ചേച്ചി അതും പറഞ്ഞു എന്നെ മറികടന്നു പോയി.
“””ന്നാലുമാദീയെന്തായെന്നോട്… പറയാതെബോയത്….ഇങ്ങോട്ടുവരട്ടേചെക്കൻ..ഞങ്കാണിച്ചുകൊടുക്കുന്നുണ്ട് “”””
ഞാൻ അതും പറഞ്ഞു തിരിയലും നിറഞ്ഞ മിഴികളോട് നിൽക്കുന്ന ചേച്ചിയെയാണ് കണ്ടത്…
“””എന്തായേച്ചികരയുന്നെ….?? “”””
ചേച്ചിയുടെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു.
“””ആഘോഷേട്ടനെ ഇന്നലെ… ആരൊക്കെയോ ചേർന്ന് കുത്തിക്കൊന്നു… “”””
ചേച്ചി ഒരു വിങ്ങിപൊട്ടാലോടെ പറഞ്ഞു.
“””ആരായെച്ചി….എന്തിനാ…? “”””
ഞാൻ വിശ്വാസം വരാതെ സംശയത്തോടെ ചോദിച്ചു.
“””എനിക്കൊന്നും അറിയില്ല അഞ്ജു… ഏട്ടന് ഒരുപാട് ശത്രുകൾ ഉണ്ട്… എല്ലാം ഏട്ടൻ വരുത്തി വെച്ചതാണ് ഒരുപാട് പെൺകുട്ടികളുടെ ജീവിതം വെച്ചുള്ള കളിയായിരുന്നു ഏട്ടന്റേത്….. അതിൽ ആരുടെ പ്രതികാരം ആണെന്ന് എനിക്ക് അറിയില്ല… “”””
ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ എന്റെ ഹൃദയം പതിന്മടങ് വേഗത്തിൽ തുടിക്കാൻ തുടങ്ങി….
“”””ചേച്ചിയെന്തായിപ്പോപറഞ്ഞെ…??? “”””
ഞാൻ വീണ്ടും ചോദിച്ചു.
“””ഒരു കുത്തഴിഞ്ഞ ജീവിതം ആയിരുന്നു ഏട്ടന്റെ….. പെണ്ണ് പണം അതായിരുന്നു ഏട്ടന്റെ ലഹരി….. അതിനിടയിൽ സ്വന്തബന്ധങ്ങൾ എല്ലാം ഏട്ടൻ മറന്നു… “”””
ചേച്ചി മിഴികൾ നിറച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ഒരു മരവിപ്പോടെ തിരികെ റൂമിലേക്ക് നടന്നു….. മിഴികൾ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകി…ഹൃദയം ഉരുകുന്നപോലെ…
അപ്പൊ അന്ന് ആഘോഷ്… അയാൾ ആദീയെ കുറിച്ച് പറഞ്ഞതൊക്കെ കള്ളമായിരുന്നോ….അയാൾ ചെയ്യുന്നതൊക്കെ ആദീയുടെ തലയിൽ വെച്ച് എല്ലാവരുടെയും മുന്നിൽ അവനെ ചീത്തയാക്കി കാണിക്കുക അതായിരിക്കണം അയാളുടെ ഉദ്ദേശം….ന്നാലും അയാള് പറഞ്ഞതൊക്കെ വിശ്വസിച്ചു ഞാനെന്റെ ആദീയെ….ദേവീ അന്ന് കല്യാണപന്തലിൽ എല്ലാവരുടെയും മുന്നീവെച്ച് ആദീയെ അങ്ങനെയൊക്കെ പറഞ്ഞപ്പോ അവനെന്തോരം വിഷമിച്ചു കാണും.. ഈശ്വൻരന്മാരെ എന്നോട് പൊറുക്കണേ….
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??