ദീപങ്ങൾ സാക്ഷി 5 [MR. കിംഗ് ലയർ] 713

ഇപ്പൊ അവന് ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ നീ മാത്രം ഉള്ളു അഞ്ജലി… അവൻ താലികെട്ടിയ അവന്റെ പെണ്ണ്….””””

 

ചേച്ചി പറഞ്ഞത് മുഴുവൻ കണ്ണുനീർ പൊഴിച്ചുകൊണ്ട് ഞാൻ കേട്ടിരുന്നു ശേഷം ഒരക്ഷരം പോലും മിണ്ടാത്തെ എഴുന്നേറ്റ് തിരികെ റൂമിലേക്ക് പോന്നു…

 

തലയിണയിൽ മുഖം അമർത്തി കരയുമ്പോൾ ചങ്ക് പറിയുന്ന വേദനയായിരുന്നു… ന്റെ ആദീ അവനെ ഞാൻ… ഒന്നും അറിയില്ലായിരുനെങ്കിലും അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു….

 

അവനെന്തോരം വിഷമിച്ചു കാണും….ഒരുതെറ്റും ചെയ്യാത്ത അവനെ….ന്റെ ദേവീ….ഇത്രയും വലിയൊരു തെറ്റ് എന്നെകൊണ്ട് ചെയ്യിക്കണമായിരുന്നോ…

 

അവനോട് ക്ഷമ ചോദിക്കാൻ പോലും അർഹതഉണ്ടോ എനിക്ക്….

 

ആദീ ചാർത്തിയ താലിയെ ചേർത്തിപിടിച്ചുകൊണ്ട് പൊട്ടി കരയാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ…

 

*******************************************

 

കഴിഞ്ഞ ദിവസങ്ങളിൽ അഞ്ജലിയുടെ മാറ്റം ഞാൻ ശ്രദിച്ചതാണ് പക്ഷെ അവളെ കാണുമ്പോൾ അവൾ എന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് മനസിലേക്ക് ആദ്യം ഓടി എത്തുന്നത്….ഇഷ്ടത്തോടെ അല്ലാലോ അവൾ എന്റെ ഭാര്യയായി ഇവിടെ കഴിയുന്നത്…!

 

ഞാൻ കാരണം അവളുടെ ജീവിതം നശിക്കരുത്.. അവൾക്ക് വേണ്ടത് ഡിവോഴ്സ് ആണെങ്കിൽ സന്തോഷത്തോടെ ഞാൻ അതും അവൾക്ക് നൽകും…

 

കുളിക്കുന്നതിന്റെ ഇടയിൽ കണ്ണാടിയിൽ നോക്കി ഓരോന്ന് സംസാരിച്ചു നിൽക്കുകയാണ് ഞാൻ….പിന്നെയും ഒരുപാട് കാര്യങ്ങൾ മനസിലേക്ക് കയറിവരുന്നുണ്ടങ്കിലും ഞാൻ മനഃപൂർവം എല്ലാത്തിനെയും അവഗണിച്ചു…!

 

ഫ്രഷ് ആയി ഇറങ്ങുമ്പോൾ അഞ്ജലി റൂമിൽ ഉണ്ട്… ബെഡിൽ കിടക്കുകയാണ് അവൾ.ഞാൻ കട്ടിലിനു സമീപത്ത് എത്തിയതും അവൾ ബെഡിൽ എഴുന്നേറ്റ് ഇരുന്നു.

 

“””ആദീ… “””

 

ആ വിളിയിൽ എന്നോടുള്ള മുഴുവൻ സ്നേഹവും ഉണ്ടെന്ന് എനിക്ക് തോന്നി അത്രയും മൃദുവായിരുന്നു ആ വിളി.

 

“””ഉം… “””

 

ഞാൻ അവളെ ശ്രദ്ധിക്കാതെ അലസമായി മൂളി.

 

“””നിന്നോടെനിക്കുറച്ചുസംസാരിക്കാനുണ്ട്… “””

 

അവൾ പ്രതീക്ഷയോടെ എന്നെ നോക്കി പറഞ്ഞു.

Updated: May 9, 2021 — 3:07 pm

164 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും പൊളി നുണയാ

  3. Eppall jatakatinte bakki

  4. നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
    Injim angotu illa ennu parajatukondu chodichata….

    1. Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!

Comments are closed.