ഞങ്ങൾ രണ്ടാളും മാത്രമല്ല ആരതി ചിറ്റയും കുട്ടികളും ഉണ്ട്. ഞങ്ങൾക്ക് കിട്ടിയത് തന്നെ ആണല്ലോ അവർക്കും കിട്ടിയത്. അമ്പലത്തിന്റെ വടക്കു കിഴക്കേ മൂലയിൽ ഒരു കുളം ഉണ്ട്. അങ്ങോട്ടായിരുന്നു യാത്ര.
” ഈ ചന്തനം ഉണങ്ങിപോയത് അല്ലാട്ടോ ദേവീ. ഈ അമ്പലകുളത്തിൽ ചാലിച്ച് വേണം ഇത് തൊടുവാൻ. അതാണ് ആചാരം. ”
” പക്ഷെ മുൻപ് ഇങ്ങനെ ഒന്നും ചെയ്തതായി ഓർക്കുന്നില്ലല്ലോ? ”
എന്റെ സംശയം തലപൊക്കി.
” ഇല്യ, വളരെ പണ്ട് ഉണ്ടായിരുന്നില്ല. പിന്നീട് പല പ്രശ്നങ്ങളും ഉണ്ടായി. അമ്പലത്തിൽ പോയിട്ട് വന്ന ശേഷം പലരിലും ബാധകേറ്റം, ആത്മഹത്യ അങ്ങനെ… ചെമ്പാട് മനക്കാരുടേം കണ്ണാട് മനക്കാരുടേം ആഭിചാരത്തിന്റെ ശക്തി ഇപ്പോഴും ഇശ്ശി ഇവടൊക്കെ ഉണ്ടെന്ന പ്രശ്നത്തിൽ കണ്ടത്. പരിഹാരയി പറഞ്ഞത് അമ്പലകുളത്തിലെ വെള്ളത്തിൽ ചലിച്ചേ പ്രസാദം തൊടാവൂ എന്നാ. ചാലിച്ച് വെയ്ക്കാൻ പാടില്ലത്രേ. ഉണങ്ങിപോയാൽ ഫലം ചെയ്തില്ലെന്നു വരാം. ജലത്തിൽ കുതിർത്ത ഉടനെ തൊടണം. ”
അഞ്ജുവിന്റെ കഥകൾ അത്ഭുതത്തോടെ കേട്ട് കൊണ്ട് ഞാൻ പ്രസാദം തോട്ടു. വെള്ളത്തിലെ മീനുകളോട് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ രണ്ടിനേം ചിറ്റ ഒരുവിധം കരകയറ്റി. യാത്ര തിരിക്കും മുൻപ് ഒരു തവണകൂടി പച്ചയിലലിഞ്ഞ മേഘക്കാവിലേക്ക് ഞാൻ നോക്കി. അപ്പോഴും വളരെ നേർത്ത ഒരു മഞ്ഞിനെ ഇരുകൈത്തലം കൊണ്ടും ചേർത്ത് പിടിച്ചു നിൽക്കുന്ന മേഘക്കാവ്. ഇനിയൊരിക്കലും മറവിയുടെ ചുഴിയിലേക്ക് ആണ്ടുപോകാതെ ഈ ദൃശ്യം എന്റെ ഓർമ്മപുസ്തകത്തിന്റെ ഒരു താളിൽ എനിക്ക് സൂക്ഷിക്കണം. വല്ലപ്പോഴുമാ മഞ്ഞുമേഘങ്ങളുടെ കുളിരെനിക്ക് അറിയണം…
♥️♥️♥️♥️♥️♥️♥️
?
Super writhing
Keep it up
താങ്ക്സ് ?
നന്നായിട്ടുണ്ട് ??????
Thankyou?