ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

ദേവയ്യ : ഇത്രയൊക്കെ നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു ,പ്രശ്നം ഉണ്ടാവും ശ്രേധിക്കണമെന്ന്നിന്നെയൊക്കെ ഞാൻ പറഞ്ഞേൽപ്പിച്ചതല്ലേ ,,,,,,ദേവയ്യ അഗ്ന്നിക്ക് നേരെ ദേഷ്യത്തോടെ അലറിക്കൊണ്ട്പറഞ്ഞു

അവർ അദ്ദേഹത്തിൻറെ ദേഷ്യത്തിന് മുൻപിൽ പേടിയോടെ തലതാഴ്ത്തി നിന്നു

സുനിൽ :ദേവയ്യ അതിനു അവന്മാർ ആണ് പ്രശ്നം ഉണ്ടാക്കിയത്,ദേവയ്യക്ക് അറിയില്ലേ മുരുകനെയുംഗുണയെയും അവന്മാർ ചോദിച്ചു വീങ്ങിയത് ആണ് ,,,,,,, സുനിലൊന്ന് സമാധാനിപ്പിക്കാൻ നോക്കിക്കൊണ്ട്പറഞ്ഞു

ദേവയ്യ : മോനെ സുനിലേ ,മുരുകനെയും ഗുണയെയും എനിക്കറിയാഞ്ഞിട്ടല്ല ,അവർക്കു കിട്ടേണ്ടത് തന്നെയാണ്കിട്ടിയിരിക്കുന്നത് എന്നും എനിക്കറിയാം ,ഇത്രയൊന്നും ആവാതെ നിങ്ങൾക് പിടിച്ചു മാറ്റായിരുന്നില്ലേ നിങ്ങൾക്, കുട്ടികൾക്കു ഇവിടുത്തെ പ്രശ്നങ്ങൾ ഒന്നും അറിയില്ലല്ലോ ,ഇനി ഇതിൻറെ പേരിൽ അവർ എന്തെല്ലാംചെയ്ത് കൂട്ടുമെന്ന് പെരുമാളിനറിയാം ,,,,,അദ്ദേഹം ഒരു നെടുവീർപ്പോടെ പറഞ്ഞു .

അത് കേട്ടതും എല്ലാവരും ഒന്ന് ഞെട്ടലോടെ മുഖത്തോട് മുഖം നോക്കി

മീനാക്ഷിയമ്മാൾ : ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല സംഭവിക്കാൻ ഉള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞു,ഇനി കുട്ടികളെ അത് ബാധിക്കാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ് ,അതിനുള്ള വഴികൾ നോക്കുപെട്ടെന്ന്

ദേവയ്യ : അതെ ,അവരെ എത്രയും പെട്ടെന്നു ഇവിടുന്ന് മാറ്റണം അല്ലേൽ പ്രശ്നം ഇവിടെയൊന്നും നിൽക്കില്ല,അവർ ഏത് നിമിഷവും പടയുമായി എത്താൻ ചാൻസ് ഉണ്ട് ,കൂടെ രണ്ടുപെൺകുട്ടികളെ കൂടി മാറ്റണം

അഗ്ന്നി : അച്ഛാ, അത് ഞാൻ അവരോട് പറഞ്ഞതാ,ഇവിടുന്ന് ഒന്ന് മാറി നില്ക്കാൻ എന്നാൽ അവർ തിരുവിഴകഴിഞ്ഞേ പോകു എന്ന പറഞ്ഞത് ,ഞാൻ നമ്മുടെ പ്രശ്നം ഒന്നും പറഞ്ഞിട്ടില്ല ,ഇവരുടെ ആളുകൾ പ്രശ്നംഉണ്ടാക്കാൻ ചാൻസ് ഉണ്ടെന്ന പറഞ്ഞത് ,അവർ വരുമ്പോൾ നോക്കാം എന്ന അതിനു അവർ മറുപടി പറഞ്ഞത്,,,,അവൻ വിഷമത്തോടെ പറഞ്ഞു

അതുകേട്ട ദേവയ്യയും മീനാക്ഷിയമ്മാളും ഞെട്ടലോടെ അഗ്ന്നിയെ നോക്കി ,ശേഷം ഇനി എന്ത്ചെയ്യുമെന്നറിയാതെ അവിടെയുള്ള കസേരയിലേക് ഇരുന്നു ,അപ്പോഴാണ് ഒരു കൂട്ടം ആളുകൾ അങ്ങോട്ട് വന്നത്, ഗ്രാമത്തിലെ തലമൂത്ത ചില കാരണവന്മാർ  ആയിരുന്നു അവർ ,,അവരെ കണ്ടതും ദേവയ്യ അവരെഅകത്തേക്ക് ക്ഷണിച്ചുകൊണ്ട് പോയി എല്ലാവർക്കും ഇരിപ്പിടം ഏർപ്പാടാക്കി , അവിടുത്തെ പഞ്ചായത്ത് മെമ്പർആയ മുത്തയ്യ ആണ് സംസാരിച്ചു തുടങ്ങിയത്

മുത്തയ്യ : ദേവയ്യ കാര്യങ്ങൾ എല്ലാം അറിഞ്ഞുകാണുമല്ലോ ,രാച്ചിയാർ പുരത്തുക്കാരുടെ വേണ്ടപ്പെട്ട രണ്ടുപേരെആണ് കുട്ടികൾ കിടത്തി കളഞ്ഞത് ,അവർ പുറം നാട്ടുകാർ ആണ് അവർക്കൊന്നും അറിയില്ല പക്ഷേഇതിൻറെ ഭവിഷ്യത് അനുഭവിക്കാൻ പോകുന്നത് നമ്മൾ ആവും ,അതുകൊണ്ട് ഇനി നമ്മൾ എന്താ വേണ്ടത്എന്ന് തീരുമാനിക്കണം അതിനാ ഞങ്ങൾ വന്നത്

അദ്ദേഹം പറഞ്ഞു നിർത്തിയതും ദേവയ്യ ചിന്തയോടെ കുറച്ചു നേരം കണ്ണുകൾ അടച്ചു കസേരയിലേക് ചാരിഇരുന്നു ,ശേഷം എന്തോ ആലോചിച്ചെന്ന പോലെ എണീറ്റിരുന്നു

ദേവയ്യ : മുരുകനും ഗുണയും അവരുടെ അവസ്ഥ എന്താ ,,,അദ്ദേഹം ആകാംഷയോടെ ചോദിച്ചു

മുത്തയ്യ : രണ്ടു കാലും രണ്ടു കയ്യും എല്ലുകൾ പലയിടത്തും ഒടിഞ്ഞിട്ടുണ്ട് വാരിയെല്ലുകൾ പലതും പൊട്ടിയിട്ടുണ്ട്നട്ടെല്ലിനും സാരമായ കേടുപാടുകൾ ഉണ്ട് ,ഇനി എണീറ്റ് നടക്കില്ല എന്നകാര്യം തീർച്ച ,ജീവിതാവസാനം വരെകിടന്ന കിടപ്പായിരിക്കും ,,,,

അവർ പറഞ്ഞതെല്ലാം കേട്ട ദേവയ്യയും മീനാക്ഷിയമ്മാളും കണ്ണും തുറിച്ചു വായും പൊളിച്ചിരുന്നുപോയി ,അവരെതല്ലി എന്നെ അറിഞ്ഞിരുന്നുള്ളു അവർ ഇത്രക്കും ചെയ്തതൊന്നും അറിയില്ലായിരുന്നു ,

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.