“””പറഞ്ഞോ…ഞാൻ കേൾക്കുന്നുണ്ട്..!”””
അവളെ ശ്രദ്ധിക്കാതെ പറഞ്ഞു.
“”അത് ഞാൻ….അന്ന്നിന്നെയൊരുപാട് ചീത്തപറഞ്ഞു.. “””
അവൾ മടിച്ചു മടിച്ചു പറഞ്ഞു തുടങ്ങി.
“””അതിന്… ഇനിയും എന്നെ ചീത്ത പറയണം എന്ന് തോന്നുണ്ടോ…?”””
ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“””ഇല്ലാദീ… നിക്ക്നിന്നോട്…ഞാൻ… അങ്ങനെയൊക്കെയറിയാതെബറഞ്ഞുബോയതാ….ന്നൊടുനീക്ഷമിക്കണം….”””
അവൾ കണ്ണുനിറച്ചു വല്ലായിമയോടെ എന്നെ നോക്കി പറഞ്ഞു.
“”എന്താ പെട്ടന്ന് ഇങ്ങനെ തോന്നാൻ… “””
അവളുടെ അവസ്ഥ കണ്ടില്ലന്നു നടിച്ചികൊണ്ട് ഞാൻ ചോദിച്ചു.
അവൾ ഏട്ടനും അമ്മയും പറഞ്ഞതും ചേച്ചിയോട് ചോദിച്ചു അറിഞ്ഞതുമായ കാര്യങ്ങൾ എന്നോട് പറഞ്ഞു.
“””അപ്പൊ… ആരെങ്കിലും എന്നെക്കുറിച്ചു വേണ്ടാത്തതൊക്കെ പറഞ്ഞാൽ നീ വിശ്വസിക്കും….എന്നിട്ട് അതും മനസിൽ വെച്ച് നാട്ടുകാരുടെ മുന്നിൽ എന്നെ നാണം കെടുത്തും… “””
ഞാൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.
“””നിക്കറിയില്ലായിരുന്നടാ….അയാളുബറഞ്ഞപ്പോ.. ഞാമ്പിശ്വസിച്ചുപ്പോയി…. “””
അവൾ വിതുമ്പികൊണ്ട് പറഞ്ഞപ്പോൾ എന്റെ മിഴികളും അറിയാതെ നിറഞ്ഞു… അവളുടെ വാടി തളർന്ന മുഖം കൈകുബിളിൽ കൊരിയെടുത് മുഖം മുഴുവൻ എന്റെ അധരങ്ങളാൽ മുദ്രവെക്കാൻ എന്റെ ഉള്ളം തുടിച്ചു …അവളെ ആശ്വസിപ്പിക്കണം എന്ന് എന്റെ മനസ്സ് പലപ്രാവശ്യം പറഞ്ഞെങ്കിലും ഞാൻ അതിന് മുതിർന്നില്ല
“””ന്നെ… വേണ്ടാന്നുമാത്രം… പറയല്ലെയാദി…. നിക്ക്.. നീയില്ലാതെ… ഒരുപാടിഷ്ടാ നിക്കെന്റെ… ആദീയെ… “”””
അവൾ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ പറഞ്ഞു….പ്രതീക്ഷയോടെ എന്നെ നോക്കി.
“”””വേണ്ട….നമ്മളൊരിക്കലും ഒന്നിക്കരുത് അത് ദൈവത്തിന്റെ വിധി ആണ്… ഇനിയും ആരെങ്കിലും എന്നെക്കുറിച്ചു എന്തെങ്കിലും പറഞ്ഞാൽ നീ അത് വിശ്വസിക്കും വീണ്ടും പ്രേശ്നങ്ങൾ ഉണ്ടാവും നിനക്ക് സംശയത്തോടെ അല്ലാതെ ഇനി എന്റെ ഒപ്പം ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല… അതുകൊണ്ട് നമ്മുക്ക് പിരിയാം… “”””
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??