പക്ഷെ ഒന്നും സംഭവിച്ചില്ല. കാവിലെ മയിൽ വീണ്ടും ഒരു സങ്കല്പം മാത്രമായി തുടർന്നു. വലം വയ്പ്പ് പൂർത്തിയാക്കി പ്രസാദവും വാങ്ങി ഞങ്ങൾ പോകുവാനൊരുങ്ങി. എന്റെ പ്രാർത്ഥന മുഴുവൻ ആ മയിലിനെ കാണാനാകണേ എന്നായിരുന്നു. അപ്പോഴാണ് മല്ലിക ആന്റിയെ കണ്ട് അമ്മയും ലീലാമ്മയും അൽപ്പം സംസാരിച്ചു നിന്നത്. ഞാനും ലേഖയും ബോർ അടിയോടെ നിലത്തു കളം വരച്ചു നിന്നു.
ആ വിരസ നിമിഷങ്ങൾക്ക് ഇടയിലാണ് നാഗത്തറയിലെ വിളക്കുകളുടെ പ്രകാശത്തിൽ എന്തോ തിളങ്ങുന്നത് ഞാൻ കണ്ടത്. അവരുടെ സംസാരത്തിനിടയിൽ ഞാൻ പതിയെ നാഗത്തറയുടെ താഴെ പള്ളക്കാടിനുള്ളിൽ തിളങ്ങുന്ന ആ വസ്തു ലക്ഷ്യമാക്കി നടന്നു.
ആ വസ്തു ചെറിയ കാറ്റിൽ അങ്ങനെ അനങ്ങുന്നുമുണ്ട്. അടുത്തെത്തിയപ്പോൾ അതെന്താണെന്നു വ്യകതമായി. ഒരു മയിൽപീലി !
ഒത്തിരി ഇഷ്ടമായിട്ടൊ.. എഴുത്തും സൂപ്പർ
വേറെ ഒന്നും പറയാൻ വാക്കുകൾ ഇല്ല❤️
വളരെ നന്ദി ചേച്ചി. ചേച്ചിടെ ഫസ്റ്റ് കഥ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആദ്യം ആയിട്ട് എഴുതിയ പോലെയേ ഇല്ലായിരുന്നു. ഹർഷൻ ചേട്ടനും ചേച്ചിയും പോലെ ഉള്ളവർ ഒക്കെ നല്ല അഭിപ്രായങ്ങൾ പറയുന്നത് കാണുമ്പോൾ തന്നെ വലിയ സന്തോഷമാണ്. ?
????
താങ്ക്യു മാൻ… ?
മയിൽപീലി പോലെ ഭംഗിയുള്ള എഴുത്ത്..
വളരെ നന്ദി ഹർഷൻ സാർ. ?
അഭിസംബോധന ” ബ്രോ ” എന്നതല്ലേ ഉചിതം???
ഓക്കേ ബ്രോ, ഞാൻ ഉപചാരത്തോടെ അല്ല അൽപ്പം നർമത്തോടെ ആണ് ഉദ്ദേശിച്ചത്. താങ്കൾ ഈ സൈറ്റിലെ വളരെ പോപ്പുലർ ആയ ഓതർ അല്ലെ. സാർ എന്നായാലും തെറ്റില്ല.
വിക്കി ഒരുപാട് ഇഷ്ട്ടായി ❣️❣️❣️❣️.
മയൂരിക്കാവ് പേര് പോലെ തന്നെ ???. Kavinte വിവരണമൊക്കെ ഗംഭീരമായിട്ടുണ്ട്, എന്തിലും മനുഷ്യൻ ദൈവിക ചൈതന്യം കാണുക എന്നല്ലാതെ യുക്തികൊണ്ട് ചിന്തിക്കാൻ ശ്രെമിക്കാറില്ലലോ അങ്ങനെ ആല്ലായിരുന്നെങ്കി നമ്മുടെ ചുറ്റുമുണ്ടായിരുന്ന കാവുകൾക്ക് ഈ ഗതി വരിലായിരുന്നു. അവളുട വിശ്വസം ഊട്ടി ഉറപ്പിക്കാൻ മയിൽ പീലി തന്നെ ഈ പ്രകൃതി നൽകിയില്ലേ. മുത്തശ്ശി പറഞ്ഞു കൊടുത്ത കഥക്കൊപ്പം അങ്ങനെയേ സഞ്ചരിച്ചു ??.
കൂടുതൽ കാര്യങ്ങൾ പറയണമെന്നുണ്ട് ഫോണിൽ ഒരുപാട് നേരം ഇരിക്കാൻ പറ്റീല ?, ഇപ്പൊ വായിച്ചത് curiosity ആയത് കൊണ്ട. സ്നേഹത്തോടെ ❣️❣️❣️❣️❣️❣️❣️❣️
തിരക്കിലും സമയം കണ്ടെത്തി വായിച്ചതിനു നന്ദി സുഹൃത്തേ. അറിയാതെ ആദ്യം പബ്ലിഷ് ആയി പോയത് കൊണ്ട് രണ്ടാമത് ഇടാൻ
വേഗം എഴുതി തീർത്തു. വേണ്ടത്ര ഫീൽ കഥക്ക് നൽകാൻ കഴിഞ്ഞുവോ എന്നത് സംശയമാണ്. സ്നേഹം മാത്രം.?
സൂപ്പർ no words to explain ?????
Thanks?
Superb. Ippozhanu Mayoori kavinu poornatha kaivarichath.
എന്റെ അബദ്ധം ക്ഷമിച്ചു വീണ്ടും വായിച്ചതിനു നന്ദി. ?
എന്തായാലും അപൂർണതയിൽ ഒരു പൂർണത ഞാൻ കണ്ടെത്തി സമാശ്വസിച്ചു അതിലെ യുക്തിയും സ്വീകരിച്ചു. ഇപ്പോൾ പൂർണതയിലെത്തിയപ്പോൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിൽ മയിൽപ്പീലി കിട്ടുകയും ചെയ്യുന്നു. എന്തായാലും കഥയ്ക്ക് ഒന്നുകൂടി മിഴിവേകി. കാവിനെ വിവരിച്ച രീതി നേരിൽ കാണുന്ന പ്രതീതി സൃഷ്ടിക്കാൻ സാധിച്ചു. എന്റെ വായനയിൽ ഉണ്ടാകുന്ന ചിന്തകൾ ആണ് ഞാൻ പറയുന്നത് അത് ഏവർക്കും ദഹിക്കണമെന്നില്ല. അഭിനന്ദനങ്ങൾ
ഒരു മടിയും കൂടാതെ വിമര്ശനങ്ങളും തുറന്നെഴുതുന്ന ആളാണ് താങ്കൾ. ഞാൻ ഒരിക്കലും നല്ല വിമര്ശനങ്ങളെ തള്ളാറില്ല. എനിക്ക് ഒരിക്കലും താങ്കളുടെ കമന്റ് കളോട് അതൃപ്തി തോന്നിയിട്ടില്ല സുഹൃത്തേ. വീണ്ടും വായിക്കാൻ മനസുകാട്ടിയതിനു നന്ദി. ?
കാത്തിരിക്കുകയായിരുന്നു മയൂരിക്കാവിന്റെ പൂർണതയ്ക്കായി…. ❤
വരികളുടെ സൗന്ദര്യം ഉള്ളിൽ ആഴത്തിൽ തന്നെ കാവിന്റെ ചിത്രം പതിപ്പിച്ചു തന്നു… അത്രമേൽ മനോഹരം….
ദീപങ്ങളാൽ വിളങ്ങി നിൽക്കുന്ന ക്ഷേത്രത്തേക്കാൾ ഭയപ്പെടുത്തുന്ന നിഴലുകളുള്ള സർപ്പത്തറയ്ക്ക് തന്നെയായിരുന്നു ഭംഗി കൂടുതൽ…. കാവിലൂടെ അവർക്കൊപ്പം കരിയിലകളുടെ എല്ലു നുറുക്കി മഞ്ഞിനെ തഴുകി വകഞ്ഞു മാറ്റി ഞാനും ചുവടു വച്ചിരുന്നു… മയിൽപീലി ദേവിക്കായി സമ്മാനിച്ചു ആ കാവ് അവൾക്ക് സന്തോഷം ചൊരിഞ്ഞപ്പോൾ ഒരു ഭാഗത്ത് ഞാൻ അതിന്റെ നിഗൂഢതയിലേക്ക് കണ്ണുകൾ പായിച്ചു നിന്നു… മനസ്സ്കൊണ്ട് ആരാധിക്കുന്നവരെ പ്രകൃതി തന്നെ അനുഗ്രഹിക്കും എന്ന തെളിവല്ലേ ആ മയിൽ പീലി… മയൂരിക്കാവിൽ എന്നെ കുരുക്കിയിട്ടുകൊണ്ടു തന്നെ ദേവദത്തയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❤?
ആഹാ, കമന്റിൽ പോലും എന്താ സാഹിത്യം. നിളയുടെ അടുത്ത കഥ എന്നുണ്ടാകും?
സ്വന്തം കഥ തന്നെ എഴുതിയാലോ എന്നൊരു ആലോചന…. ??
ആയിനെന്താ പോരട്ടെ. വെയ്റ്റിംഗ്. ?
??
നിള, ചുരുങ്ങിയ വാക്കുകളിൽ വിക്കിയുടെ കാവിന് ഭീതിയും മോടിയും കൂട്ടി. നല്ല സാഹിത്യ ഭംഗി അഭിനന്ദനങ്ങൾ
ഒരുപാട് നന്ദി…. ?❤?
ഈ കഥയിൽ ഒരു പാഠം ഒളിഞ്ഞല്ലെ തെളിഞ്ഞ് തന്നെ ഇരിപ്പുണ്ട്. പ്രകൃതിയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത് അത് എന്ത് കാര്യത്തിനായാലും എന്നും അത് പല ജന്തു ജീവജാലങ്ങൾക്കും അവരുടെ നിലനിൽപ്പിന്റെ ആവശ്യവും അവകാശവും ആണെന്ന് .
മയൂരിക്കാവ് എന്ന മുത്തശ്ശിയുടെ ഒരു ദിവസത്തെ കഥ കുട്ടികളായേ ദേവദത്തയ്ക്കും ലേഖക്കും ഇഷ്ടമായതു പോലെ എനിക്കും, ഞാനും കുട്ടിക്കാലത്തിലേക്ക് മടക്കയാത്ര നടത്തി എന്റെ മുത്തശ്ശിയേയും തേടി അപ്പോൾ വല്ലപ്പോഴും കാണുന്ന അമ്മമ്മ മുത്തശ്ശിയേയും കണ്ടു.❤
കൈലാസനാഥ വീണ്ടും ഒന്ന് കൂടി അറിയാതെ ഇറങ്ങിപോയതാണ്. ക്ഷമിക്കൂ സുഹൃത്തേ. ഇപ്പോഴാണ് ശെരിക്കും പബ്ലിഷ് ചെയ്തത്.
Nannayittund ??? complete alle❣️❣️❣️
അല്ല ഹാഷിർ. വീണ്ടും അബദ്ധം? ഇപ്പോൾ കംപ്ലീറ്റ് ആണ്.
Nannayittund. Ithinte baakki ille?
ബാക്കി ആയിട്ട് ഇടാൻ ഇരുന്നതാ. ഇപ്പൊ ഫുൾ ഉണ്ട്.
❤️❤️
താങ്ക് യു ബ്രോ. ?
വായിച്ചിടത്തോളം നന്നായിരുന്നു… മയൂരിക്കാവ് എന്ന നാമം ലഭിച്ചതെങ്ങനെയെന്നത് മനോഹരമായി തന്നെ പറഞ്ഞു… ❤ പക്ഷെ അപൂർണത പോലെ… അബദ്ധത്തിൽ പബ്ലിഷ് ആയതാണോ? ?
ഒന്നു കൂടി വായിച്ചു നോക്കൂ.
അപൂർണത എന്ന് ഉദേശിച്ചത് എപ്പോഴും present കൂടി കണക്ട് ചെയ്യാറുണ്ട്… അതാണ് ഒരു സംശയം തോന്നിയത്…
പ്രകൃതിയുടെ ഇപ്പോഴുള്ള അവസ്ഥ വ്യക്തമായി ചൂണ്ടി കാണിച്ചു… അത് സംരക്ഷിക്കാൻ മനുഷ്യൻ ഒഴിച്ചുള്ള ജീവികളുടെ വ്യഗ്രതയും…. പാർട്ട് ഒന്നിൽ ഒതുങ്ങിയത് കൊണ്ട് അബദ്ധത്തിൽ പബ്ലിഷ് ആയതാണോ എന്ന് സംശയിച്ചത് ആണ്…. ?
അത് പോലെ കാവിന്റെ ആവശ്യം ബുദ്ധി കൊണ്ട് മനസ്സിലാക്കാതെ അവിടെയും പ്രശ്‌നം വയ്പ്പ് നോക്കി പരിഹാരക്രിയ നടത്താൻ പോകുന്ന ഒരു കൂട്ടം മനുഷ്യരും…
@കൈലാസനാഥൻ അപൂർണതയിലും പൂർണത തോന്നിക്കുന്ന ഒരു പോയിന്റിൽ ഈ കഥ ഞാൻ പോലും അറിയാതെ പബ്ലിഷ് ആയി.
അതെ നിള. വീണ്ടും ഞാൻ അബദ്ധം കാണിച്ചു. ഇപ്പോൾ പൂർണമാണ് കഥ.
വായിച്ചു…. ഇഷ്ടായി… ❤
വന്ന സ്ഥിതിക്ക് ആ മെർവിനും പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകളും കൂടി പോസ്റ്റിയിട്ട് പൊയ്ക്കോ…. ??
മെർവിൻ കംപ്ലീറ്റ് അല്ല. പിച്ചിയുടെ വർക്ക് തുടങ്ങിട്ടും ഇല്ല. മെർവിൻ 13 നാ ഇട്ടേക്കുന്നത്. അതും ഇങ്ങനെ അബദ്ധത്തിൽ ഇറങ്ങാതെ ഇരുന്ന മതിയാരുന്നു. ക്രൂഷ്യൽ പാർട്ട് ആണ്. മെർവിൻ കഴിഞ്ഞാൽ പിച്ചി യൊ, റെയ്നി ഓ ഏതെങ്കിലും ഒന്ന് ഇടണം.
Waiting ആണ്…. ❤?