ബെഡിലൂടെ ചരിഞ്ഞു ഞാൻ നിലത്ത് കിടക്കുന്ന ആദീയെ നോക്കി… ചുറ്റും ഉള്ളതൊന്നും അറിയാതെ നിഷങ്ങളങ്കമായ മുഖത്തോടെ ഗാഢമായ ഉറക്കത്തിൽ ആണ് അവൻ…..
ഈ നിമിഷവും എന്റെ മനസ്സ് വിശ്വസിക്കുന്നു ആദീ അവർ പറയുന്നത് പോലെ ഒന്നും ചെയ്യില്ല….അവർ പറയുന്ന പോലെയോക്കെ ആദി ചെയ്‌തിട്ടുണ്ടെങ്കിൽ ആതിര ചേച്ചി അവനെ വെറുക്കേണ്ടത് അല്ലെ….പക്ഷെ ഈ വീട്ടിൽ അവനെ ഏറ്റവും അധികം സ്നേഹിക്കുന്നത് വിശ്വസിക്കുന്നത് ചേച്ചിയാണ്….അങ്ങിനെയെങ്കിൽ ചേച്ചിയോട് ചോദിച്ചാൽ സത്യം അറിയാൻ പറ്റും…ആദീയുടെ അമ്മയും ഏട്ടനും പറഞ്ഞത് പോലെ ആദീ അങ്ങനെയൊക്കെ ചെയ്‌തിട്ടുണ്ടോ എന്നറിയാൻ….!
ഇങ്ങനെ ഒരു വഴി… ന്റെ ആദീയെ മനസറിഞ്ഞു സ്നേഹിക്കാൻ ഉള്ളൊരു വഴി മനസ്സിൽ തെളിഞ്ഞതും ഞാൻ വേഗത്തിൽ ബെഡിൽ നിന്നും ഇറങ്ങി പക്ഷെ ഇന്നലെ എപ്പോഴോ മാറിൽ നിന്നും ഊർന്നുവീണ സാരിയുടെ മുത്തണിയിൽ ചവുട്ടി ഞാൻ ആദീയുടെ ദേഹത്തേക്ക് വീണു…എന്റെ ദേഹം അവനിൽ ശക്തമായി അമർന്നതും ചെക്കൻ ഉറക്കം വിട്ടുണർന്നു….
അവൻ മിഴികൾ തുറന്നപ്പോൾ കാണുന്നത് ഞാൻ അവന്റെ മാറിൽ എന്റെ മാറമർത്തി അവനെയും പുണർന്നു കിടക്കുന്നതാണ് ….. അവൻ മിഴികൾ തുറന്ന ആ സെക്കൻഡിൽ തന്നെ എന്റെയും അവന്റെയും മിഴികൾ തമ്മിൽ കോർത്തു… അറിയാതെ തന്നെ എന്റെ അധരങ്ങൾ അവന്റെ ചുണ്ടുകൾക്ക് മേലെ അമരാൻ ശ്രമിച്ചു… ഒരു മടിയും കൂടാതെ ഞാൻ അവന്റെ അധരത്തിൽ മെല്ലെയൊന്ന് മുത്തി…ഞങ്ങളുടെ ആദ്യ ചുംബനം….പെട്ടന്ന് ആണ് എനിക്ക് സ്വബോധം വീണ്ടെടുക്കാൻ സാധിച്ചത്…..
“””സോറി….ഞാനറിയാതെ….!””””
ഒരു നാണത്തോടെ അൽപ്പം ചമ്മലോടെ ഞാൻ അവനോട് പറഞ്ഞ ശേഷം അവനിൽ നിന്നും പിടഞ്ഞു എഴുന്നേറ്റു….ഒപ്പം അഴഞ്ഞു വീണ സാരിയും വാരി പിടിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് കയറി.
ഷവറിനു കീഴിൽ നിൽക്കുമ്പോഴും അതിലെ തണുത്ത ജലകണങ്ങൾ എന്റെ ദേഹത്തെ തഴുകി ഇറങ്ങുമ്പോഴും ആദീയുടെ ദേഹത്ത് നിന്നും പകർന്നു കിട്ടിയ ചൂട് എന്നിൽ അവശേഷിച്ചു….
ഞങ്ങളുടെ ആദ്യ ചുംബനം….അതിന്റെ കുളിര് എന്നിൽ നിന്നും അന്നേരവും വിട്ടുമറിയിരുന്നില്ല….!
എല്ലാം ചേച്ചിയോട് ചോദിക്കണം എന്നാ തീരുമാനത്തോടെ ഞാൻ ഫ്രഷ് ആയി പുറത്തേക്കിറങ്ങി…
ഞാൻ റൂമിലേക്ക് ചെല്ലുബോൾ ആദീ അവിടെ ഉണ്ടായിരുന്നില്ല…
“””അവന്റെയുറക്കമ്പോയിക്കാണും… “”””
അവന്റെ ദേഹത്തേക്ക് വീണ സംഭവം ആലോചിച്ചു ചിരിയോടെ ഞാൻ പറഞ്ഞു…
വേഗത്തിൽ തന്നെ വസ്ത്രം മാറി ചുവന്ന ടോപ്പും ബ്ലാക്ക് പാന്റും അണിഞ്ഞു… റൂമിന് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് കല്യാണം കഴഞ്ഞതല്ലേ സിന്ദൂരം അണിഞ്ഞില്ലല്ലോ എന്നോർമ്മ വന്നത്….
“””ഇവിടെ ഉണ്ടാവാൻ വഴിയില്ല… എന്നാലും ഒന്ന് നോക്കിയേക്കാം….””””
സ്വയം പറഞ്ഞുകൊണ്ട് വെറുതെ ഒന്ന് അലമാര തുറന്ന് നോക്കി….
അലമാരയുടെ ഉള്ള് കണ്ടതും എന്റെ മിഴികൾ നിറയാൻ തുടങ്ങി….
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??