ഇതിനിടയിൽ ജയരാജ് രേണുകയുടെ പൂർവക്കാലം അറിഞ്ഞു അയാൾ രേണുകയുടെ മകനെ അനാഥാലയത്തിൽ നിന്നും ഏറ്റെടുത്തു സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു….കാരണം അയാൾക്ക് അറിയാമായിരുന്നു അമ്മയില്ലാതെ അച്ഛനില്ലാതെ വളരുന്ന ഒരു കുട്ടിയുടെ അവസ്ഥ….ഇന്ന് തന്റെ മക്കൾക്ക് അച്ഛനുണ്ട് അമ്മയുണ്ട് പക്ഷെ രേണുകയുടെ കുഞ്ഞ് ആരോരും ഇല്ലാതെ ഒരു അനാഥാലയത്തിൽ ജീവിക്കുന്നു… അയാൾ നിറഞ്ഞ മനസോടെ ആണ് കുഞ്ഞിനെ ഏറ്റെടുത്തു സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നത്….പക്ഷെ രേണുകയുടെ കുഞ്ഞാണ് അതെന്ന് അയാൾ രേണുകയോട് പറഞ്ഞിരുന്നില്ലേ… പകരം തന്റെ മകൻ ആണെന്ന് മാത്രം പറഞ്ഞു…അയാൾ ആ കുഞ്ഞിന് ആദിത്യൻ എന്ന് പേരിട്ടു.
ജയരാജിന്റെ കുഞ്ഞാണ് ആദീ എന്നത് രേണുകയിൽ ഒരു നടുക്കം ആണ് സൃഷ്ടിച്ചത് പിന്നീട് അത് വെറുപ്പിലേക്കും ദേഷ്യത്തിലേക്കും മാറി… അവൾ ആദീയെ വെറുത്തു… രേണുകയുടെ വെറുപ്പ് ആഘോഷിലേക്കും പകർന്നു അവനും ആദീയെ വെറുത്തു….
ചെറുപ്പം മുതലേ ആതിരയോടെ കൂട്ടുകൂടാൻ പോകാത്ത ഒരാൾ ആയിരുന്നു ആഘോഷ്.. അതുകൊണ്ട് തന്നെ ആദീയെ അവർ വെറുത്തപ്പോൾ ആതിര സ്നേഹിച്ചു.. തന്റെ കുഞ്ഞനിയനെ പൊന്നു പോലെ നോക്കി വളർത്തി… അവൾക്ക് അവൻ സ്വന്തം മകൻ ആയിരുന്നു…
അന്നത്തെ ആ അപകടത്തിൽ നിന്നും ജഗന്നാഥൻ അത്ഭുതകരമായി രക്ഷപെട്ടു.
പുഴയുടെ ഒരത്തേക്കായി ഇടിച്ചിറങ്ങിയ കാറിൽ നിന്നും ജഗന്നാഥൻ തെറിച്ചു പുഴയിലേക്ക് വീണു….ഒഴുക്കിൽ പെട്ട് അയാൾ ഏറെ ദൂരം പോയി… അവശനായി ബോധം മറഞ്ഞു അയാൾ വേറെ ഏതോ കടവിൽ പോയാടിഞ്ഞു… മീൻ പിടിക്കാൻ വന്ന കുറച്ചുപേർ അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി…
ഡോക്ടർസ് പരിശോധിച്ചപ്പോൾ ജഗന്നാഥന്റെ തലയിൽ അത്യാവശ്യം വലിയ ഒരു മുറിവ് കണ്ടതനായി… തലക്ക് ഏറ്റ മുറിവിലൂടെ അയാൾ കോമയിലായി കിടന്നു ….കോമയിൽ നിന്നും ഉണർന്ന ജഗന്നാഥന്റെ ഓർമ്മകൾ നഷ്ടപ്പെട്ടു..രേണുകയേയും അയാളുടെ പഴയ ജീവിതവും എല്ലാം തന്നെ അയാൾ മറന്നു ….വർഷങ്ങൾ വേണ്ടി വന്നു അയാൾക്ക് ഓർമ്മകൾ തിരികെ ലഭിക്കാൻ…
ഓർമ തിരികെ കിട്ടിയ ശേഷം അയാൾ ആദ്യം തിരക്കിയത് രേണുകയെ കുറിച്ചാണ് പക്ഷെ അറിയാൻ കഴിഞ്ഞത് അവൾ വിവാഹം കഴിഞ്ഞു മൂന്ന് കുട്ടികളുടെ അമ്മ ആണെന്നും….!
അയാൾ അറിഞ്ഞിരുന്നില്ല അയാൾക്ക് രേണുകയിൽ ഒരു മകൻ ഉണ്ട് എന്ന്…!
ഓർമ്മകൾ തിരികെ കിട്ടും മുന്നെ അയാൾ വേറെ ഒരു കൂടി കുപ്പായം ഇടുത്തുഅണിഞ്ഞിരുന്നു അധോലോകം വാഴുന്ന തമ്പുരാന്റെ കുപ്പായം…..ഗുണ്ടകളുടെ തലവൻ സാക്ഷാൽ തമ്പുരാൻ….
********************************************
രാവിലെ പതിവ് സമയത്തു തന്നെ ഞാൻ എഴുന്നേറ്റു….അന്നേരം ആണ് ഞാൻ എന്റെ വീട്ടിൽ അല്ല ആദീയുടെ വീട്ടിലാണെന്ന് ഓർമ്മ വന്നത്..
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??