ഞാൻ മറുപടി ഒന്നും പറയാതെ അവളെ കടന്നു പോവാൻ ഒരുങ്ങിയതും പെണ്ണ് എന്റെ വട്ടം കയറി നിന്നു.
“”പാറാദീ…നീപോണുണ്ടോനാളെ..?””
അവൾ ചോദിച്ചുകൊണ്ട് എന്നെ നോക്കി പുരികം ഉയർത്തി.
“”തീരുമാനിച്ചിട്ടില്ല….”””
ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞ് അവളെ കടന്നു കുളത്തിന്റെ പടവുകൾ ഇറങ്ങി…
“””ന്തിനായാദീ…ന്നോട്..ഇങ്ങനെയൊക്ക… “””
അവൾ എന്റെയൊപ്പം പടവുകൾ ഇറങ്ങി കൊണ്ട് ഇടറിയ ശബ്ദത്തോടെ കണ്ണുനിറച്ചു ചോദിച്ചു.
“”അഞ്ജലി എന്നെയൊന്നു വെറുതെ വിട്… എന്തിനാ എപ്പോഴും എന്റെ പിന്നാലെ നടക്കുന്നെ… “””
ഞാൻ അൽപ്പം ദേഷ്യം കലർത്തി ചോദിച്ചു.
“”എന്റെകെട്ടീയോന്റെബിന്നാലെയല്ലാതെ.. ഞാമ്പിന്നെയാരുടെബുറകെനടക്കും..??””
അവൾ ഇടുപ്പിൽ കൈകുത്തി രക്തവർണ്ണമാർണ്ണ അധരങ്ങൾ കൂർപ്പിച്ചു.. കുങ്കുമം പടർന്നപോലെ ചുവന്ന കവിളിണയിലെ നുണക്കുഴികളിൽ പരിഭവം എഴുതുകൊണ്ട് ചോദിച്ചു.
“””നിനക്കിപ്പോ എന്താ വേണ്ടത്…?”””
അവസാനം ഞാൻ തോൽവി സമ്മതിച്ചുകൊണ്ട് ചോദിച്ചു.
“”നാളെ ക്ലാസ്സീപോണുണ്ടോന്ന്..? “””
അവൾ കുസൃതി ചിരിയോടെ ചോദിച്ചു.
പെണ്ണിന്റെ മുഖത്തുവിരിയുന്ന ഭാവങ്ങൾകാണുമ്പോൾ കോരിയെടുത് ചുംബനം കൊണ്ട് മൂടാൻ തോന്നും.
“””ആ….ഉണ്ട്…! “”””
ഞാൻ അവസാനം വേറെ വഴിയില്ലാതെ പറഞ്ഞു..
“””ന്നാഞാബോയിനാളെനമ്മുക്കിടന്നുള്ളഡ്രസ്സ്സെടുത്ത്…വെക്കട്ടെ… “””
അവൾ കുസൃതി ചിരോയോടെ പറഞ്ഞുകൊണ്ട് കുനിഞ്ഞു എന്റെ കവിളിൽ അവളുടെ അധരങ്ങൾ അമർത്തി ചുംബിച്ച ശേഷം വേഗത്തിൽ പടവുകൾ കയറി വീട്ടിലേക്ക് ഓടി…
“””കുറുമ്പി….”””
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??