ആ ലൈറ്റ് ഹൗസിൽ ചേർന്നിരുന്നു…

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.