ക്ലാസ്സിലെ എല്ലാവരും ഒരേപോലെ പറഞ്ഞു… ഒപ്പം ഒരു കേക്ക് എടുത്തു ടേബിളിന്റെ മുകളിൽ വെച്ചു…ഇതൊക്കെ ഇവർ എപ്പോൾ ഒപ്പിച്ചു…?
“””വാ ആദീ… നീയും മിസ്സും കൂടി ഒരുമിച്ചു കട്ട് ചെയ്യ്… “””
ഒരു പെണ്ണ് ചിരിയോടെ പറഞ്ഞു.
ആ പെണ്ണിന്റെ പേര് പോലും എനിക്ക് അറിയില്ല… അത് വേറെ കാര്യം..
എല്ലാവരും നിർബന്ധിച്ചപ്പോൾ ഞാൻ അല്ലിയുടെ അടുത്തേക്ക് ചെന്നു… അവളുടെ മിഴികളിൽ സന്തോഷം നിറഞ്ഞു… അത് മിഴിനീരായി പുറത്തേക്ക് ഒഴുകി… അവൾ എന്നോട് ചേർന്ന് നിന്നു… അവസാനം ഞാനും അവളും കൂടി ഒരുമിച്ചു കേക്ക് കട്ട് ചെയ്തു അതിൽ നിന്നും ഒരു പീസ് അവൾ എടുത്തു എനിക്ക് നേരെ നീട്ടി ഞാൻ അത് വാ തുറന്ന് സ്വീകരിച്ചു ഒപ്പം അവൾക്കും ഒരു പീസ് എടുത്തു വായിൽ വെച്ചു കൊടുത്തു…
അന്ന് ക്ലാസ്സ് മൊത്തം ചർച്ച വിഷയം ഞാനും അഞ്ജലിയും ആയിരുന്നു..
?????????
ആദീയെ ഈ ഒരു സമയത്ത് അതും എന്റെ കൂട്ടുകാരിയുടെ വീട്ടിൽ ഈ സാഹചര്യത്തിൽ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല….
കോളേജിൽ ഇന്ന് ഉച്ചക്ക് ആദീയെ കാണാത്ത ടെൻഷനിൽ ആയിരുന്നു ഞാൻ ഒപ്പം തലവേദനയും… അതുകൊണ്ട് ഒരു സമാധാനത്തിനു വേണ്ടിയാണു വീണയെ കൂട്ടി അവളോട് ഒപ്പം അവളുടെ വീട്ടിലേക്ക് വന്നത് … അന്നേരം ആണ് അവിടെ ഞാൻ ആദീയെ കണ്ടത്…അവനെ അവിടെ ആ സാഹചര്യത്തിൽ കണ്ടതും ദേഷ്യവും സങ്കടവും എന്നിൽ ഒരുമിച്ചു നിറഞ്ഞു…
“””ആദീ…….!!!”””””
ഞാൻ ദേഷ്യത്തോടെ അവനെ നോക്കി അലറി വിളിച്ചു….
തുടരും……..
*************************************************
അടുത്ത ഭാഗം 12 ദിവസത്തിനുള്ളിൽ… കഴിയുന്നതും അതിലും വേഗത്തിൽ നൽകാൻ ശ്രമിക്കും….
ജഗന്നാഥന്റെയും രേണുകയുടെയും പാസ്റ്റ് വെറുതെ ഓടിച്ചു പറഞ്ഞത് കഥ വലിച്ചുനീട്ടൻ താല്പര്യമില്ലതത്തിനാൽ ആണ്… ദയവായി എല്ലാവരും ക്ഷമിക്കുക..
സ്നേഹത്തോടെ
രാജാനുണയൻ
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??