രാത്രിയിൽ ഒന്നും കഴിക്കാൻ തോന്നിയില്ല,എന്തൊക്കെയോ തിന്നെന്ന് വരുത്തി മെസ്സഞ്ചറിൽ വന്നിരുന്നു..
ഇല്ല.. റോസി ഓഫ്‌ലൈൻ ആണ്.കഴിഞ്ഞ കുറെ പകലുകളിൽ അവൾ ഇല്ലാതെ കടന്നു പോയിട്ടില്ല.. മാനേജർ ശർമ്മ ഇടയ്ക്കു ശകാരിക്കുക കൂടി ചെയ്തു. പക്ഷെ എന്തുകൊണ്ടോ… റോസി.. അവൾ മനസ്സിൽ നിന്നും പോകുന്നില്ല..
നാളെ,,,നാളെയാണാ ദിവസം
പിന്നെയും ഉറങ്ങാൻ നോക്കി..തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.. രേണു രണ്ടു പ്രാവശ്യം ഉണർന്നു… എന്ത് പറ്റി ഏട്ടാന്ന് ചോദിച്ചോണ്ട് നെറ്റിയിൽ തൊട്ടുനോക്കി..കുഴപ്പമില്ല തലവേദനയാണെന്നു അവളെ പറഞ്ഞു ധരിപ്പിച്ചു.. തിരിഞ്ഞു കിടന്നുറങ്ങുന്ന രേണൂനെ അയാൾ നോക്കി.
തന്നെ നന്നായി സ്നേഹിക്കുന്നുണ്ടവൾ.. അറിയാം.. എന്നാലും ഇഷ്ടമായിരുന്നു പുതിയ ബന്ധങ്ങൾ . മെസ്സഞ്ചറിലെ ദിനരാത്രങ്ങളുടെ തന്റെ ചിലവിടലിനെ രേണു പലപ്പോഴും എതിർത്തു…അവളെ സ്നേഹിക്കുന്നില്ലെന്നും പരിഗണിക്കുന്നില്ലെന്നും എപ്പോഴും പരാതി പറയുമായിരുന്നു.
ഈയിടെയായി ഒന്നും ഇല്ല ഒരു യന്ത്രം പോലെ രണ്ടാളും ഇങ്ങിനെ കഴിയുന്നു.. രാവിലെ അവൾ ഓഫീസിൽ പോയാൽ വൈകീട്ട് 7 മണിക്ക് തിരിച്ചെത്തുന്നു,,, അടുക്കളയും അവളുടെ ലോകവും മാത്രമായി ഇപ്പോൾ, ആദ്യമെല്ലാം അവളോടൊരു കരുതലും സ്നേഹവും ഉണ്ടായിരുന്നു..
പക്ഷെ ഇപ്പോൾ റോസി വന്നതിനു ശേഷം രേണുവിനെ പൂർണമായും മറന്നിരിക്കുന്നു, അവളും തന്നെ കാര്യമായി ശ്രദിക്കുന്നില്ല എന്നും തോന്നിയിട്ടുണ്ട്..ഓരോന്നാലോചിച്ച് മനു എപ്പോഴോ ഉറങ്ങി..
പിറ്റേന്ന് പ്രഭാതം..
മനു,, രേണു ഓഫീസിൽ പോവുന്നത് കാത്തുനിന്നു..തലവേദന കൂടിയതിനാൽ താൻ ഇന്ന് ലീവ് ആണെന്ന് പറഞ്ഞു..രേണു ഇറങ്ങിയ ഉടനെ അവൻ പുതിയ ഷർട്ടിട്ട് കണ്ണാടിയിൽ നോക്കി.. ഉറക്കച്ചടവുള്ള മുഖത്തും കൺപോളകളിലും ക്രീം തേച്ചു ചെറുതായി മസ്സാജ് ചെയ്തു . സുന്ദരനായെന്നു സ്വയം ഉറപ്പു വരുത്തി, ലാപ്‌ടോപ്പ് ഓൺ ചെയ്തു… വാച്ചിൽ നോക്കി
നന്നായിട്ടുണ്ട്, ക്ഷമിക്കാമല്ലോ
അവർ പരസ്പരം ക്ഷമിച്ച് പുതുജീവിതം തുടങ്ങിയല്ലോ.
മിക്കവാറും രേണു ആയിരിക്കും റോസി. എന്താ ശരിയല്ലേ…??????