“””ഒക്കെ നുണയ… എന്റെ ആദീ അങ്ങനെ ഒരാളല്ലേ… അവർ പറഞ്ഞതൊക്കെ ചെയ്തിരിക്കുന്നത് മുഴുവൻ അവൻ ആ ആഘോഷാ….!!””””
ഞാൻ പറഞ്ഞതൊക്കെ കേട്ട് ചേച്ചി ദേഷ്യത്തോടെ പറഞ്ഞു.
“””ചേച്ചി അപ്പൊ ആദീ അങ്ങനെയൊന്നും… “””
ഞാൻ ഒന്നുകൂടി ഉറപ്പിക്കാനായി ചോദിച്ചു.
“”””ഇല്ല അഞ്ജലി… ഞാൻ വളർത്തിയതാ അവനെ… ന്റെ മോൻ അങ്ങനെ ഒരു തെറ്റ് ചെയ്യില്ല… അവൻ ഇന്നേവരെ ഒരു പെണ്ണിന്റെ കൂട്ട് പോലും കൂടിയിട്ടില്ല… അവന് ആകെ സംസാരിക്കുന്ന പെണ്ണ് ഞാൻ ആണ്… അത്രക്കും പാവം ആണ് എന്റെ ആദീ… പക്ഷെ നിന്നെ അവന് ജീവൻ ആണ് അഞ്ജലി… അത്രത്തോളം അവൻ നിന്നെ സ്നേഹിക്കുന്നുണ്ട് അത് മാറ്റാരെക്കാളും എനിക്കറിയാം… അന്ന് കല്യാണ പന്തലീനു വന്ന അവൻ എന്റെ മടിയിൽ കിടന്ന് കരഞ്ഞാണ് നിന്നോട് ഉള്ള അവന്റെ ഇഷ്ടം എന്നോട് പറഞ്ഞത്…ഏട്ടൻ അവനാണ് എന്നെ ഉപദ്രവിക്കാൻ നോക്കിയത് ആദീ ഇല്ലായിരുന്നെങ്കിൽ അവനെന്നെ… എന്നിട്ട് അമ്മ വന്നപ്പോൾ ആ കുറ്റം ആദീയുടെ തലയിൽ വെച്ച് കൊടുത്തു… അന്നും ഇന്നും അങ്ങനെ തന്നെയാണ് ഏട്ടൻ എന്ന് പറയുന്നവൻ എന്ത് തെറ്റ് ചെയ്താലും അതിന്റെ ഉത്തരവാദിത്വവും ശിക്ഷയും നാണക്കേടും എല്ലാം ന്റെ ആദീയുടെ തലയിൽ ആയിരിക്കും… “””””
ചേച്ചി കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തി… ചേച്ചി പറഞ്ഞതൊക്കെ കേട്ട് എന്റെ മിഴികളും നിറഞ്ഞൊഴുകിയിരുന്നു.
“”എന്തിനാമ്മക്കും ആഘോഷിനും ആദീയോട്ത്രയുംദേഷ്യം…?”””
എന്റെ മനസിലെ മറ്റൊരു സംശയം ഞാൻ ചേച്ചിയോട് ചോദിച്ചു.
“”””ആദീ അമ്മയുടെ മകൻ അല്ല….!”””
ചേച്ചി പറഞ്ഞത് വിശ്വാസം ആവാതെ ഞാൻ ചേച്ചിയെ നോക്കി.
“””സത്യമാണ്….ഒരിക്കൽ പുറത്ത് പോയ അച്ഛൻ വന്നത് ആദീയെ കൂട്ടിക്കൊണ്ടാണ് അന്ന് അവന് കൂടി പോയാൽ രണ്ട് വയസ്സ് എല്ലാംകൊണ്ടും ഒറ്റപെട്ട ജീവിക്കുകയായിരുന്നു ഞാൻ ഇവിടെ… അമ്മക്ക് ഇഷ്ടം ഏട്ടനെ മാത്രം… അവൻ മാത്രം ആയിരുന്നു അമ്മയുടെ മകൻ….
ഈ വലിയ വീട്ടിൽ ഞാൻ ആരും കൂട്ടില്ലാതെ അന്നേരം ആണ് അച്ഛൻ ആദീയെ കൊണ്ടുവന്നത്… എന്റെ ആദീ എനിക്ക് തന്നാ സന്തോഷം അത് അത്ര ചെറുതല്ല… അച്ഛന്റെ ജാരസന്തതി ആണെന്ന് ആയിരുന്നു അമ്മയുടെ പക്ഷം അതിന്റെ വെറുപ്പ് അമ്മ അവനോട് കാണിച്ചു അമ്മയിൽ നിന്നും ആ വെറുപ്പ് ആഘോഷിലേക്കും… ആഘോഷ് കാരണങ്ങൾ ഉണ്ടാക്കി ആദീയെ ദ്രോഹിച്ചു….””””
“”””പക്ഷെ എന്റെ കുഞ്ഞ് ഒന്നും പ്രതികരിക്കാതെ എല്ലാം സഹിച്ചു ജീവിച്ചു… അവനെ ഇവിടെ കൊണ്ടുവന്നപ്പോൾ മുതൽ ഞാൻ ആണ് അവനെ നോക്കിയത്… എന്റെ മോൻ ആണ് അവൻ… എന്നോടൊപ്പം ഉറങ്ങുകയുള്ളു ഞാൻ വാരികൊടുത്താൽ മാത്രം കഴിക്കുകയുള്ളു എന്നോടൊപ്പം പഠിക്കോള്ളു… എന്തിനും അവന് ഞാൻ വേണം… പൊന്നു പോലെയാ ഞാൻ എന്റെ ആദീയെ വളർത്തിയത്… എന്റെ കൊച്ച്ഒരാളെയും ദ്രോഹിക്കില്ല….
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??