ദേവദത്ത 8 (മേഘക്കാവ് ) [VICKEY WICK] 140

രണ്ടടി പിന്നോട്ട് വെച്ച് അവൾ പറഞ്ഞു.

 

” ഏയ്‌, ഞാൻ ഇല്യ… ”

 

ഒന്ന് ചിരിച്ചിട്ട് ഞാൻ ചോദിച്ചു.

 

“ആദുവോ… ?”

 

ഭയത്തെക്കാൾ ആകാംഷ മുന്നിട്ട് നിൽക്കുന്ന പ്രായമായത്കൊണ്ട് ആവും ആർദ്ര എന്നോടൊപ്പം വരാൻ തുനിഞ്ഞു. അവളുടെ കൈയിൽ ബലമായി പിടിച്ച് അമൃത പറഞ്ഞു.

 

” നീയിതെങ്ങോട്ടാ മണ്ടൂസേ, ദേവമ്മായിനെ അവറ്റോൾ അറിയുന്ന് വെച്ചിട്ട്. ന്നേം നിന്നേം അറിയോ? അല്ലെത്തന്നെ കൊതുകിനു കുടിക്കാനുള്ള ചോര കൂടി ഇല്ല നിന്റെ ദേഹത്തു. വാ ഇങ്ങട്ട് കേറി… ”

 

രണ്ടാളും ഉള്ളിലേക്ക് ഓടി. എനിക്ക് അവരുടെ വർത്താനം കേട്ട് ചിരി വന്നു. അല്ല, ഞാനെന്താ ഈ ചെയ്യണേ. അവരുടെ തെറ്റിദ്ധാരണ പറഞ്ഞു മറ്റേണ്ടിരുന്നില്ലേ? ഒന്നും അല്ലെങ്കിലും ഒരു അധ്യാപിക അല്ലെ ഞാൻ. പലപ്പോഴും അതങ്ങു മറക്കുന്നു. ഒരു കണക്കിന് അതങ്ങനെ തന്നെ ഇരിക്കട്ടെ. ഇത്തരം കൊച്ചു കൊച്ചു കഥകളും അനുഭവങ്ങളും ഉള്ളതുകൊണ്ടല്ലേ എനിക്ക് ഇത്ര മനോഹരമായ ഒരു ബാല്യകാലം കിട്ടിയത്. അവർക്കും അങ്ങനെ തന്നെ ആകട്ടെ. പിന്നീട് ഓർക്കുമ്പോ സുഖമുള്ള ഓർമകളായി അവയങ്ങനെ പതഞ്ഞു പൊന്തട്ടെ…

 

മേൽനോട്ടക്കാർ കളമൊഴിഞ്ഞതോടെ എന്റെ ഏകാന്ത സഞ്ചാരം കൂടുതൽ സുഗമമായി. മുൻവശത്തയത്കൊണ്ട് ചെരുപ്പ് ഞാൻ വരുന്നതും കാത്ത് കിടപ്പാണ്. സമയമിത്ര ആയിട്ടും എന്നെ കോലായിലേക്ക് കാണാത്തതെന്ത് എന്ന് ചിന്തിക്കുന്നുണ്ടാകും ആശാൻ. എന്തായാലും പുള്ളിയെ കൂട്ടാതെ വന്നത് നന്നായി. അല്ലെങ്കിൽ ഈ കരിയിലകൾ കാത്തുവെച്ച തണുപ്പ് മുഴുവൻ അവൻ കവർന്നെടുക്കുമായിരുന്നു.

 

വളരെ നാളുകൾക്കു ശേഷമാണ് ഞാൻ കാടിന്റെ മേനിയിൽ ചവിട്ടി ഇങ്ങനെ നിക്കുന്നത്. എന്തെല്ലമോ തരം കിളികൾ ചിലക്കുന്നും പറക്കുന്നുമൊക്കെ ഉണ്ട്. വേറെയും ഒരുപാട് ജീവികളുടെ ശബ്ദം. ഇവയൊക്കെ പരസപരം എന്തെങ്കിലും സംസാരിക്കുന്നത് ആണോ, അതോ ആരും മിണ്ടാനില്ലാത്ത കൊണ്ട് സ്വയം ഓരോന്ന് പറയുന്നതോ? പെട്ടെന്ന് എന്തോ ഒന്ന് മുകളിൽ നിന്നും താഴേക്ക് വീണു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. മുകളിൽ മരച്ചില്ലകൾ അനങ്ങുന്ന കണ്ട് നോക്കിയപ്പോൾ അതാ ഒരു മലയണ്ണാൻ.

 

സാധാ അണ്ണാനെ പോലെ അല്ല. നല്ല വലുപ്പം ഉണ്ട്. ഇവറ്റകൾ എന്താണോ മലയിൽ താമസമാക്കിയത്? ബാക്കി അണ്ണാൻ മാരെ പോലെ നാട്ടിലേക്ക് ഒക്കെ ഒന്ന് ഇറങ്ങിക്കൂടെ? അത് എന്തിലേക്കോ നോക്കി ഇറങ്ങണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽപ്പാണ്. ഞാൻ നോക്കിയപ്പോൾ അതാ കിടക്കുന്നു ഒരു പാതി തിന്ന മാമ്പഴം. ഞാൻ നിൽക്കുന്ന കൊണ്ടാണോ ഈ നാണം. അതിലെന്താ അത്ഭുതം കല്യാണത്തിന് ക്യാമറമാൻ വരുമ്പോ നമുക്കും ഉള്ളതാണല്ലോ ഒരു നാണം. അതോ എന്നെ പേടിച്ചിട്ടാണോ? ആ എന്തേലും ആകട്ടെ. അല്ലെങ്കിലും കാവിൽ പോകേണ്ടതല്ലേ. അവന്റെ പ്രാതലിനു ഞാൻ തടസ്സമാകണ്ട.

 

ഇറങ്ങിയ വഴിയേ നേരെ തിരിച്ചകയറി. അപ്പോഴേക്കും അഞ്ജിത കുളിക്കാനുള്ള സന്നാഹങ്ങളുമായി എത്തിയിരുന്നു. അമ്മയാകാറായില്ലെങ്കിലും തന്റെ രണ്ടു മക്കളുടെയും ഭാരം ആഞ്ജിതയെ ഏൽപ്പിച്ച് ആരതി ചിറ്റ തടിയൂരി. അവളുടെ ഇടം വലം രണ്ടു കുട്ടിക്കുരങ്ങുകളെ പോലെ അമ്മുവും ആദുവും നിൽപ്പുണ്ട്. എന്നെ ഒരു നിസ്സഹായ ഭാവത്തിൽ നോക്കി അഞ്ജിത പറഞ്ഞു. വാ പോകാം…

 

6 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super writhing
    Keep it up

    1. താങ്ക്സ് ?

  3. നന്നായിട്ടുണ്ട് ??????

    1. Thankyou?

Comments are closed.