ദക്ഷാർജ്ജുനം 6 [Smera lakshmi] 156

അദ്ദേഹം പറഞ്ഞു.

 

അച്ഛാ….നമ്മുടെ വസുവിന് ഒരു വിവാഹാലോചന വന്നിട്ടുണ്ട്.

 

അതേയോ….

 

ആരാ….എവിടുന്നാ….

 

അദ്ദേഹം ആകാംഷയോടെ ചോദിച്ചു.

 

അച്ഛനറിയും അവരെ എന്റെ കൂട്ടുകാരൻ പുതുമനയിലെ മാധവൻ നമ്പൂതിരിയുടെ മകൻ മഹാദേവൻ.

 

നമ്മുടെ വസുവിനെ ഇടയ്ക്ക് കാണാറുണ്ടത്രേ,

അവൻ മാധവനോട് കാര്യം പറഞ്ഞു,

അങ്ങനെയാ എന്നോട് പറഞ്ഞത്.

 

നാളെ അവർ ഇത്രടം വരെ വരുന്നുണ്ട് എന്നും പറഞ്ഞു.

 

ആദി നാരായണൻ പറഞ്ഞു നിർത്തി.

 

ഉം….വരട്ടെ.

 

നല്ല ബന്ധം ആണെങ്കിൽ നമുക്ക് നോക്കാം.

 

അച്ഛാ ദക്ഷയുടെയും വസുവിന്റേയും വേളി ഒരുമിച്ച് നടക്കണം എന്നാണ് എന്റെ ആഗ്രഹം.

 

അങ്ങാനെയാവാം മോനെ.

 

എന്തായാലും നാളെ അവർ വരട്ടെ.

 

നമുക്ക് നോക്കാം.

 

അദ്ദേഹം എഴുന്നേറ്റ് അറയിലേക്ക് നടന്നു.

 

?️?️?️?️?️?️?️?️?️?️?️?️?️?️?️

 

വസു കഴിഞ്ഞില്ലേ…

20 Comments

  1. Superb. Wtg 4 nxt part…

    1. വന്നിട്ടുണ്ട്.
      Thanks for your comment

  2. സ്മേര ലക്ഷ്മി.,.,
    നല്ല പേര് ആണ് കേട്ടോ.,.,.
    ഹൊറർ നോവലുകൾ എന്നും എനിക്ക് വളരെ ഇഷ്ടമാണ്.,., മുൻപ് വന്നിട്ടുള്ള തരത്തിലുള്ള കഥയാണെങ്കിലും ഹൊറർ നോവലുകൾ എഴുതുന്ന പാശ്ചാത്തലവും എഴുത്തിലെ ആകർഷണീയമാണ് ഓരോ കഥകളെയും വ്യത്യസ്തമാക്കുന്നത്.,., വേദവും പ്രേതവും പ്രതികാരവും എല്ലാം ഹൊറർ നോവലുകളിലെ പ്രധാന വിഷയങ്ങൾ തന്നെയാണ്.,.,

    ഇനി തൻറെ എഴുത്തിലേക്ക് വരാം,.,. എഴുതുന്ന രീതിയും കഥ പറച്ചിലിന്റെ താളവും കൊള്ളാം,., നന്നായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.., എന്നാൽ ഒരു ഹൊറർ നോവലുകൾ എഴുതുമ്പോൾ അതിൻറെ പശ്ചാത്തലത്തല വിവരണമാണ് പ്രധാനമായും ആംബിയൻസ് സെറ്റ് ചെയ്യുന്നതിൽ ഉപകരിക്കുക.,,. ഇതിൽ പലയിടങ്ങളിലും താൻ വ്യക്തമായി അതിന്റെ പശ്ചാത്തലത്തിനെ പരാമർശിക്കാതെ കഥ പറഞ്ഞ് പോകുന്നു.,.,

    ഏതൊരു കഥ വായിക്കുമ്പോഴും അത് മനസ്സിൽ കാണാൻ സാധിക്കണം,., അങ്ങനെയുള്ളപ്പോൾ ഹൊറർ നോവലുകൾ വായിക്കുമ്പോൾ ഉറപ്പായും അത് വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞു വരണം.,., അതിലാണ് എഴുത്തുകാരൻറെ/കാരിയുടെ വിജയം.,.,

    കഥ വായിക്കുമ്പോൾ ഭയം തോന്നിക്കുന്നതും അതുപോലെതന്നെ നമ്മുടെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതും എല്ലാം കഥയിലെ വിവരണങ്ങൾ അനുസരിച്ചാണ്.,., എന്നും പറഞ്ഞ് ചില കഥകളിൽ കാണുന്നതുപോലെ അനാവശ്യമായ വിവരണങ്ങൾ ഒന്നും കഥയും ചേർക്കരുത് അത് കഥയുടെ ഒഴുക്കിനെ തന്നെ ബാധിക്കും.,..,

    ഇന്നാണ് ഈ കഥ വായിച്ചത്,., വായിച്ചപ്പോൾ പിന്നെ അത് മുഴുവൻ ആക്കുകയും അതിന് കമൻറ് ഇടുകയും ചെയ്യുന്നതാണ് എൻറെ ശീലം.,., ഇതുവരെ വായിച്ചതിൽ ചില പാർട്ടുകളിൽ ചുമ്മാ ഓടിച്ചു പറഞ്ഞ് പോയത് പോലെയൊക്കെ തോന്നിയിരുന്നു.,., എന്നിരുന്നാലും എല്ലാം കൊണ്ടും കഥ വായിച്ചപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ സംഭാഷണങ്ങൾ എഴുതുമ്പോൾ ഒരു ഇൻവർട്ടർ കോമക്ക് ഉള്ളിൽ എഴുതിയാൽ അത് വളരെ നല്ലതായിരിക്കും.,.,.

    പിന്നെ ഏതോ ഒരു പാർട്ടിലെ കമന്റിൽ ജീവൻ പറഞ്ഞത് ഞാൻ കണ്ടിരുന്നു.,.,അത് വളരെ ശരിയാണ്..,., അതായത് താൻ കഥയ്ക്ക് കമൻറുകൾ ഇടാൻ പറയുന്നു.,., എന്നാൽ താൻ ആ കമന്റിന് ഒക്കെ വെറും താങ്ക്സ് എന്ന് മാത്രമാണ് മറുപടികൾ കൊടുത്തു കണ്ടത്.,., കഥയിൽ വരുന്ന കമൻറിനു നല്ല മറുപടി കൊടുത്തു ശീലിക്കുക.,., അവരുമായി ഒരു സുഹൃത്ത് ബന്ധം ഉണ്ടാക്കുക.,., എങ്കിലെ ബാക്കിയുള്ള ആളുകൾക്ക് കമൻറ് ഇടാൻ തന്നെ തോന്നുകയുള്ളൂ.,.,

    എന്തായാലും ഇതുവരെ എഴുതിയ ഭാഗങ്ങൾ എല്ലാം തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.,., ഇനിയും ഇതിലും മനോഹരമായ പാർട്ടുകൾ ഇതിനേക്കാൾ മനോഹരമായി എഴുതി വരിക.,.,.

    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.,
    ??

    1. കുടുംബത്തിൽ ഒരു മരണം നടന്നത് കൊണ്ട് കുറച്ചു തിരക്കിലായി പോയതിനാലാണ് താങ്കളുടെ അഭിപ്രായത്തിന് മറുപടി നൽകാൻ കഴിയാതിരുന്നത്.

      കഥ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം,
      ഇത് എന്റെ ആദ്യ ശ്രമം ആണെന്ന് മനസ്സിലാക്കി കഥയിൽ വരുന്ന തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിച്ചതിന് നന്ദി.

      മാക്സിമം നന്നായി എഴുതാൻ ഞാൻ ശ്രമിക്കുന്നുണ്ട്.
      എന്റെ എഴുത്തിലെ പോരായ്മകൾ വരും പാർട്ടുകളിൽ ഞാൻ maximum നന്നാക്കും.

      ഒത്തിരി സ്നേഹത്തോടെ
      സ്മേര ലക്ഷ്മി ?

  3. ??????

    1. സ്മേര ലക്ഷ്മി

      Thanks

  4. നന്നായിട്ടുണ്ട് ഈ പാർട്ട്… ഈ ഭാഗം നല്ല ത്രില്ലിങ്ങിൽ ആണ് നിർത്തിയിരിക്കുന്നത്… എങ്കിലും കുറച്ച് ഊഹിക്കാം കാരണം ലക്ഷ്‌മിയുടെ സ്വപ്നത്തിൽ നിന്നും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമല്ലോ… ബാക്കി അറിയാൻ കാത്തിരിക്കുന്നു… ??❤️

    1. സ്മേര ലക്ഷ്മി

      സ്നേഹം മാത്രം
      ❤️❤️❤️

  5. Super aayitund. Waiting for next part.?

    1. സ്മേര ലക്ഷ്മി

      Thank you ❤️❤️❤️❤️❤️

  6. സ്മേര ലക്ഷ്മി

    Thank you

  7. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , അടുത്ത ഭാഗത്തിനായി ആകാംക്ഷയുണ്ട്. അർജ്ജുനനും ദക്ഷയും വിവാഹിതരാകുമോ എന്നറിയാൻ. ഭാവുകങ്ങൾ

    1. arjjunanum dakshayum marikkum avalude pretham aanu nayikayude koode ullathu avalude thaliyum read first part

      1. കൈലാസനാഥൻ

        King, എന്റെ വായന വെറും മോശമാണെന്ന് എനിക്ക് ബോധ്യമായി. മനസ്സിലാക്കിത്തന്നതിന് നന്ദിയുണ്ട്. ഇനി ശ്രദ്ധിച്ച് വായിച്ചു കൊള്ളാം. എല്ലായിടത്തും സംശയം തീർത്തു തരണേ . പല കഥകളിലും ഞാൻ സംശയം ചോദിച്ചിട്ടുണ്ട് പക്ഷേ കഥാകൃത്തുക്കൾ ഒഴിഞ്ഞുമാറുകയാണ് , ആയതിനാൽ താങ്കൾ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

        1. ആഹാ.,.,
          ഈ മറുപടി കൊള്ളാലോ ബ്രോ.,.
          ???

    2. സ്മേര ലക്ഷ്മി

      Thanks

  8. കൊള്ളാം നന്നായിട്ടുണ്ട്❤️

    1. സ്മേര ലക്ഷ്മി

      ❤️❤️

    1. സ്മേര ലക്ഷ്മി

      Thanks

Comments are closed.