“”സാറാദീയെന്റെ ഹസ്ബൻഡാണ്… “””
ഞാൻ ഒരു മടിയും കൂടാതെ പറഞ്ഞു..ഒപ്പം ആദീയോട് ചേർന്ന് അവന്റെ കൈയും കൂട്ടി പിടിച്ചു.!
“””അതെങ്ങിനെ….”””
“””സാറാതൊക്കെഞങ്ങളുടെപേർസണൽ കാര്യങ്ങളാണ്… കോളേജിന്റെ റെപുറ്റേഷൻ കളയുന്നയൊന്നും ഞങ്ങളുചെയ്‌തിട്ടില്ല..… “””
ആദീയോട് ചേർന്ന് നിന്നുകൊണ്ട് തന്നെ ഞാൻ പറഞ്ഞു.
“””Ok… ഞാൻ ഇത് കേട്ടപ്പോൾ ഒന്ന് അനേഷിക്കണം എന്ന് തോന്നി അതുകൊണ്ട്… നിങ്ങൾ പോയിക്കൊള്ളു… “”””
അയാൾ അതുപറഞ്ഞതും ഞാൻ ആദീയുടെ കൈവിടാതെ തന്നെ അവനോടൊപ്പം പുറത്തേക്കിറങ്ങി.
?????????????
രാവിലെ അഞ്ജലിയുടെ ഒപ്പമുള്ള യാത്രയും… പ്രിൻസിയുടെ റൂമിൽ വെച്ചുള്ള സംഭവങ്ങളും എല്ലാം അവളോട് ഉള്ള എന്റെ പ്രണയം ഇരട്ടിപ്പിച്ചു… ജീവൻ ആണ് എനിക്ക് എന്റെ അല്ലി… ന്റെ പെണ്ണ്..
“””ടാ… നീയിത് എവിടെയാ… ദേ നിന്റെ കെട്ടിയോള് വരുന്നു… “”””
ഉച്ചക്കത്തെ ഇന്റർവെല്ലിന് ശേഷം ഓരോന്ന് ആലോചിച്ചു ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് ഉണ്ണി എന്റെ തോളിൽ തട്ടി പറഞ്ഞത്.
ഞാൻ ഒന്നും മിണ്ടാതെ അവനെ നോക്കി ഒന്ന് ചിരിച്ചു.. അന്നേരം ആണ് അഞ്ജലി ക്ലാസ്സിലേക്ക് കയറി വന്നത്…
രാവിലെ അവളെ നല്ലത് പോലെ ഒന്ന് നോക്കാൻ പറ്റിയില്ല…
സെറ്റ് സാരിയും മെറൂൺ ബ്ലൗസും… അതിൽ പെണ്ണിനെ കാണാൻ നല്ല ചന്തം ഉണ്ട്… വലിട്ടെഴുതിയ പീലികണ്ണുകളും പനിനീർഇതൾ പോലെയുള്ള ചുവന്ന അധരങ്ങളും… നീണ്ട നാസികയിലെ ചുവന്ന കല്ലുപതിപ്പിച്ച മൂക്കുത്തിയും ഒപ്പം കഴുത്തിൽ ഞാൻ കെട്ടിയ താലിമാലയും നറുകയിലെ സിന്ദൂരവും….പെണ്ണ് എന്റെ കണ്ട്രോൾ കളയും….
“””ടാ… “””
അല്ലിയുടെ നിറസൗന്ദര്യത്തിൽ ലയിച്ചു പോയ എന്നെ ഉണ്ണി തന്നെ വീണ്ടും തട്ടി വിളിച്ചു…
എല്ലാവരും എന്നെ തന്നെ നോക്കുകയാണ്… എന്റെ ഇമവെട്ടാതെയുള്ള നോട്ടം കണ്ട് അഞ്ജലി നാണത്തിൽ പൂത്തുലഞ്ഞു നിൽക്കുകയാണ്…
“””ഹാപ്പി മാര്വേഡ് ലൈഫ് അഞ്ജലി മിസ്സ് ആൻഡ് ആദീ… “””
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??