എന്നാലും അയാൾക്ക് എങ്ങിനെ തോന്നി സ്വന്തം അനിയനെ കുറിച്ച് അങ്ങിനെയൊക്കെ പറയാൻ….ഇന്നലെ അമ്മ പറഞ്ഞതും കള്ളമായിരുന്നോ… രണ്ടും സ്വന്തം മക്കൾ അല്ലെ അപ്പോൾ അവരെന്തിന് ആദീയെ കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞു….ഇനി ആദീ അവരുടെ മകൻ അല്ലെ….
നിരവധി ചോദ്യങ്ങൾ മനസിലേക്ക് തറഞ്ഞു കയറുമ്പോഴും ഒന്ന് മാത്രം എനിക്ക് ഉറപ്പിക്കാം എന്റെ ആദീ ഒരു തെറ്റും ചെയ്‌തിട്ടില്ല… അവൻ വെറും പാവം ആണ്…..ഇനി ഒരു വാക്കുകൊണ്ട് പോലും ഞാൻ അവനെ വേദനിപ്പിക്കില്ല… ന്റെ ആദീയെ ഞാൻ ഇനി സ്നേഹം കൊണ്ട് വീർപ്പമുട്ടിക്കും….ആദീ എന്റെ കഴുത്തിൽ കെട്ടിയ താലിമാല മുറിക്കി പിടിച്ചുകൊണ്ട് ഞാൻ മനസ്സിൽ തീരുമാനം എടുത്തു…
*************************************************
മെഡിക്കൽ കോളേജിൽ എത്തി ഓട്ടോപ്സിയും കഴിഞ്ഞു പോലീസിന്റെ ഫോര്മാലിറ്റിസ് ഒക്കെ തീർത്തു ഏട്ടന്റെ ബോഡി വിട്ട് കിട്ടിയപ്പോൾ സമയം ഉച്ചയോടെ അടുത്തു….അവിടെന്ന് വീട്ടിലേക്ക് അച്ഛൻ ആരെയൊക്കെയോ വിളിച്ചു വിവരം പറയുന്നുണ്ട്….വീട്ടിൽ എത്തിയപ്പോൾ വിവരം അറിഞ്ഞു നാട്ടുകാർ ഒട്ടു മിക്ക്യവരും എത്തിയിട്ടുണ്ട്….ഒപ്പം ബന്ധുക്കളും….
ചടങ്ങുകൾ തീർത്തു ഏട്ടനെ സ്മാശനത്തിലേക്ക് എടുക്കുമ്പോൾ അമ്മ ഏട്ടന്റെ ബോഡി കെട്ടിപിടിച്ചു കരയുന്നുണ്ട് അമ്മയുടെ അരികിൽ ചേച്ചി നിശബ്ദമായി കരയുന്നു… അവരുടെ അരികിൽ തന്നെ അല്ലിയും ഉണ്ട് പക്ഷെ അവളുടെ മുഖത്ത് സങ്കടം ഒട്ടും തന്നെയില്ല… പക്ഷെ അന്നേരവും എന്റെ മിഴികളും അവളുടെ മിഴികളും പലപ്രവിശ്യം കോർത്തു… ആ സമയം അവളുടെ പീലികണ്ണുകളിൽ നാണം നിറയുന്നതും രക്തവർണ്ണമാർണ്ണ അധരങ്ങളിൽ നറുപുഞ്ചിരി വിരിയുന്നതും എനിക്ക് അറിയാൻ സാധിച്ചു….
ഏട്ടന്റെ കർമ്മങ്ങൾ മുഴുവൻ ചെയ്‌തത് ഞാൻ തന്നെ ആയിരുന്നു…
ഓർമ്മ വെച്ച നാളുതൊട്ട് ഇന്നലെ വരെ ഒരിക്കൽ പോലും എന്നോട് സ്നേഹത്തോടെ പെരുമാറിയിട്ടില്ല… വെറുപ്പും ദേഷ്യവും മാത്രം കാണിച്ചിട്ടുള്ളു പക്ഷെ ഒരിക്കൽ പോലും ഏട്ടനെന്നു പറയുന്ന അയാളോടും അമ്മയോടും എനിക്ക് വെറുപ്പ് തോന്നിയിട്ടില്ല…
എന്തൊക്കെയായാലും എന്റെ ഏട്ടനും അമ്മയും അല്ലെ….എന്റെ രക്തം അല്ലെ..!
ഇനി ഏട്ടൻ ഇല്ല….. ആ സത്യം യഥാർത്ഥ്യമാണ്
********************************************
ഉച്ചയോടെ ആഘോഷിന്റെ ബോഡി വീട്ടിൽ എത്തിച്ചു….വിവരം അറിഞ്ഞു ഒരുപാട് പേർ എത്തിയിട്ടുണ്ട്…..
“””ചെക്കനെ ആരോ കൊന്നതാ…അവന് ഇല്ലാത്ത കേസുകൾ ഇല്ല….മയക്കുമരുന്ന്, അടിപിടി, പെൺവാണിഭം, ചീറ്റിംഗ് കേസുകൾ അങ്ങനെ ഒട്ടനവധി കേസുകൾ… ഈയടുത്ത് ഈ പയ്യന് ഒരു കല്യാണം ഉറപ്പിച്ചു കല്യാണത്തിന്റെ തലേന്ന് വേറെ ഏതോ പെണ്ണിനേയും കൊണ്ട് ഒളിച്ചോടി…ഇവൻ കെട്ടാനിരുന്ന പെണ്ണിനെ ഇവന്റെ അനിയൻ കെട്ടി… അവന്റെ ഒപ്പം ഒളിച്ചോടിയ പെണ്ണ് അവനെക്കുറിച്ചുള്ള കാര്യങ്ങൾ എല്ലാം അറിഞ്ഞു അവനെ വേണ്ടാന്ന് വെച്ചു എന്നൊക്കെ ആണ് ആളുകൾ പറയുന്നത്… “”””
പുറത്ത് നിന്നും ഹാളിലേക്ക് കയറുമ്പോൾ അവിടെ രണ്ട് മധ്യവയസ്കർ പരസ്പരം സംസാരിക്കുകയാണ്… അത് കേട്ടതും എന്റെ മനസിലും കുറ്റബോധം നിറഞ്ഞു… ഒന്നുമറിയാതെ ന്റെ ആദീയെ..ഞാൻ…
❤️❤️❤️❤️❤️
??????
ഈ പാർട്ടും പൊളി നുണയാ
Eppall jatakatinte bakki
നുണയാ appo Apoorva jatakatinte baaki avide(kk yil) aano atho ivide aarikuvo?
Injim angotu illa ennu parajatukondu chodichata….
Kk യിൽ തന്നെ ആയിരിക്കും… ബ്രോ…!
??