അവളുടെ കുസൃതി ഓർത്ത് ചെറുചിരിയോടെ ഞാൻ മെല്ലെ പറഞ്ഞു.
***********
പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് എന്റെ ഇഷ്ടപെട്ട സാരീയായ സെറ്റ് സാരിയും അതിന് മാച്ചിംഗ് ആയ ബ്ലൗസും അണിഞ്ഞു റെഡി ആയി കണ്ണാടിയിൽ ഒന്ന് നോക്കി…എന്തോ ഒരു കുറവ് പോലെ… പെട്ടന്ന് അലമാര തുറന്ന് ഒരു നുള്ള് കുങ്കുമം നറുകയിൽ അണിഞ്ഞു… ശേഷം താലിമാല എടുത്ത് എല്ലാവരും കാണുന്ന രീതിയിൽ പുറത്തേക്ക് ഇട്ടു…ഒന്നുകൂടി ഒരുങ്ങി എല്ലാം എടുത്തെന്നു ഒരിക്കൽ കൂടി ഉറപ്പ് വരുത്തി താഴെ എത്തിയപ്പോഴേക്കും ആദീ പോയിരുന്നു…
“””ഈ ചെക്കൻ….”””
ചിരിയോടെ അവന്റെ കാര്യം ഓർത്തു ഞാൻ എന്റെ ഫാസിനോയുമായി കോളേജിലേക്ക് പുറപ്പെട്ടു…
കുറച്ചു ദൂരം ചെന്നതും കണ്ടത് റോഡിന്റെ ഒരു സൈഡ് പിടിച്ചു നടക്കുന്ന ആദീയെ ആണ്… ചെക്കൻ ഒരു ഡാർക്ക് ബ്ലൂ ഷർട്ടും ജീൻസും ആണ് വേഷം..ഞാൻ ഇന്നലെ എടുത്തു വെച്ച അതെ ഡ്രസ്സ്..
ഞാൻ അവന്റെ മുന്നിൽ കൊണ്ട് പോയി വണ്ടി നിർത്തി…
“””ഉം….കയറ്….””””
ഞാൻ അധികാരത്തോടെ പറഞ്ഞു.
“”വേണ്ട… ഞാൻ വന്നോളാം…!”””
അവൻ ചുമൽ കൂച്ചിക്കൊണ്ട് പറഞ്ഞു
“”ഞാന്മാങ്ങോട്ടേക്കതന്നെയാ… “”””
ചെറിയ ചിരി ചുണ്ടിൽ ചാലിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അവൻ ഒന്നും പറയാതെ എന്നെ മറികടന്നു പോവാൻ തുണിഞ്ഞതും ഞാൻ അവന്റെ കൈയിൽ കയറി പിടിച്ചു..
“””എന്റെബിന്നിലിരിക്കാൻ… നാണെക്കേടാണെങ്കിൽ ആദീയോടിച്ചൊവണ്ടി….””””
അവന്റെ പിന്നിലിരിക്കാൻ ഉള്ള കൊതികൊണ്ട് ഞാൻ പറഞ്ഞു.
“”””കൈ വിട്….””””
പക്ഷെ ചെക്കൻ ഇഷ്ടക്കേടോടെ എന്റെ കൈ കുടയാൻ ശ്രമിച്ചു.
“””പ്ലീസ്….ന്റെയോപ്പം വാ….ന്നോട്മിണ്ടീലെങ്കിലുംകൊഴപ്പമില്ല….”””
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??