സജീ ടാ….സജിയേ….
എന്താടാ കിടന്നു കൂവുന്നെ ഞാൻ ഇവിടെ ഉണ്ട്.ചെന്നപോ മച്ചാൻ കാര്യമായ എന്തോ എഴുതികൊണ്ടിരിക്ക.
ആ എന്താ മോനെ അടുത്ത പ്രണയ കാവ്യം ആണോ.
പ്രണയകാവ്യം ആണെങ്കിൽ എന്താ നീ എഴുത്തിൻ്റെ കൂടെ എനിക്ക് താജ് മഹൽ പണിതു തരോ ഹി ഹി ഹി
ഓ തുടങ്ങി സ്വയം പറയ സ്വയം ചിരിക്ക. എടാ മോശം പറയരുത് നിൻ്റെ ചളി പശുവും പാക്കറ്റ് പാലും പോലെ ആണ്.
മനസിലായില്ല എന്താ നീ ഉദ്ദേശിചെ.
അതായത് പറയുന്ന കാര്യവും നിൻ്റെ ചളിയും തമ്മിൽ ബന്ധം ഒന്നും ഇല്ല ഹി ഹീ ?
അയ്യ എന്താ കോമഡി ഒന്ന് പോയെട (ഇപ്പൊ അവൻ്റെ ചളിയുടെയ്യും എൻ്റെയും നിലവാരം മനസിലായില്ലെ ?അതെ ഞാനും അത്ര മോശം അല്ല)
അല്ല നീ എന്ത രാവിലെ തന്നെ ഒരുങ്ങി കെട്ടി എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ.
അല്ല അത് പിന്നെ ചെറിയ ഒരു കാര്യം വളരെ നിസ്സാരം.
മോൻ കാര്യം എന്തെന്ന് പറ.
അതായത് എനിക്കും ഒരു ആഗ്രഹം.
എന്ത് ആഗ്രഹം.
അത് ഈ കഥകൾ ഒക്കെ വായിച്ചു വായിച്ചു ഒരെണ്ണം എഴുതാൻ ഒരു ആഗ്രഹം.
ഓഹോ എന്ന് തുടങ്ങി ഈ ആഗ്രഹം.
കുറച്ച് നാൾ ആയി.
ആയിക്കോട്ടെ നിൻ്റെ ആഗ്രഹം പോലെ നീ എഴുതിക്കോ അതിൻ എന്തിനാ ഇങ്ങോട്ട് വന്നേ.
എടാ അത് എഴുതുമ്പോൾ എല്ലാം ഫ്രഷ് ആയിരിക്കണം ക്ലീഷെ തീരെ പാടില്ല അതുകൊണ്ട് നല്ല ഒരു തുടക്കം വേണം ഞാൻ കുറെ ആലോചിച്ചു ഒന്നും കിട്ടില്ല നീ അവുമ്പോ കുറെ എഴുതി തഴക്കം വന്നതല്ലെ ഒരു തുടക്കം പറഞ്ഞു താ പിനെ ഞാൻ ആദ്യം ആയി എഴുതുന്നതല്ലേ അപോ നീ സൈറ്റിനെ കുറിച്ച് കൂടി ഒന്ന് വിശധമായി പറ.
അതിപ്പോ സൈറ്റിന്ന് പറയുമ്പോ പല തരം കഥകൾ വരും ലൗ സ്റ്റോറി,short സ്റ്റോറി, ഡ്രാമ, ആക്ഷൻ, ത്രില്ലർ അങ്ങനെ പിന്നെ ഓരോ ദിവസത്തിൻ്റെ പ്രത്യേകത അനുസരിച്ച് സ്പെഷ്യൽ കഥകൾ വരും ഉദാഹരണത്തിന് mothers day അമ്മയെ കുറിച്ച് സ്പെഷ്യൽ ഒരു കഥ ഉണ്ടാവും വാലൻ്റൈൻസ് ഡേ ക്ക് നല്ല ലൗ സ്റ്റോറി ഉണ്ടാവും അങ്ങനെ.