ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 442

ലൈറ്റ് ഹൗസിന്റെ ഗാർഡുകളെ അനായാസം കീഴ്പ്പെടുത്തി സമർ ലൈറ്റ് ഹൗസിന് മുകളിലേക്ക് കയറി.. ഏറ്റവും മുകളിലെത്തിയ സമർ തൻറെ രണ്ട് Barrett MRAD റൈഫുള്ളുകളും ബീച്ച് ഹൗസിനെ ലക്ഷ്യമാക്കി സെറ്റ് ചെയ്തു.. ശേഷം ഒരു ബൈനാക്കുലർ അടുത്ത് മൊത്തത്തിലുള്ള ഘടനയെയും അവിടെ ഉള്ള സെക്യൂരിറ്റി അറേഞ്ച്മെന്റും ചെക്ക് ചെയ്തു.. ഒരു ഗണ്ണിൽ തെർമൽ ഇമേജിങ് സ്കോപ്പ് ഘടിപ്പിച്ചു ബീച്ച് ഹൗസിന് അകത്തുള്ളവരുടെ എണ്ണവും അവൻ തീർച്ചപ്പെടുത്തി… ശേഷം ഇൻറർകോമിലൂടെ ദേവനുമായി കണക്ട് ചെയ്തു..

ദേവേട്ടാ നിങ്ങൾ നേരെ ചൊല്ലുന്നത് ഒരു വലിയ ഗേറ്റിനു മുന്നിലേക്കാണ് ..ഗേറ്റിന് മുൻവശത്ത് രണ്ട് ഗാർഡ്സും ഗേറ്റിന് പിൻവശത്തായി മൂന്നു ഗാർഡ്സും ഉണ്ട്. ആ ഗാർഡ്‌സിനെ താണ്ടി ചെന്നാൽ ഒരു ഗാർഡൻ ആണ് , അവിടെ ആറോളം ഗാർഡ് റൗണ്ട് ചുറ്റുന്നുണ്ട് , അവരെ കടന്നാൽ ബീച്ച് ഹൗസായി. ബീച്ച് ഹൗസിന്റെ മുന്നിൽ രണ്ടുപേരുണ്ട് , മുകളിലത്തെ ബാൽക്കണിയിൽ ഒരാൾ നിൽപ്പുണ്ട് , ഏറ്റവും മുകളിലായി ടെറസിൽ രണ്ടുപേരും .
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ നാല് ഹീറ്റ് സിഗ്നേച്ചർ കാണിക്കുന്നുണ്ട് …മുകൾ നിലയിൽ മൂന്നും… ടെറസിൽ ഉള്ളവരെയും മുകളിലത്തെ ബാൽക്കണിയിൽ ഉള്ള ആളെയും ഞാൻ നോക്കിക്കോളാം… മുകളിലുള്ളവരെ തീർത്തു കഴിഞ്ഞ് ഞാൻ സിഗ്നൽ തരാം ബാക്കി നിങ്ങളുടെ കയ്യിലാണ് .

ഒക്കെ സമർ… വി ആർ വെയ്റ്റിംഗ് ഫോർ യുവർ സിഗ്നൽ …ദേവൻ റിപ്ളെ നൽകി.

സമർ ടെറസിൽ നിന്ന ഒന്നാമൻറെ കാലിലേക്കാണ് ആദ്യം ഷൂട്ട് ചെയ്തത്… അയാൾ ചെറിയൊരു ശബ്ദത്തോടെ തൻറെ കാൽ പൊത്തിപ്പിടിച്ച് നിലത്തേക്ക് ഇരുന്നു …അപ്പോഴേക്കും രണ്ടാമൻ അവൻറെ അടുത്തേക്ക് ഓടി വന്നു… താൻ ഷൂട്ട് ചെയ്ത റൈഫിൾ റീലോഡ് ചെയ്തതിനുശേഷം ഓടിവന്ന രണ്ടാമന്റെ തല നോക്കി ഷൂട്ട് ചെയ്തു.. അയാൾ അവിടെ മരിച്ചു വീണു ,  ഉടൻതന്നെ രണ്ടാമത്തെ റഫിളിൽ നിന്നും മുട്ടിനു വെടിയേറ്റവനെയും സമർ തീർത്തു. അങ്ങനെ ചെയ്തതുകൊണ്ട് രണ്ടുപേരുടെയും ഡെഡ് ബോഡി താഴേക്ക് പതിച്ചില്ല… അത് ടെറസിൽ തന്നെ കിടന്നു പിന്നീട് മുകൾ നിലയിലെ ബാൽക്കണിയിൽ നിന്നാളെയും ഷൂട്ട് ചെയ്തു വീഴ്ത്തി. ശേഷം ദേവന് സിഗ്നൽ നൽകി.

അവർ ഗേറ്റിന് മുന്നിൽ നിന്ന് രണ്ട് ഗാർഡുകളെയും സൈലൻസർ ഘടിപ്പിച്ച തോക്ക് കൊണ്ട് നിശബ്ദരാക്കി ….ശേഷം ദേവനും വ്ളാഡും തൻറെ കൂടെ വന്നവരുടെ തോളിൽ ചവിട്ടി ആ മതിൽ ചാടി കടന്നു ….വ്ളാഡ് വന്ന് ലാൻഡ് ചെയ്തത് തന്നെ മതിലിനപ്പുറം നിന്ന ഒരു ഗാർഡിന്റെ മുകളിലായിരുന്നു അവൻറെ കൈയിൽ ഇരുന്ന് കത്തി നിമിഷങ്ങൾക്കുള്ളിൽ ആ ഗാർഡിന്റെ കഴുത്തറുത്തു ….അതുകണ്ട് തിരിഞ്ഞു നോക്കിയ അടുത്ത ഗാർഡിൻറെ കഴുത്തിലൂടെ മറ്റൊരു കത്തി വ്ളാഡ് എറിഞ്ഞു കൊള്ളിച്ചു…. മൂന്നാമനെ ദേവനും തീർത്തിരുന്നു.. ശേഷം ഒരാൾക്ക് മാത്രം കടന്നുപോകാവുന്ന രീതിയിൽ മുൻവശത്തെ ആ വലിയ ഗേറ്റ് ദേവൻ പതിയെ തുറന്നു.. ആ വഴിയിലൂടെ ബാക്കിയുള്ള മൂന്നുപേരും അകത്തേക്ക് പ്രവേശിച്ചു .
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു ഗാർഡനിൽ ഉണ്ടായിരുന്ന ആറ് ഗാർഡുകളെയും സൈലൻസർ സംഘടിപ്പിച്ച KRISS Vector കൊണ്ട് അവർ അവസാനിപ്പിച്ചു. തന്റെ കൂടെ വന്ന മൂന്നു പേരെയും അവിടെ തന്നെ നിർത്തിയിട്ട് ദേവനും വ്ളാഡും മുന്നോട്ടു നീങ്ങി….

താഴത്തെ വരാന്തയിൽ കാവൽ നിന്ന രണ്ട് ഗാർഡ്സിനെയും ദേവനും വ്ളാഡും കൂടി അവസാനിപ്പിച്ചു.. ശേഷം ദേവൻ മുൻവശത്തെ വാതിലിൽ മെല്ലെ കൊട്ടി… അകത്തുനിന്നും ഒരാൾ വന്ന് ആ വാതിൽ തുറന്നു. ആ നിമിഷം തന്നെ അയാളെ ദേവൻ പിടിച്ച് പുറത്തേക്കിട്ടു… അയാൾ ഒന്ന് അനങ്ങുന്നതിനു മുൻപ് തന്നെ അയാളുടെ പിൻകഴുത്തിലേക്ക് വ്ളാഡ് തൻറെ കത്തി കുത്തിയിറക്കി… ഒന്ന് പിടയ്ക്കുക പോലും ചെയ്യാതെ അയാളും തീർന്നു…
അവർ രണ്ടുപേരും കെട്ടിടത്തിനുള്ളിലേക്ക് കയറി …സമർപ്പറഞ്ഞതനുസരിച്ച് ഇനി മൂന്നുപേർ താഴെയും മൂന്നുപേർ മുകളിലും ഉണ്ട് … അവർ ഓരോ അടിയും സൂക്ഷ്മതയോടെ എടുത്തുവെച്ച് മെല്ലെ അകത്തേക്ക് കയറി ….ഒരാൾ മിനി ബാറിന് സമീപം ഇരിക്കുന്നു… മറ്റൊരാൾ ആകട്ടെ ലിവിങ് റൂമിൽ സോഫയിൽ ഇരുന്നു ടിവി കാണുകയാണ്… മൂന്നാമൻ ഒരു ബാർ ടെൻഡർ ആണ്.. അയാൾ ബാറിൽ ഏതോ കോക്ക്ടൈൽ തയ്യാറാക്കുന്ന തിരക്കിലാണ്.
ദേവൻ ബാറിനടുത്തേക്കും വ്ളാഡ് ലിവിങ് റൂമിനടുത്തേക്കും നീങ്ങി …..ലിവിങ് റൂമിലിരുന്ന ആളുടെ പിന്നിൽ എത്തിയ വ്ളാഡ് തൻറെ ഒരു കൈകൊണ്ട് അയാളുടെ വായയും മുഖവും അടക്കം പൊതിപ്പിടിച്ച് മറുകൈ കൊണ്ട് അയാളുടെ പെടലിയിൽ ശക്തമായി മർദ്ദിച്ചു ശേഷം കഴുത്ത് പിടിച്ച് ഒന്ന് തിരിച്ചു…… ശേഷം അയാളുടെ ബോഡി വ്ളാഡ് എടുത്ത് സോഫക്ക് അടിയിലേക്ക് തിരികി കയറ്റി…

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.