ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

ദേവിയും ദേവുട്ടിയും സ്ത്രീയുടെ കൂടെ വീടിന്റെ വാതിലിനു മുന്നിൽ എത്തി വാതിലിൽ വെപ്രാളത്തോടെമുട്ടൻ ആഞ്ഞ സ്ത്രീക്ക് മുന്നിൽ ദേവിയുടെ ഒറ്റ ചവിട്ടിൽ വാതിൽ തകർന്ന് വീണു, ഒരു നിമിഷം സ്ത്രീ ഒന്ന് ഞെട്ടിക്കൊണ്ട് പുറകിലേക്കാഞ്ഞു , അതൊന്നും വക വെക്കാതെ ദേവിയും ദേവുട്ടിയും അകത്തേക്ക്കയറി അവിടെ അവർ കണ്ട കാഴ്ചയിൽ സ്ത്രീ കരഞ്ഞുകൊണ്ട് താഴെക്കുതിർന്നു വീണു , ദേവിയുടെയുംദേവുട്ടിയുടെയും കണ്ണുകൾ ദേഷ്യംകൊണ്ട് ആളിക്കത്തി , അവരെ നോക്കി നിന്ന മറ്റു രണ്ടു കണ്ണുകളിൽ ഇരയെകുടുക്കിയ വേടന്റെ കൗശലത്തോടെയുള്ള നോട്ടവും , ചുണ്ടിൽ ഇനി അനുഭവിക്കാൻ പോകുന്ന പരമാനന്ദസുഖത്തിന്റെ അനുഭൂതിയിൽ വിരിഞ്ഞ ചിരിയും ആയിരുന്നു ,,,,,,,,,

————————————————————

പാറുവിനെ വിളിച്ചു കാൾ കണക്ട് ആവാത്തതുകൊണ്ട് ദ്രുവിയെ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു അവനെവെയിറ്റ് ചെയ്യുക ആണ് ദിവി , പാറു എന്തിനാ വിളിച്ചത് എന്നറിയാതെ അക്ഷമയോടെ ദ്രുവിയെ കാത്തുനിന്നദിവിയുടെ മേലേക്ക് പെട്ടെന്നാരോ വന്നടിച്ചു പിന്നോട്ട് മറിയാൻ പോയതും അവൻ അവളെ അരയിൽ പിടിച്ചുതാങ്ങി നിർത്തി , കണ്ണടച്ച് കിടക്കുന്ന പെൺകുട്ടിയെ ദിവി ദേഷ്യത്തോടെ ഒന്ന് നോക്കി , കണ്ണുകൾ തുറന്ന് പൂച്ചക്കണ്ണി തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട ദിവി ഒന്ന് സംശയത്തോടെ നെറ്റി ചുളിച്ചവളെ ആകെഒന്ന് നോക്കി ,

ഒരു നീല സാരിയിൽ അത്യാവശ്യത്തിനുള്ള ആഭരണങ്ങൾ അണിഞ്ഞു മുഖത്തു പാകത്തിന് മേക്കപ്പ് ഇട്ട് നിറയെപീലികൾ ഉള്ള കണ്ണുകൾ തുറിച്ചു പിടിച്ചു തന്റെ കയ്യിൽ കിടന്നു തന്നെ തന്നെ നോക്കി കിടക്കുക ആണ് അവൾ . പെട്ടെന്ന് അവളെ ആരോ അവന്റെ കയ്യിൽ നിന്നും വലിച്ചു മാറ്റി അവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ട്കൊടുത്തു, പെട്ടെന്നായത് കൊണ്ട് അവനൊന്ന് 2 -3 സ്റ്റെപ് പുറകോട്ട് നീങ്ങി , ദേഹം നൊന്താൽ കലികൊണ്ട്കണ്ണുകാണാത്തവൻ ദേഷ്യത്തോടെ അവനെ ചവിട്ടിയവനെ ഒന്ന് നോക്കി , അവിടെ തന്റെ മേലിൽ വന്നടിച്ചപെണ്ണിനെ പിടിച്ചു അവൻ നിൽക്കുന്നുണ്ട് കൂടെ മറ്റൊരു പെണ്ണിനെ പിടിച്ചു വേറൊരുത്തനും അവർക്കുപുറകിലായി 50 കൂടുതൽ ആളുകളും , രണ്ടു പെണ്ണുങ്ങളും അവരുടെ കയ്യിൽ കിടന്ന് കുതറുന്നുണ്ട്അവരുടെ കൈകൾ പുറകിലാണെന്നറിഞ്ഞതും ദിവിക്ക് എന്തെല്ലാമോ സംശയങ്ങൾ തോന്നി , അവരെയും കൊണ്ട്മുന്നോട്ട് നടക്കാൻ ആഞ്ഞതും ദിവി അവർക്കു മുന്നിലേക്കു കയറി നിന്നു

ദിവി : ഹേയ് , എന്തിനാ ഇവരെ ഇങ്ങനെ ബലമായി കൊണ്ടുപോകുന്നത് , ആരാ നിങ്ങളൊക്കെ ,,അവൻചോദിച്ചു

എന്നാൽ അതിനു അവനെ പുച്ഛിച്ചുകൊണ്ടുള്ള ഒരു ചിരി മാത്രം ആണ് അവർ നൽകിയത് , അവനെ മൈൻഡ്ചെയ്യാതെ അവർ മുന്നോട്ട് നടക്കാൻ ആഞ്ഞു

ദിവി : എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ ഒരുത്തനും ഇവിടുന്ന് പോകില്ല ,,,അവൻ ഒരു പരിഹാസചിരിയോടെ പറഞ്ഞു

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.