ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

അവർ അവളെ കൈകൾ കൂപ്പിക്കൊണ്ട് കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു

മോളെ , ഞാനും എന്റെ 8 വയസ്സുള്ള മോളും മാത്രം ആണ് തോടടതിന് അപ്പുറത്തുള്ള വീട്ടിൽതാമസിക്കുന്നത് , അവിടെ ,,അവിടെ ,,അവർ ,,അവർ എന്റെ മോളെ പിടിച്ചു വെച്ചിരിക്കുക ആണ് ,,, മോളെകൊണ്ട് ഞാൻ ചെന്നാലേ അവളെ വിടു എന്ന പറഞ്ഞത് ,,, എന്റെ മോളെ രക്ഷിക്കണം ,,,,,അവർ കരഞ്ഞുകൊണ്ട്ദേവൂട്ടിയെ നോക്കി പറഞ്ഞു കൊണ്ട് അവളുടെ കാൽ ചുവട്ടിലേക്ക് വീണ് കരഞ്ഞു ,,,

ദേവി :: ആരാ ,,, ആരാ ചേച്ചിടെ മോളെ പിടിച്ചു വെച്ചിരിക്കുന്നെ ,,,,ദേവി ദേഷ്യത്തിൽ ചോദിച്ചു

രാച്ചിയാർ പുരത്തെ സിദ്ധാർഥും കൂട്ടരും “,,,,

അത് കേട്ടതും ദേവി ചാടി എണീച്ചു , അവൾക്ക് ദേഷ്യം ഇരച്ചു കയറി ,,, അവൾ ദീക്ഷിയെ ഒന്ന് നോക്കി , അവനും സമാനവസ്ഥയിൽ തന്നെ ആണ് ,,,

ദീക്ഷി : ഇത് ദേവൂട്ടിക്ക് ഉള്ള കെണി ആണ് , അതിനു പാവത്തെ ഇരയാക്കി ,,,,അവൻ അമർഷത്തോടെപറഞ്ഞു

രോഹൻ  : ഒരു പിഞ്ചു പൈതലിനെ മുൻ നിർത്തി അവർ കളിക്കുന്ന ചീപ് പരിപാടിക്ക് ഉള്ള വടയും ചായയുംകൊടുക്കല്ലേ എന്ന മക്കളെ ,,,,, അവൻ ഒരു ചിരിയോടെ ചോദിച്ചു ,,,

സ്ത്രീയിൽ നിന്നും കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ ശേഷം അവരെയും കൂട്ടി അവർ പുറത്തേക്കിറങ്ങി ,,,

ദേവി : രോഹൻ അങ്കിൾ ഞാനും ദേവുട്ടിയും ദീക്ഷിയും പ്രവിയും പൂവാം , അങ്കിൾ ദിവിയെ ഒന്ന് വിളിച്ചുപറഞ്ഞേക്ക് , പിന്നെ ഞങ്ങളോ അവരോ വരുന്നത് വരെ ആരും വീട് വിട്ട് പുറത്തിറങ്ങരുത് ,,,, അവൾ ഉറച്ചസ്വരത്തിൽ പറഞ്ഞ ശേഷം സ്ത്രീയുടെ കയ്യും പിടിച്ചു മുന്നോട്ട് വേഗത്തിൽ നടന്നു ,,തൊട്ടു പുറകിലായിദേവുട്ടിയും ,ദീക്ഷിയും പ്രവിയും ,,,,

———————————————————-

മിഴിയെയും മിത്രയെയും കൊണ്ട് അഭിമന്യുവും കൂട്ടരും വന്നു നിന്നത് ഒരു താത്കാലികമായി കെട്ടിയുണ്ടാക്കിയഷെഡിനു മുന്നിൽ ആണ് , വണ്ടിയിൽ വെച്ച് തന്നെ അവർ മിത്രയുടെയും മിഴിയുടെയും കൈകൾ പുറകിലേക്ക്കെട്ടിവെക്കുകയും വായിൽ പ്ലാസ്റ്റർ ഒട്ടിക്കുകയും ചെയ്തിരുന്നു ,  അവരെ വണ്ടിയിൽ നിന്നും പുറത്തിറക്കിയതുംകുതറി മാറി രക്ഷപ്പെടാൻ രണ്ടുപേരും ആവതു ശ്രേമിച്ചു , എന്നാൽ അതെല്ലാം കണ്ടു അവർക്ക് മുന്നിൽ നിന്ന്അവരെ നോക്കി പുച്ഛിച്ചു ചിരിക്കുന്ന അഭിമന്യുവിനെയും അരവിന്ദനെയും കണ്ടതും അവർക്കിനി രക്ഷയില്ലെന്ന്മനസ്സിലായി , ഷെഡിനു മുന്നിൽ 20ഓളം വരുന്ന സ്ത്രീകളും 50 കൂടുതൽ വരുന്ന അവരുടെഅടിയാളുകളും നിൽക്കുന്നുണ്ട് ,മിത്രയെയും മിഴിയെയും പെണ്ണുങ്ങളെ ഏൽപ്പിച്ചു അഭിമന്യു അവരെ നോക്കിഒന്ന് ചിരിച്ചു , അത് മനസ്സിലായതും അവരെ രണ്ടുപേരെയും നടുവിൽ നിർത്തി ചുറ്റും മറ്റുള്ളവർ കൂടി നിന്നുആരും ശ്രേധിക്കാത്ത രീതിയിൽ അവർ ഷെഡിനു പുറകിലൂടെ മുന്നോട്ട് നടന്നു , സ്ത്രീകൾക്കിടയിൽഅവരെ ആരും തന്നെ തിരിച്ചറിയാത്ത രീതിയിൽ അകത്തേക്ക് കയറി അവിടുത്തെ ഒരു മുറിയിൽ അവരെ കയറ്റിഡോർ ക്ലോസ് ചെയ്തു , ശേഷം അവർ ഉടുത്തിരുന്ന ഡ്രസ്സ് എല്ലാം മാറ്റി പകരം പുതിയ ഒരു സാരി അവിടെബലപൂർവം ഉടുപ്പിച്ചു ശേഷം അവരെ മൊത്തത്തിൽ ഒന്ന് ഒരുക്കി ,അത് കഴിഞ്ഞതും സ്ത്രീകളിൽ പ്രധാനിവന്ന് അവരെ മൊത്തത്തിൽ ഒന്ന് നോക്കി ഒരു പുച്ഛച്ചിരിയോടെ ആർക്കോ ഫോൺ വിളിച്ചു ,അല്പം കഴിഞ്ഞതുംഅഭിമന്യുവും അരവിന്ദനും അങ്ങോട്ട് കയറി വന്നു , മിഴിയെയും മിത്രയെയും ഒരുക്കി നിർത്തിയിരിക്കുന്നത് കണ്ടഅവരുടെ കണ്ണുകൾ ഒന്ന് വിടർന്നു ,,,

പെട്ടെന്ന് അവിടെ നാദസ്വര മേളങ്ങളുടെ ശബ്ദം മുഴങ്ങി ,അത് ഉച്ചത്തിൽ ആവുന്നതനുസരിച്ചു ശബ്ദം മുറിയിലേക്ക് ഒഴുകി എത്തി , അതുകേട്ട മിത്രയും മിഴിയും ഞെട്ടിക്കൊണ്ട് കണ്ണുകൾ തുറിച്ചു പരസ്പരം നോക്കി , അവരുടെ ഭാവങ്ങൾ എല്ലാം കണ്ട അഭിമന്യു പൊട്ടി പൊട്ടി ചിരിച്ചു ,

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.