ദേവദത്ത 6 (വനം പുള്ള് ) [VICKEY WICK ] 193

Views : 5942

“ഹാ… ഓടട്ടെ, വീഴുമ്പോ നിങ്ങളുതന്നെ വെച്ച് കെട്ടി കൊടുത്തോണം. ന്നെ നോക്കണ്ട. ”

 

 

“ഉവ്വ്… ഉവ്വ്… ”

 

 

അച്ഛൻ ഒരു ചെറിയ ചിരിയോടെ പറഞ്ഞു.

 

 

“ആട്ടെ ദേവിമോൾ എന്തിനാ ഇപ്പൊ ഇങ്ങനെ ഓടണേ…? ”

 

 

അച്ഛൻ ആകാംഷയോടെ ചോദിച്ചു.

 

 

“പുള്ള്… ”

 

 

ഞാനൊരു ചെറിയ ഭയപ്പാടോടെ പറഞ്ഞു.

 

 

“ഉവ്വോ, ആ… പുള്ള് വന്നെങ്കിൽ ഓടണം… ആട്ടെ ആരാ പറഞ്ഞത് മോളോട് പുള്ളിന്റെ കരച്ചിൽ കേട്ടാൽ ഓടണന്നു? ”

 

 

“ഓടണന്നു ഒന്നും ആരും പറഞ്ഞില്ല. പക്ഷെ മുത്തശ്ശി പറഞ്ഞു പുള്ളിന്റെ വിളി മരണവിളി ആണെന്ന്. കാലനെ കാണുമ്പോൾ ആണത്രേ പുള്ള് കൂവുന്നത്… ”

 

 

അച്ഛൻ ചെറുതായി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

 

 

“ആണോ, ആഹ്… മുത്തശ്ശി പറഞ്ഞെങ്കിൽ ശരിയാരിക്കും. മോളിനി സന്ധ്യക്കഴിഞ്ഞാൽ ഒറ്റക്ക് ഉമ്മറത്തൊന്നും പോയി ഇരിക്കേണ്ട കേട്ടോ. ”

 

 

“മ്മ്… ”

 

 

“അഹ്, പോയി കിടന്നോ. സമയം കുറെ ആയില്ലേ? ”

 

 

“ആഹാ, അതെന്തു പറ്റി. സാറിന് ഈ വക വിശ്വാസങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ? ”

 

 

“ഏത് വക…? ”

 

Recent Stories

The Author

Vickey Wick

17 Comments

  1. Nannayittund Vickey bro…

    1. ഇതെവിടാരുന്നു? താങ്ക്സ് 🥰

      1. Kurach thirakkayi poyi. Vayikkan time illayirunnu..

        1. ഓക്കേ. ടൈം ഉള്ളപ്പോ നോക്കിയ മതി. 🥰

  2. വിക്കി ബ്രോ…
    ഫോണിന് പണി കിട്ടി… അതാണ് വൈകിയത്…

    തുടക്കത്തിലെ സന്ധ്യാചുവപ്പിനെ വർണിച്ചത് തന്നെ മനോഹരം…
    പുള്ളിന്റെ തുടക്കത്തിലെ പരാമർശം എനിക്ക് കൂമനെ പോലെ തോന്നിച്ചു… രണ്ടും ഒന്നല്ലേ…. 🙄
    കൂമൻ കൂവിയാൽ മരണവാർത്ത ഉറപ്പാണെന്ന് കേട്ടിട്ടുണ്ട്…. പക്ഷെ ഇത് വരെയും ഭയപ്പെട്ടിട്ടും ഇല്ല, വിശ്വസിച്ചിട്ടും ഇല്ല…
    ഞങ്ങളുടെ ഹോസ്റ്റലിന്റെ കോമ്പൗണ്ടിൽ രാത്രി ഈ ശബ്ദം കേൾക്കാറുണ്ടായിരുന്നു.. കുറച്ചു കഴിയുമ്പോൾ അതിന്റെ ഇണ കൂടി എത്തും… പിന്നെ രണ്ടെണ്ണവും ചിറകിട്ടടിച്ചു ആഘോഷത്തോടെ പുറത്ത് പറന്നു നടക്കും…
    ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാഴ്ച ആയിരുന്നു അത്.. പിന്നീട് ഒരു ദിവസം കണ്ടില്ലെങ്കിലും പറയും “ഇന്ന് കാമുകനെയും കാമുകിയെയും കണ്ടിലല്ലോ..” എന്ന്…. ഓർമ്മകൾ… ❤

    കാലനുമായുള്ള പുള്ളിന്റെ ഉടമ്പടി ഒക്കെ രസകരമായിരുന്നു…. ❤
    അതു പോലെ ഡെയ്സി ടീച്ചറുടെ അനുഭവം ഇതുപോലുള്ള മിത്തുകളൊക്കെ പറയാറുള്ള കൂട്ടുകാരുടെ ഓർമകളിലേക്ക് എത്തിച്ചു…
    ഒപ്പം ദേവി മുതിർന്നപ്പോൾ ആ ശബ്ദം ഓർമ്മകൾ ഉണർത്തുന്നതും ഇണയെ തേടുന്നത് ആണെന്ന് തിരിച്ചറിയുന്നതും ഒക്കെ മനോഹരം ആയിരുന്നു… ❤
    ആശംസകൾ ബ്രോ… 🙏

    1. വന്നല്ലോ വനമാല. കണ്ടില്ലല്ലോന്നു ഓർക്കുകയായിരുന്നു. എനി വേ താങ്ക്സ് അമ്മൂ. 🥰

  3. Just for a fun 🙏

    1. കൊള്ളാം. കഥയാക്കി അങ്ങ് എഴുതി ഇടി.

  4. കൂട്ടുകാരന്റെ വീടിന്റെ രണ്ടാം നിലയുടെ മുകളിൽ ടെറസിൽ കയറാൻ ഒരു ഏണി വച്ചിട്ടുണ്ട് സന്ധ്യക്ക്‌ രണ്ടാം നിലയിലെ പ്രാവിന്റെ കൂട് അടച്ച് ഞാനും അവനും അവന്റെ അനിയനും കൂടി ഏണി കയറി ടെറസിൽ പോവും കൊറച്ചു നേരം കഥ പറഞ്ഞിരിക്കാൻ അപ്പോഴേക്കും കട്ടൻ ചായ മൂത്ത(ഉമ്മാടെ ഇത്ത ) കൊണ്ട് തരും അതും കുടിച് അന്നത്തെ ഡേ അവലോകനം നടത്താ ഈ ടെറസിൽ ആണ്…. ഒറ്റ മുറിയെ ഉള്ളു അതിന്റെ മുകളിന്ന് താഴെക്ക് നോക്കിയാൽ പ്രേത്യേക ഫീൽ ആണ് ചുറ്റും വയൽ കാണാം അറ്റത് നിന്നാൽ ചാടാൻ തോന്നും…. പെട്ടെന്ന് നേരം ഇരുട്ടുന്ന സമയം ആണ് എപ്പോ രാത്രി കൂടുതലാണ് 6മണി ആയെ ഉള്ളു…. ചായ തരിപ്പിൽ കയറി കൂട്ടുകാരന്റെ കൈയിൽ മറിഞ്ഞു അനിയന്റെ കാലിലും ആയി എന്റെ വാ പൊള്ളി പണ്ടാരം…. ഹൃദയം പട പട മിടിച്ചു…. മ് മ്….മ്മ് മ്മ് മ്മ്…. ദൈവമേ എന്ത് പണ്ടാരമാണത് തൊട്ടു പുറകിലെ തേക്കിന്റെ കൊമ്പിൽ നിന്നാണ് അത് കേട്ടത് dts digital dolby എല്ലാo ഉണ്ടായിരുന്നു ഞെട്ടി താഴെ വീഴാഞ്ഞത് ഭാഗ്യം…. ആരും ഒന്നും മിണ്ടുന്നില്ല പരിപൂർണ നിശബ്ദത…. കാറ്റ് വീഷ്യ സൗണ്ട് കനത്ത രണ്ടു ചിറകടി വേറൊന്നും കേട്ടില്ല…. ഞെട്ടി എണീറ്റ് മുന്നെണ്ണവും കഥകളായ കഥകളൊക്കെ മുന്നിൽ highlights കാണിക്കാൻ തൊടങ്ങി…. മ് മ്മ് മ്മ് മ്മ്…. ഫുൾ ആകാൻ ടൈം കിട്ടിയില്ല ഒരൻപത് മീറ്റർ ദൂരെ തെങ്ങിന്റെ മോളിൽനാണ്…. ഇരുട്ടത്‌ പ്രാവിന്റെ കൂടു വെളിച്ചം അടിച്ചു നോക്കാൻ പുട്ടും കുറ്റിമാതിരി ഉള്ള ടോർച് ഉണ്ട് ഗൾഫിൽ ന്ന് കൊണ്ടൊന്നതാ മുന്നാളും ഒന്നിച്ചു വരിക്കു നിന്നാണ് അടിച്ചത് കറക്റ്റ് ഒറ്റ അടി ആരോ അങ്ങോട്ട് തിരിഞ്ഞു നിക്കുന്നു 360° തല മാത്രം ഇങ്ങോട്ട് തിരിഞ്ഞ് ഐവ…. തിളങ്ങുന്ന കണ്ണുകൾ ഒന്ന് മിന്നി…. തിരിഞ്ഞതെ ഓർമ ഉള്ളു ടെറസിന്റെ മോളിൽ ഞാൻ മാത്രം രണ്ട് ഏണി ഒന്നിച്ചു കൂട്ടി വെൽഡിങ് ചെയ്ത് ഡബിൾ ഹൈറ്റ് ഉള്ള ഏണി എങ്ങനെ ഇവന്മാർ എത്ര പെട്ടെന്ന് ഇറങ്ങി എന്ന് ഇന്നും ഒരു ഐഡിയ ഇല്ല…. ഉ…ഉ…ഊ ഊ ഊവാആാാാ…. വേറൊരു സൗണ്ട് പിറകിൽന്നു…. പറന്നിറങ്ങി അകത്തെത്തി…. എന്താടാ അത്?…. ഓ അത് നേടൂളാനാ…. അയിന്റെ ഇണനെ വിളിച്ചതാ….🙂 അപ്പൊ ഇങ്ങക്ക് നേരത്തെ അറിയായ്നോ പന്നികളെ…. ഓ പക്ഷെ ഇത് വരെ കണ്ടില്ലായ്ന്…. അടിപൊളി 😭🤣 നൊസ്റ്റാൾജിയ

    1. പൊളിച്ചു, ഒരു കഥയാക്കി കൂടർന്നോ. 😂

    2. 😂😂😂😂

  5. കൈലാസനാഥൻ

    . അത്രയ്ക്കങ്ങ് ചിന്ത പോയില്ല. മനുഷ്യർ ആ വിലാപത്തെ തെറ്റിദ്ധരിച്ചു.

    1. അതെയതെ ഇങ്ങനെയും എന്തേലും ഒക്കെ വേണ്ടേ. ജസ്റ്റ്‌ ഫോർ എ ഹൊറർ.

  6. കൈലാസനാഥൻ

    വിക്കി,

    മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരം. പുള്ളിനെ കാലന്റെ ദൂതനായിട്ടാണ് പഴമക്കാർ കണക്കാക്കിയിരുന്നത്. എന്തായാലും വടക്കൂ ന്നൊരു കാർന്നോരേ തെക്കോട്ടെടുക്കാൻ കാലൻ വന്ന് മറഞ്ഞിരുന്നതും പുള്ള് മൂളിയതും അയാൾ നെഞ്ച് തിരുമ്മി ആത്മാവിനെ അകത്ത് കേറ്റിയതും കാലനും പുള്ളും തമ്മിൽ കരാറാകുന്നതും അതിവിദഗ്ധമായി പുള്ള കാലനെ സഹായിച്ചനുഗ്രഹം നേടുന്നതും ഹാസ്യരസപ്രദാനവും മനോഹരവുമായിരുന്നു.

    ഡെയ്സി റ്റീച്ചറിന്റെ അനുഭവസാക്ഷ്യം എല്ലാം ഉഗ്രൻ, ദേവിസന്ധ്യയ്ക്ക് വീട്ടിലേക്കോടിക്കേറുന്നതും അച്ഛൻ കാരണമന്വേഷിക്കുന്നതും ഒക്കെ കൊള്ളാം. മുത്തശ്ശിയുടെ മറുപടി ബഹുകേമം അത് സത്യവുമാ ഭയപ്പെടുത്തുന്ന കഥകൾ മാത്രമേ അവർക്ക് ഇഷ്ടമാകൂ.

    പുള്ളിന് കാലൻ കോഴി എന്ന പേരും കിട്ടി ഇവന്റെ ലീലാവിലാസങ്ങളുടെ കഥ സുലഭമാ അതിന് പ്രതിവിധിയായി വീടിന് മുകളിൽ ഈന്തിന്റെ ഓലകൾ ഇടുക അരൂത എന്ന കിഴക്കൻ പ്രദേശത്ത് കാണുന്ന ഒരു തരം മക്കുമണം ഇലകൾക്കുള്ള ചെടി നട്ടുപിടിപ്പിക്കുക എന്ന കലാപരിപാടി നാട്ടിൽ നടമാടിയിരുന്നു. അരൂതയുടെ ഇലകൾക്ക് എന്തായാലും ഔഷധ ഗുണമുണ്ട്. ഇതിന്റെ ഇല തിരുമ്മി ഏലസ് കൂടിൽ നിറച്ച് അരയിൽ കെട്ടുന്ന പരിപാടി ഇപ്പോഴും ഉണ്ട് പല സ്ഥലങ്ങളിലും.

    താങ്കൾ ഇപ്പോൾ ഉമ്മറത്ത് സന്ധ്യക്കിരിക്കുന്നത് കാലന്റെ വിളികേൾക്കാനല്ല, എന്റെ സഖി എവിടെ എന്ന് കേൾക്കാനാണ് അതങ്ങ് ക്ഷ പിടിച്ചു ട്ടോ . ഇഷ്ടമായി ഒരുപാടൊരുപാട്🌹❤️

    1. വളരെ നന്ദി സഹോ…🥰

      പക്ഷെ,അതല്ല കേട്ടോ അവസാനം ഉദ്ദേശിച്ചത്. 😬 പുള്ള് സത്യത്തിൽ കൂവുന്നത് ഇണയെ ആകർഷിക്കാൻ ആണെന്ന പറയുന്നത്. അതിനെ എന്റെ സഖി എവിടെ എന്നൊരു വിലാപമാക്കി അവതരിപ്പിച്ചു എന്ന് മാത്രം.

  7. 💖💖💖💖💖💖

    1. 🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com