ഞാൻ അവളോട് ഗൗരവത്തിൽ പറഞ്ഞു..
“””അങ്ങനെയൊന്നുംപറയല്ലേയാദീ… നിക്കൊരുപാടിഷ്ട്ടടാനിന്നെ… ന്റെജീവനേക്കളേറെഞാനിന്നെഇഷ്ടപെടുന്നുണ്ട്….””””
അവൾ ഒരു പൊട്ടികരച്ചിലോടെ പറഞ്ഞു..
“”വേണ്ട അഞ്ജലി നമ്മുക്ക് പിരിയാം… എത്രയും പെട്ടന്ന് ഡിവോഴ്സിനുള്ള ഫോര്മാലിറ്റിസ് നോക്കാം… “””
ഞാൻ മനസ്സ് കല്ലാക്കി കാര്യമായി അവളോട് പറഞ്ഞു..
ഞാൻ പറഞ്ഞതും കേട്ടത് വിശ്വാസം വരാതെ അമ്പരപ്പോടെ അവൾ എന്നെ നോക്കി ശേഷം വീണ്ടും തലയിണയെക്ക് മുഖം അമർത്തി എങ്ങലടിച്ചു പൊട്ടി കരഞ്ഞു… ഞാൻ ഒരു ചെറു ചിരിയോടെ ആ കാഴ്ച നോക്കി നിന്നു….
************************************************
ആദീയിൽ നിന്നും ഇങ്ങനെ ഒരു മറുപടി ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല എല്ലാം അറിയുമ്പോൾ അവൻ എന്നോട് ഒന്ന് ദേഷ്യപ്പെടും അതായിരുന്നു എന്റെ മനസ്സിൽ ഇപ്പോൾ അവൻ പറഞ്ഞതൊക്കെ കേട്ടിട്ട് എനിക്ക് ഭ്രാന്ത് പിടിക്കും പോലെ….
“””ഞാനവന്റെപെണ്ണാ … ആദീയെന്റെയാ.. എന്റെകഴുത്തിൽത്താലികെട്ടിയ യെന്റെഭർത്താവാ… അവമ്പറഞ്ഞാപ്പോലും അവനെവിട്ട്ഞാനെങ്ങോട്ടുമ്പോവില്ല… “””
അവനിൽ നിന്നും കേട്ടാ വാക്കുകൾ കേട്ട് പൊട്ടികരയുന്ന കൂട്ടത്തിലും ഞാൻ ഒരു ഉറച്ച തീരുമാനം എടുത്തു…
പിറ്റേന്ന് മുതൽ ആദീയുടെ എല്ലാ കാര്യങ്ങൾ ഞാൻ തന്നെ ചെയ്തു… അവൻ എന്നോട് സംസാരിക്കാൻ വരില്ലെങ്കിലും ഞാൻ ഓരോന്ന് പറഞ്ഞു അവനോട് ഒപ്പം സമയം ചിലവഴിച്ചു… പലപ്പോഴും എന്നോട് ദേഷ്യപ്പെടുമെങ്കിലും എനിക്കറിയാം ആ മനസ്സ് നിറയെ ഞാൻ ആണെന്ന്….
ലീവ് കഴിഞ്ഞു നാളെ തൊട്ട് കോളേജിൽ പോണം… അവിടത്തെ അവസ്ഥ എന്താണാവോ….ആദീയും നാളെ തൊട്ട് പോകുന്നുണ്ട് എന്നാണ് പുറകെ നടന്നു ചെവിതല കേൾപ്പിക്കാതെ ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്…
*************************************************
“””ആദീനീ നാളത്തേതൊട്ട് കോളേജീപോണുണ്ടോ… “”””
ഉച്ചക്ക് ഊണ് കഴിഞ്ഞു കുളത്തിന്റെ അരികിലേക്ക് നടക്കുബോഴാണ് ഓടികിതച്ചു വന്നുകൊണ്ട് അഞ്ജലി ചോദിച്ചത്… അവളുടെ ചോദ്യവും ഭവങ്ങളും എല്ലാം ഒരു കുട്ടിത്തം നിറഞ്ഞതായിരുന്നു…
അവൾ ചോദിച്ച ശേഷം എന്നോട് ചേർന്ന് നിന്ന് കഴുത്തിൽ കിടക്കുന്ന താലിമാലകടിച്ചു പിടിച്ചു എന്നെ ഇമവെട്ടാതെ നോക്കി.
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??