ദീപങ്ങൾ സാക്ഷി 5 [MR. കിംഗ് ലയർ] 713

 

വണ്ടിയിൽ നിന്നും ഇറങ്ങികൊണ്ട് ഞാൻ അവനോട് അപേക്ഷിച്ച അവൻ ഒന്നും മിണ്ടാതെ എന്റെ കൈ വിടുവിച്ച ശേഷം വണ്ടിയിൽ കയറി….

 

“””കയറിയാൽ പോകാമായിരുന്നു… “””

 

സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്‌തുകൊണ്ട് അവൻ പറഞ്ഞു.

 

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല അവൻ വരുമെന്ന്….അപ്പൊ ചെക്കന് എന്നോട് ഇഷ്ടം ഉണ്ട്…

 

ഞാൻ വേഗം ഒരു സൈഡിലേക്ക് കാലിട്ട് അവന്റെ തോളിൽ പിടിച്ചു കയറിയിരുന്നു..

 

ആ യാത്ര എനിക്ക് നൽകിയ സന്തോഷം ചെറുതല്ല… ന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇന്ന് സാധിച്ചത്.

 

അവനോടൊപ്പം ഉള്ള ഈ യാത്ര ഞാൻ നന്നായി ആസ്വദിച്ചു ഒരക്ഷരം പോലും പരസ്പരം സംസാരിച്ചില്ലങ്കിലും പ്രണയം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്…

 

?????

 

“””മിസ്സേ മിസ്സിന്റെയും ആദീയുടെയും കല്യാണം കഴിഞ്ഞോ… “””

 

കോളേജിലേക്ക് ഞാനും ആദീയും ഒരുമിച്ചു വണ്ടിയിൽ ചെല്ലുന്നത് എല്ലാവരും അതിശയത്തോടെ ആണ് നോക്കി നിന്നത്..

 

വണ്ടി പാർക്ക്‌ ചെയ്തു സ്റ്റാഫ്‌ റൂമിലേക്ക് നടക്കുബോൾ ആണ് പിന്നിൽ നിന്നും ആ ചോദ്യം… ചോദിച്ചത് എന്റെ ഡിപ്പാർട്മെന്റിലെ തന്നെ വീണ ടീച്ചർ ആണ്..വീണ എന്റെ പ്രിയ സുഹൃത്തുംആണ് 

 

“””കഴിഞ്ഞു… “””

 

ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു അവളെയും കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു…

 

“””ആഹാ വന്നല്ലോ….മിസ്സിനോടും ആദിത്യനോടും പ്രിൻസിപ്പാളിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതീയെന്ന് പറഞ്ഞു…ആദിത്യനെ വിവരം അറിയിക്കാൻ പോയിട്ടുണ്ട്…””””

 

സ്റ്റാഫ്‌ റൂമിലേക്ക് കയറി ചെന്ന എന്നോട് HOD പറഞ്ഞു…

 

ഞാൻ ഒന്ന് അമ്പരണെങ്കിലും അത് മുഖത്ത് കാണിക്കാതെ ബാഗ് എന്റെ സീറ്റിൽ വെച്ചു കൊണ്ട് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് നടന്നു… പ്രിൻസിയുടെ റൂമിന്റെ മുന്നിൽ തന്നെ ആദീയും നിൽപ്പുണ്ട്..

 

ഞങ്ങൾ ഒരുമിച്ചു തന്നെ അകത്തേക്ക് കയറി..

 

“””അഞ്ജലി ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്… നിങ്ങള് തമ്മിൽ എന്താ ബന്ധം…?”””

 

പ്രിൻസിപ്പാൾ ഗൗരവത്തോടെ ചോദിച്ചു.

Updated: May 9, 2021 — 3:07 pm

164 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും പൊളി നുണയാ

  3. Eppall jatakatinte bakki

  4. നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
    Injim angotu illa ennu parajatukondu chodichata….

    1. Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!

Comments are closed.