ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

ദീക്ഷി : ദേവി , ഇവരെ ഇവിടെയിട്ട് തല്ലിയാൽ പോരാ നമുക്ക് കവലയിൽ കൊണ്ട് പോകാം വാ…..

അതുകൂടി കേട്ടതും സിദ്ധാർഥും ഈശ്വറും അപമാനഭാരംകൊണ്ടും വേദനകൊണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി , ദേവി പ്രവിയെ നോക്കി കണ്ണ് കാണിച്ചതും അവൻ അവരെ രണ്ടിനേം കുത്തിപ്പൊക്കി മുന്നിൽ നടത്തി അവൻകരിമ്പിൻതണ്ട് പിടിച്ചു അവരുടെ പുറകെ തന്നെ നടന്നു ഇടക്കിടക്ക് ഓരോന്ന് പൊട്ടിക്കാനും മറന്നില്ല , കവലയിൽ ആൽ മരത്തിനു താഴെയായി അവരെ രണ്ടുപേരെയും കൊണ്ട് വന്നിട്ടു ദേവിയും ദേവുട്ടിയും നാട്ടുകാർ മുഴുവൻ കാണെ അവർ രണ്ടുപേരെയും അടിച്ചു പുറവും തുടയും പൊളിച്ചു , രണ്ടു കാലും രണ്ട് കയ്യുംഅടിച്ചോടിച്ചു ഒരു ലോഡ് കരിമ്പ് തീരുന്നതുവരെ അത് തുടർന്നുകൊണ്ടേ ഇരുന്നു.

ദേവി : പ്രവി ഇവരുടെ ഫോൺ ഇങ്ങെടുത്തേ ,,,അവൾ അവനോട് പറഞ്ഞു

ഫിംഗർ ലോക്ക് ആയ ഫോൺ സിദ്ധാർത്ഥിന്റെ പിടിച്ചു ഓൺ ആക്കിയ ശേഷം അതിലെ കോണ്ടാക്ടിൽ നിന്നുംരാച്ചിയമ്മ എന്ന നമ്പറിലേക്ക് കാൾ ചെയ്തു ദേവി ,

രാച്ചിയമ്മ : സിദ്ദു , എന്തായി എല്ലാം കഴിഞ്ഞോ ….അവർ ആവേശയത്തോടെ ചോദിച്ചു

ദേവി : കഴിഞ്ഞു നിങ്ങടെ സിദ്ദു ഇവിടെ ശവംപോലെ കിടക്കുന്നുണ്ട് ഇതിനെ ഇനിയും ആവശ്യം ഉണ്ടേൽവന്ന് ഉടുത്തോണ്ട് പോകാൻ നോക്ക് ,,, അവരുടെ ആവേശം കണ്ട് ദേഷ്യം വന്ന ദേവി അത്രയും പറഞ്ഞു ഫോൺകട്ട് ചെയ്തു .

————————————————————

അഭിമന്യുവും അരവിന്ദും ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ട് ശരീരങ്ങൾ മാത്രമായി മാറി , എന്നിട്ടുംഅഗ്ന്നിക്കും മാരനും ദേഷ്യം തീരുന്നില്ലായിരുന്നു , ദേവയ്യ വന്ന് അവരെ ഒരുവിധം പിടിച്ചു മാറ്റി , മീനാക്ഷിയമ്മാൾഅപ്പോഴും മിത്രയെയും മിഴിയെയും ചേർത്തുപിടിച്ചു സ്റ്റേജിൽ തന്നെ നിന്നു ഇതെല്ലം കാണുകയാണ് , അവർഅവരെയും കൂട്ടി സ്റ്റേജിൽ നിന്നും ഇറങ്ങാൻ നിന്നതും പെട്ടെന്ന്നില്ക്കു ,ഇറങ്ങരുത് ” ,,, ഒരു ഘനഗംഭീരശബ്ദം അവിടെ മുഴങ്ങി , എല്ലാവരും അങ്ങോട്ട് നോക്കി കല്യാണത്തിന്റെ മുഖ്യ പൂജാരി ആയിരുന്നു അത്

പൂജാരി : എന്താ മീനാക്ഷിയമ്മാൾ ഇത് , നിങ്ങൾക് ഇന്നത്തെ നിയമം അറിയില്ലെന്നുണ്ടോ , മണ്ഡപത്തിൽഇരുന്ന പെണ്ണിന്റെ മംഗല്യം നടക്കാതെ ഇറങ്ങിയാൽ അത് ഊരിന്‌ തന്നെ ശാപമായി വന്നു ഭവിക്കും , അതുപോലെ മുടങ്ങുന്ന പെണ്ണിന്റെ കുടുംബത്തെ നാട് കടത്തുകയും ചെയ്യും , നിയമം നിങ്ങൾക്അറിയില്ലെന്നുണ്ടോ ,,,,

അദ്ദേഹം പറഞ്ഞത് കേട്ടതും മീനാക്ഷിയമ്മാൾ ഞെട്ടലോടെ ദേവയ്യയെ നോക്കി , അദ്ദേഹവും അതെമാനസികാവസ്ഥയിൽ തന്നെ ആണ് , എന്ത് ചെയ്യുമെന്നറിയാതെ ഒരു നിമിഷം നിന്നു .

അഗ്ന്നി : അതിനു അവരെ ബലമായി പിടിച്ചുകൊണ്ട് വന്നതല്ലേ ഇവർമാർ ,,, അവൻ കുറച്ചു അമർഷത്തോടെചോദിച്ചു

പൂജാരി : അതെങ്ങനെയാ ആവട്ടെ ഇവിടെ അവർക്ക് വേണ്ടി പൂജിച്ചുവെച്ച താലി ഇരിപ്പുണ്ട് അത് ഇന്ന് അവരുടെകഴുത്തിൽ കേറിയിരിക്കണം , അല്ലേൽ നാട് തന്നെ നശിച്ചിപോകും ,,,,,അയാൾ ഗൗരവത്തിൽ തന്നെപറഞ്ഞു

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.