അയാളുടെ ബോഡി കൊണ്ടുവന്നപ്പോഴും അത് തിരികെ സ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴും ബന്ധുക്കളും വേണ്ടപ്പെട്ടവരും ഒരിറ്റ് കണ്ണുനീർ അയാൾക്ക് വേണ്ടി പൊഴിച്ചിട്ടും എന്റെ മനസ്സ് കരിങ്കല്ല് പോലെ കഠിനമായിരുന്നു ഒരുതുള്ളി കണ്ണുനീർ എന്റെ കണ്ണിൽ പൊടിഞ്ഞതുപോലും ഇല്ല….അത്രത്തോളം ഞാൻ അയാളെ വെറുക്കുന്നു…..!
വീട്ടിൽ ചടങ്ങുകൾ നടക്കുബോഴും എന്റെ ശ്രദ്ധ മുഴുവൻ ആദീയിൽ ആയിരുന്നു… എന്തോ അവനെ കാണുമ്പോൾ എന്റെ ദേഹത്തിൽ എന്തൊക്കെയോ സംഭവിക്കുന്ന പോലെ….അവനെ നോക്കി മിഴികൾ കൊണ്ട് പ്രണയം തുറന്ന് പറയാൻ ശ്രമിച്ചു… പക്ഷെ ന്റെ ചെക്കാനീതൊന്നും മനസിലായില്ല….!
എല്ലാം കഴിഞ്ഞു അവസാനം രാത്രി കിടക്കാനായി മുറിയിലേക്ക് ചെല്ലാൻ എനിക്ക് ഉത്സാഹം ഏറെയായിരുന്നു പക്ഷെ ഞാൻ ചെല്ലുബോഴേക്കും ആദീ ഉറങ്ങിയിരുന്നു… നിലത്ത് ഒരു ബെഡ്ഷീറ്റ് മാത്രം വിരിച്ച് തലയിണയും കെട്ടിപിടിച്ചു കിടക്കുന്ന എന്റെ കെട്ടിയോന്റെ നിഷ്കളങ്കമായ മുഖവും ചുണ്ടിൽ നിറസാന്നിധ്യം ആയ ചെറുപുഞ്ചിരിയും എല്ലാംകൂടി കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു എന്നിൽ നിറഞ്ഞൊഴുകി…
പിന്നീട് ഉള്ള ദിവസങ്ങളിൽ രാത്രി മാത്രം എനിക്ക് ആദീയെ കിട്ടിയുള്ളൂ എന്തെങ്കിലും സംസാരിക്കാനായി ധൃതിപ്പെട്ട്കയറി ചെല്ലുബോഴേക്കും ചെക്കൻ ഉറക്കംപിടിച്ചു കാണും…!
എല്ലാം അവനോട് തുറന്ന് സംസാരിക്കാൻ ഒരുപാട് തവണ ശ്രമിച്ചു പക്ഷെ സാഹചര്യം ഒത്തുവന്നില്ല… ഇനി എല്ലാം ചേച്ചിയോട് ചോദിച്ചറിയാം….
**********************************************
ഞാൻ ആദീയുടെ ഭാര്യ ആയിട്ട് ഇന്നേക്ക് ഒന്നരാഴ്ച് കഴിഞ്ഞു…
“”ചേച്ചിഎനിക്കീയൊരുക്കൂട്ടം പറയാനുണ്ട്… “”””
ഉച്ചകത്തെ ഊണിനു ശേഷം എല്ലാം ചോദിച്ചറിയണം എന്ന് ഉദ്ദേശത്തോടെ ചേച്ചിയുടെ റൂമിലേക്ക് കയറി ചെന്നുകൊണ്ട് ഞാൻ പറഞ്ഞു….
“””എന്താ അഞ്ജു… “”””
ചേച്ചി സംശയത്തോടെ ചോദിച്ചു.
“”അത് ചേച്ചിഞാൻ… “””
പെട്ടന്ന് പറയാൻ എനിക്ക് ഒരു മടിപോലെ… ചേച്ചിയുടെ പ്രതികരണം എങ്ങിനെ ആവും എന്ന് ഒരു ഊഹവും ഇല്ല.
“”എന്താണെങ്കിലും പറഞ്ഞോളൂ… “””
ചേച്ചി സൗമ്യമായി എന്നോട് പറഞ്ഞു.
ഞാൻ അമ്മയും ആഘോഷും പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ ചേച്ചിയോട് പറഞ്ഞു.
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??