അതുകേട്ടതും സുനിൽ വെപ്രാളത്തോടെ അവിടുന്നിറങ്ങി ഗസ്റ്റ് ഹൗസിലേക് ഓടി ,അവിടെ എത്തിയതും ഒന്നുംസംഭവിക്കാതെപോലെ കളിയും ചിരിയുമായിരിക്കുന്ന അവരെ കണ്ടതും അവൻ ഒന്ന് കണ്ണ് തള്ളി നിന്ന് പോയി,ഒരു നാടിനെ മുഴുവൻ തീ കട്ടയിൽ നിർത്തി ഒന്നും അറിയാതെ ഇവിടെ ചിരിച്ചുകളിച്ചു നിൽക്കുന്നവരെ കണ്ടതുംഅവനെന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ നിന്ന് പോയി ,അവൻ വന്നതൊന്നും അറിയാതെവർത്തമാനമെല്ലാം കഴിഞ്ഞു അവരെല്ലാം കിടക്കാനും പോയി ,ആ വീടിനുമുന്നിൽ ഉറക്കവും സന്തോഷവുംനഷ്ട്ടപെട്ടു പേടിയും സങ്കടവും നിറഞ്ഞു ഒരു മനുഷ്യൻ എന്ത് ചെയ്യണമെന്നറിയാതെ ആ കടുത്ത തണുപ്പുംകൊണ്ട് കാവൽ നിൽക്കുന്നുണ്ടെന്നറിയാതെ അവർ സുഖ നിദ്രയിലാണ്ടു .
പിറ്റേ ദിവസത്തെ പുലരി വെയിലിൻറെ കിരണങ്ങൾ തട്ടി വിളിച്ചപ്പോൾ ആണ് മഹിത പതിയെ കണ്ണ് തുറന്നത്,അവൾ എണീച് ചുറ്റുമൊന്ന് നോക്കി,ആരും എണീച്ചിട്ടില്ലെന്ന് കണ്ടതും അവൾ എണീച് ഫ്രഷ് ആയിതാഴേക്കിറങ്ങി പുറത്തേക്ക് നടന്നു ,അവിടെ ചാരുപാടിയിൽ തലചായ്ച്ചു ഒരു മുണ്ട് തലയിൽ ഇട്ട് കയ്യിൽ ഉള്ളവടി കുത്തിവെച്ചു അതിൽ ചാരി ഇരുന്നു ഉറങ്ങുന്ന സുനിലിനെ കണ്ടതും അവളൊന്ന് സംശയത്തോടെ നോക്കി ,
“ഇതിപ്പോ എന്താ സംഭവം,ഇന്നലെ ഇവിടെയാണോ കിടന്നത് “,,അവൾ ആത്മ അടിച്ചുകൊണ്ട് അവനെ തട്ടിവിളിച്ചു ,,
സുനിൽ കണ്ണ് തുറന്ന് പെട്ടെന്ന് ചാടി എണീച്ചു ചുറ്റുമൊന്ന് നോക്കി നേരം പുലർന്നത് കണ്ടതും അവൻ ഒന്ന്ആശ്വാസത്തോടെ നെടുവീർപ്പിട്ട് തിരിഞ്ഞു മഹിതയെ നോക്കി ഒന്ന് പല്ലിളിച്ചു ,അവളും അവനെ ഒന്ന് ഞെറ്റിചുളിച്ചുനോക്കി നിന്നു
മഹിത : ഇന്നലെ ഇവിടെയാണോ കിടന്നത്,എന്താ ആകെ കൂടെ ഒരു വെപ്രാളം ,,എന്തേലും പ്രശ്നം ഉണ്ടോ,,,,അവൾ സംശയത്തോടെ ചോദിച്ചു ,,
അവളുടെ ചോദ്യം കേട്ടതും അവനൊന്ന് നെടുവീർപ്പിട്ടുകൊണ്ട് അതെ എന്ന രീതിയിൽ തലയാട്ടി ,,,അതുകണ്ടമഹിതയും ഒരു നിമിഷം പകച്ചു ,,
സുനിൽ : നീ എല്ലാവരെയും ഒന്ന് വിളിക്ക് ,എനിക്ക് എല്ലാവരോടും ആയി ചിലത് പറയാൻ ഉണ്ട് ,,
അവൻ പറഞ്ഞതും അവൾ അകത്തു ചെന്ന് എല്ലാവരെയും വിളിച്ചുകൊണ്ട് വന്നു ,ഹാളിൽ എല്ലാവരും ഒന്നിച്ചുകൂടിയത് കണ്ടതും സുനിൽ എണീറ്റ് നിന്നു
സുനിൽ : നിങ്ങൾ എല്ലാം ഇന്ന് തന്നെ ഇവിടുന്ന് പോണം,,,,,,,,അവൻ വളരെ ഗൗരവത്തിൽ പറഞ്ഞു
അതുകേട്ട കുട്ടികൾ എല്ലാം ഒന്ന് ഞെട്ടിയെങ്കിലും മുതിർന്നവരുടെ ചുണ്ടിൽ ഒരു ചിരിയാണ് ഉണ്ടായത്,,,,അതുകണ്ട സുനിൽ അവരെ സംശയത്തോടെ ഒന്ന് നോക്കി,അവൻ നോക്കുന്നത് കണ്ടതും ജിത്തു എണീച്അവനടുത്തേക്ക് വന്നു ,
ജിത്തു : എന്തിനാ ഞങ്ങൾ ഇവിടുന്ന് പോകേണ്ടത് എന്ന് കൂടി പറ സുനിലേ, എന്താ രാച്ചിയാറുകാർ ഞങ്ങളെഎന്തെങ്കിലും ചെയ്യുമെന്ന പേടിയാണോ നിനക്ക് ,,,, ഒരു പുരികം പൊക്കിക്കൊണ്ട് ഒരു ചിരിയോടെ ജിത്തു അത്ചോദിച്ചതും സുനിൽ “അതെ ” എന്ന രീതിയിൽ തലയാട്ടി അവരെ ദയനീയമായി നോക്കി ,
ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz
Next part?
ഉടനെ എങ്ങാനും വരുമോടെ ??
Machane enthanu ithra late aakunnathu
എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ് ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
സ്നേഹം
baiju മനയത്
മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്
Hlo bro,anthegilum updation pls
Next part epol varum
Please update about next part
Oru arivum illalo entha pattiye….
ഇയാൾക്ക് വല്ല അപകടവും പറ്റിയോ
ബ്രോ next part എപ്പോഴാ….
നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ