ആ മരത്തിന്റെ അലമാര നിറയെ എന്റെ ചിത്രങ്ങൾ ആയിരുന്നു… പലവിധത്തിൽ ഉള്ള എന്റെ ചിത്രങ്ങൾ അതിൽ ഒന്ന് ആദീയുടെ ഒപ്പം കതിര്മണ്ഡപത്തിൽ ഇരിക്കുന്ന ചിത്രം….എല്ലാ ചിത്രങ്ങളും ആദി വരച്ചതാണ്…
“””ന്റെ… ദേവീ… ന്നെയവൻയിത്രയും ഇഷ്ടപെടുന്നുണ്ടോ….?? “”””
ആ ചിത്രങ്ങളിൽ ഒന്ന് കൈയിൽ എടുത്തുകൊണ്ട് ഞാൻ അറിയാതെ ചോദിച്ചു പോയി… എല്ലാം തിരികെ അകത്തേക്ക് തന്നെ വെച്ചു ശേഷം അലമാര അടക്കാൻ ഒരുങ്ങുമ്പോഴാണ് ഒരു സൈഡിലായി ഒരു ചെറിയ ബോക്സ് ഇരിക്കുന്നത് കണ്ടത് തുറന്ന് നോക്കി കുങ്കുമം തന്നെ….
ഒരു നുള്ള് സിന്ദൂരം നിറുകയിൽ ചാർത്തിയ ശേഷം ഞാൻ മുറിവിട്ട് താഴേക്ക് ഇറങ്ങി…!
**************************************************
എന്തോ വന്ന് ദേഹത്ത് അമർന്നതിലൂടെ ആണ് ഞാൻ ഉറക്കം വിട്ട് ഉണർന്നത്.
മിഴികൾ തുറന്നതും കണ്ടത് എന്റെ മാറിൽ ചേർന്ന് കിടക്കുന്ന അല്ലിയെ.. അവളുടെ കരികൂവള മിഴിയിലെ തിളക്കവും അതിൽ പെയ്തിറങ്ങുന്ന നാണവും എല്ലാം സൂചിപ്പിക്കുന്നത് പെണ്ണിന് എന്നോട് പ്രണയം നിറഞ്ഞു തുളുമ്പുകയാണ്….. പെട്ടന്ന് അവളുടെ പനിനീർപ്പൂവിതൾ പോലെയുള്ള തേങ്കിനിയുന്ന അധരങ്ങൾ എന്റെ ചുണ്ടിനകളെ മുത്തി… ഞങ്ങളുടെ ആദ്യ ചുംബനം അവളെ കെട്ടിപിടിക്കാൻ ഞാൻ ഒരുങ്ങിയതും പെണ്ണ് പെട്ടന്ന് എന്തൊ ഓർത്ത പോലെ ചാടി പിണഞ്ഞു എഴുന്നേറ്റ് ബാത്റ്റൂമിലേക്ക് കയറി..
ഞാൻ പ്രണയം നിറഞ്ഞ ആ സുന്ദരനിമിഷത്തിന്റെ ഇളം കുളിരിൽ അങ്ങനെ അങ്ങ് ഇരുന്നു ശേഷം മെല്ലെ താഴേക്ക് ഇറങ്ങി….
ഞാൻ ഹാളിലേക്ക് ചെന്നതും കാണുന്നത് ഗൗരവത്തോടെ ഇരിക്കുന്ന അച്ഛനെയും ചേച്ചിയുടെ തോളിൽ തല ചാരി ഇരിക്കുന്ന അമ്മയെയും നിറഞ്ഞൊഴുകുന്ന മിഴികൾ തുടക്കുന്ന ചേച്ചിയെയും ആണ്…
“”””ആദീ വേഗം ബ്രഷ് ചെയ്ത് വാ… കുളിക്കാൻ ഒന്നും നിൽക്കണ്ട….അത്യാവശ്യം ആയി ഒരിടം വരെ പോണം… “”””
അച്ഛൻ ഗൗരവത്തിൽ അതും പറഞ്ഞു എഴുന്നേറ്റ് റൂമിലേക്ക് പോയി….ഞാൻ ചേച്ചിയെ നോക്കി കണ്ണുകൾ കൊണ്ട് കാര്യം എന്തെന്ത് ചോദിച്ചു.
“””നീ പോയി റെഡിയാവ്… “””
മിഴികൾ തുടച്ചുകൊണ്ട് ചേച്ചി പറഞ്ഞു..
വേഗത്തിൽ തന്നെ ബ്രഷ് ചെയ്‌തു ഒരു ഷർട്ടും ജീൻസും വലിച്ചു കയറ്റി അച്ഛന്റെ ഒപ്പം ഇറങ്ങി…
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??