ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

————————————————————————————————————————————– ഇതേ സമയം അഭിമന്യുവും അരവിന്ദും കൂട്ടാളികളും ദേവയ്യയുടെ വീടിനുമുന്നിൽ ആരെയോ കാത്തെന്ന പോലെനിൽക്കുക ആണ് ,പെട്ടെന്ന് വീടിൻറെ ഗേറ്റ് തുറന്ന് ഒരു സ്കൂട്ടി പുറത്തേക്ക് വന്നു ,അതിൽ മിത്രയും  മിഴിയുംആയിരുന്നു ,അവരെ കണ്ടതും അഭിമന്യുവിൻറെയും അരവിന്ദിൻറെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ,അവർ സ്കൂട്ടിക്ക് പുറകെ പതിയെ വണ്ടി ചലിപ്പിച്ചു ,ആളൊഴിഞ്ഞ ഒരിടമെത്തിയതും അവരുടെ സ്കൂട്ടിക്ക്മുന്നിലേക്ക് അഭിമന്യു വളരെ വേഗത്തിൽ വണ്ടി കൊണ്ട് വന്നു നിർത്തി ,പെട്ടെന്നായത് കൊണ്ട് ബാലൻസ്കിട്ടാതെ മിത്രയും മിഴിയും മറിഞ്ഞു വീണു , സമയം മതിയായിരുന്നു അഭിമന്യുവിൻറെ കൂട്ടാളികൾക് അവരെരണ്ടുപേരെയും പിടിച്ചു വണ്ടിയിൽ കയറ്റാൻ ,,,,,, ഒന്ന് എതിർക്കാനോ ഒച്ചയെടുക്കാനോ പോലും പറ്റാതെപേടിയോടെ കരഞ്ഞുകൊണ്ട് മിത്രയും മിഴിയും ചേർന്നിരുന്നു……അവരെ കയറ്റിയ ശേഷം അവരുടെ വണ്ടികൾചീറി പാഞ്ഞു പോയി ,അഭിമന്യുവിൻറെയും അരവിന്ദൻറെയും മുഖത്തു ലക്ഷ്യം നേടിയ സന്തോഷത്തിൻറെ ചിരിനിറഞ്ഞു നിന്നു .

————————————————————

ദേവമടത്തു നിന്ന് അമ്മമാരെല്ലാം മക്കളുടെ വിശേഷങ്ങൾ അറിയാൻ വീഡിയോ കാൾ ചെയ്തിരിക്കുക ആണ് , ഗസ്റ്റ് ഹൗസിലെ ഹാളിൽ എല്ലാവരും ഒരു ഐപാഡിന് മുന്നിൽ നിരന്നിരിക്കുക ആണ് , അമ്മമാരേ കാണാനുംവിശേഷങ്ങൾ പറയാനും ഉന്തും തള്ളും അടിയും പിടിയും ഒച്ചയും ബഹളവുമായി ഗസ്റ്റ് ഹൗസിൽ ആകെജഗപൊഗ ആണ് , ഇന്ന് തിരുവിഴയുടെ എന്തോ പ്രധാന ചടങ്ങാണെന്നും ദേവയ്യ പ്രതേകം ക്ഷണിച്ചത് കൊണ്ടുംസുനിലിന്റെ കൂടെ ജിത്തുവും ദിവിയും ദ്രുവും അമ്മമാരോട് ജസ്റ്റ് ഒന്ന് സംസാരിച്ച ശേഷം പോയി , മക്കളുടെഎല്ലാവരുടെയും സന്തോഷവും കളിയും ചിരിയുമെല്ലാം അമ്മമാരുടെ മനസ്സും നിറച്ചു , എല്ലാവരുടെ സംസാരവുംകഴിഞ്ഞു അവസാനം ഗൗരി മാത്രമായി കാളിൽ, ഗൗരി അവളുടേതായ ഭാഷയിൽ ദേവുട്ടിയോടും ദേവിയോടുംഇന്നലെ നടന്ന കാര്യങ്ങൾ ചോദിച്ചു , ‘അമ്മ അതെല്ലാം അറിഞ്ഞതിൽ അവർക്കു അത്ഭുതം ഒന്നും തോന്നിയില്ലകാരണം അമ്മേടെ മറ്റൊരു പെറ്റ് ആണ് ജിത്തു , എന്തും അപ്പോൾ അപ്പോൾ ഗൗരിയെ അറിയിക്കും ജിത്തുഅതൊരു ജോബ് ആയി മാറിയിരിക്കുന്നു ജിത്തുവിന്റെ , കാര്യങ്ങൾ എല്ലാം വള്ളിപുള്ളി തെറ്റാതെ തന്നെ ദേവൂട്ടിപറഞ്ഞു കൊടുത്തു എല്ലാം ഗൗരവത്തോടെ ഗൗരി കേട്ടിരുന്നു , മക്കളുടെ സുരക്ഷയുടെ കാര്യം പേടിയില്ലാത്തത്കൊണ്ട് ജസ്റ്റ് ഒന്ന് സൂക്ഷിക്കാൻ മാത്രം പറഞ്ഞു ഗൗരി , രുദ്രനും കൂടി കാളിൽ ചേർന്നതും സംസാരം അല്പംകൂടി നീണ്ടു പെട്ടെന്നാണ് ആരോ അകത്തേക്ക് ഓടി കയറി വന്നത് , പെട്ടെന്നായത് കൊണ്ട് എല്ലാവരും ആദ്യംഒന്ന് പകച്ചു , പിന്നെ ഒന്ന് നോക്കിയതും ദേവുട്ടിയുടെ കാലിൽ ചുറ്റിപ്പിടിച്ചു മുടിയെല്ലാം ആകെ അലങ്കോലമായിചുണ്ട് മുറിഞ്ഞു രക്തം ഒഴിക്കുന്ന നിലയിൽ അടി വസ്ത്രം മാത്രം അണിഞ്ഞ ഒരു സ്ത്രീ കരഞ്ഞുകൊണ്ട്ഓടിവന്ന കിതപ്പിൽ ശ്വാസം പോലും കിട്ടുന്നില്ലെങ്കിലും മുറിഞ്ഞു മുറിഞ്ഞ വാക്കുകളാൽ എന്തോ പറയാൻശ്രേമിക്കുന്നതാണ് കണ്ടത്,,ന്റെ ,,,,മോൾ ,,,രക്ഷിക്കണം ,,അവ ,,,അവർ ,കൊ ,,കൊല്ലും ,,എന്റെ ,,മോളെ”…….  അവർ പൊട്ടി കരഞ്ഞുകൊണ്ട് തേങ്ങി തേങ്ങിയാണ് പറയാൻ നോക്കുന്നത് , ആദ്യത്തെ പകപ്പൊന്ന്മാറിയതും കാഴ്ച കണ്ട ആണുങ്ങൾ എല്ലാം തലവെട്ടിച്ചു മാറ്റി , പാറു അകത്തേക്കു ഓടി ചെന്ന് ഒരു നൈറ്റിഎടുത്തു വന്നു അവരെ ഉടുപ്പിച്ചു , അച്ചു പെട്ടെന്ന് വെള്ളം കൊണ്ട് വന്ന് അവരെ കുടിപ്പിച്ചു    , ആദ്യം എല്ലാംനിരസിച്ചെങ്കിലും അവരുടെ നിർബന്ധം കാരണം അവർക്കു സമ്മതിക്കേണ്ടി വന്നു , അവർ ഒന്ന് റിലാക്സ്ആയതും ദേവി അവർക്കടുത്തേക്കിരുന്നു ,

ദേവി : എന്താ ചേച്ചി പ്രശ്നം , ഇങ്ങനെ ഒരു അവസ്ഥയിൽ ഇങ്ങോട്ട് വരാൻ എന്താ കാരണം , ചേച്ചി ധൈര്യമായിപറഞ്ഞോളൂ ,,,,, അവൾ അവരോട് സമാധാനത്തിൽ കാര്യം ചോദിച്ചു

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.