ദീപങ്ങൾ സാക്ഷി 5 [MR. കിംഗ് ലയർ] 713

 

പ്രതീക്ഷിക്കാതെ വളവ് തിരിഞ്ഞു വേഗത്തിൽ എതിരെ വന്ന ഒരു ലോറി ആ കാറിൽ ഇടിച്ചു….ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ നിന്നും രേണുക പുറത്തേക്ക് തെറിച്ചു വീണു….നിയന്ത്രണം വിട്ട് പോയ കാർ പുഴയിലേക്ക് മറിഞ്ഞു…

 

നിർത്തിയാൽ പണി കിട്ടും എന്ന് തോന്നിയത് കൊണ്ട് ലോറിക്കാർ നിർത്താതെ പോയി….രേണുക റോഡിനരികിൽ രക്തത്തിൽ കുളിച്ചു ബോധം മറിഞ്ഞു കിടന്നു….ദൈവത്തിന്റെ ദൂതൻ എന്നാ പോലെ ഒരു കാർ അവിടേക്ക് വന്നത് … പെട്ടന്ന് ആണ് റോഡിന്റെ ഒരത്തായി കിടക്കുന്ന രേണുകഅവരുടെ ശ്രദ്ധയിൽപെട്ടത്… അവർ വേഗം വണ്ടി നിർത്തി രേണുകയെ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി….

 

 ജഗന്നാഥന്റെ ഒപ്പം പോയിട്ട് കുറച്ചു ദിവസം ആയിട്ടും മകളെ കുറച്ചു ഒരു വിവരം ഇല്ലാത്തതിനാൽ രേണുകയുടെ അച്ഛൻ ഗോവിന്ദൻ മേനോൻ പോലീസിൽ പരാതി കൊടുത്തു…

 

പോലീസിന്റെ അനേഷണത്തിൽ രേണുക ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്ന് അറിയാൻ കഴിഞ്ഞു… അവിടെ എത്തിപ്പെട്ട ഗോവിന്ദൻ മേനോൻ കേട്ടത് ഞെട്ടിക്കുന്ന വാർത്തയാണ്….

 

തന്റെ മകൾ രേണുക 2 മാസം ഗർഭിണി ആണ്….ഒപ്പം അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ ഇന്ന് ജീവനോടെ ഇല്ല… അപകടത്തിൽ കാർ പുഴയിലേക്ക് വീണു എന്ന് പോലീസ് അനേഷണത്തിൽ വ്യകതമായി….

 

ആ ഒരു സാഹചര്യത്തിൽ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിഎഴുതി ..

 

ദൈവത്തിന്റെ കളി അവിടം കൊണ്ടും തീർന്നില്ലേ….ബോധം തിരിച്ചു കിട്ടിയ രേണുകയുടെ ഓർമ്മ നഷ്ടമായി….അവൾ ആരെയും തിരിച്ചറിയാൻ സാധിക്കാത്ത ഒരാൾ ആയി മാറി….

 

ഹൃദയം പൊട്ടുന്ന വേദനയോടെ ഗോവിന്ദൻ മേനോന് തന്റെ മകളുടെ ദുർവിധി കണ്ട് നിൽക്കനെ ആയുള്ളൂ…

 

മുറിവുകൾ ഭേദം ആയപ്പോൾ അയാൾ രേണുകയെ വീട്ടിലേക്ക് കൊണ്ട് വന്നു… അവളുടെ ഉള്ളിലെ തുടിപ്പ് പോലും അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല… ആകാശത്ത് സൂര്യനും ചന്ദ്രനും മാറി മാറി വന്നു ദിവസങ്ങൾ കൊഴിഞ്ഞു വീഴുന്നു എന്ന് പറഞ്ഞ് പോയി… അവളുടെ വയറ് വലുതായികൊണ്ടിരുന്നു… അവസാനം അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി… ആദിത്യൻ….. ആദിത്യൻ ജഗന്നാഥൻ… തമ്പുരാന്റെ മകൻ

 

പ്രസവത്തോടെ ഓർമ്മ ശക്തി തിരിച്ചു കിട്ടി പക്ഷെ അവസാനത്തെ 5 വർഷം അവളിൽ നിന്നും എന്നുന്നേക്കുമായി പടിയിറങ്ങി….അതിൽ ജഗന്നാഥനും അവരുടെ പ്രണയവും താൻ നൊന്തുപെറ്റ മകനും എല്ലാം അടങ്ങിയിരുന്നു….

 

തന്റെ മകളുടെ ഓർമ്മയിൽ ജഗന്നാഥനും കുഞ്ഞും ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞ ഗോവിന്ദൻ മേനോൻ കുഞ്ഞിനെ ഒരു അനാഥാലയത്തിൽ ആക്കി… ശേഷം രേണുകയുടെ കല്യാണം അവളുടെ മുറച്ചെറുക്കനും വീടോവറും രണ്ട് മക്കളുടെ അച്ഛനുമായ  ജയരാജ്‌ മേനോനുമായി നിശ്ചയിച്ചു … അങ്ങനെ ഒരു ശുഭ മുഹൂർത്തിൽ രേണുക ജയരാജ്‌ മേനോന്റെ ഭാര്യയായി… അയാളുടെ രണ്ട് കുട്ടികളുടെ അമ്മയായി….

 

അവൾ സ്വന്തം മക്കളെ പോലെ ആഘോഷിനെയും ആതിരായെയും സ്നേഹിച്ചു പക്ഷെ ആതിരയെക്കാൾ രേണുക ആഘോഷിനെ സ്നേഹിച്ചു… എപ്പോഴും അവന്റെ കാര്യങ്ങൾ മാത്രം നോക്കി അവനെ പൊന്നുപോലെ വളർത്തി…

Updated: May 9, 2021 — 3:07 pm

164 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും പൊളി നുണയാ

  3. Eppall jatakatinte bakki

  4. നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
    Injim angotu illa ennu parajatukondu chodichata….

    1. Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!

Comments are closed.