തുടക്കം ? [മഷി] 58

തുടക്കം ?

Author : മഷി

 

തുടക്കം അതാണ് പ്രേശനം ഒരു തുടക്കം ഇല്ല.ഒരു തുടക്കത്തിന് വേണ്ടി കഴിഞ്ഞ കുറച് നാളായി ഞാൻ ഇങ്ങനെ ചിന്തയിൽ ആഴ്‌ന് കിടക്കുന്നു. തുടക്കം, എവിടെ എൻ്റെ തുടക്കം.

കിളി പോയ ഒരുത്തൻ എഴുതി വെച്ചത് ആണെന്ന് കരുതി അല്ലേ എന്നാൽ തെറ്റി കിളി പോയിട്ടോന്നും ഇല്ല. അല്ല എന്നെ നിങ്ങൾക്ക് അറിയില്ലല്ലോ ലെ, ഞാൻ…….. അല്ലെങ്കില് വേണ്ട എന്നെ നിങ്ങൾ അറിഞ്ഞിട്ടു പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല അത് മാത്രമല്ല ക്ലിഷെ പാടില്ല എന്ന് എനിക്ക് വളരെ നിർബന്ധമുണ്ട് എല്ലാം വെറൈടി ആയിരിക്കണം.

കഴിഞ്ഞ കുറച്ച് നാളുകൾ ആയി ഞാൻ ഇവിടെത്തെ ഒരു വായനക്കാരൻ ആണ് വായിച്ചു വായിച്ചു തലക്ക് പിടിച്ചപ്പോ ഒരു ആഗ്രഹം എനിക്കും ഒരെണ്ണം എഴുതണം പക്ഷേ ഒരു കണ്ടീഷൻ ഉണ്ട് ഒട്ടും ക്ലിഷേ പാടില്ല തുടക്കം തൊട്ടു അവസാനം വരെ വെറൈടി ആയിരിക്കണം. അങ്ങനെ കഥ എഴുതാൻ ഇരുന്നു കഥക്ക് ഒരു തുടക്കം വേണമല്ലോ ആദ്യ വാക്കിന്ന് തൊട്ടു വെറൈടി പിടിക്കണം അതുകൊണ്ട് ഇതുവരെ കേട്ട തുടക്കം ഒന്നും വേണ്ട. അങ്ങനെ തുടക്കം നോക്കിയിരുന്നു ഒടുക്കം ആവറായി.

അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോഴാണ് കഥ എഴുതി പരിചയം ഉള്ള ഒരുത്തൻ്റെ കാര്യം ഓർമ വന്നത് എല്ലാ ഉടായിപ്പിനും കൂടെ നിക്കുനവന മനസിലായി കാണുമല്ലോ എൻ്റെ ചങ്ക് തന്നെ പേര് സജിൻ. അവൻ പറ്റി പൊക്കി പറയാന്ന് വിജാരിക്കരുത് വായ തുറന്നു കട്ട ചളിയ അത് ഇന്നലേം ഇന്നും ഉണ്ടായതൊന്നും അല്ല പരശുരാമൻ എറിഞ്ഞ മഴുവിൻ്റെ പിടി ഉണ്ടാക്കിയ മരം നട്ട കാലത്തുണ്ടായ ചളി. എന്നിട്ട് അത് എന്തോ വലിയ കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞൻ്റെ ഗമയിൽ സ്വയം കണ്ടത്തിയ ചളി കണക്കെ സ്വയം പറഞ്ഞു നിർവൃതി അണയും പക്ഷേ കൂടെ നിൽക്കുനവർക്കെ അറിയൂ അതിൻ ഒന്നരമാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ സ്വന്തം ഭാര്യയുടെ കാമുകൻ അപുറത്തെ വീട്ടിലെ സുരേഷ് നെ സ്വന്തം കട്ടിലിൻ്റെ അടിയിൽ നിന്ന് കണ്ടുപിടിച്ച രാമു അണ്ണൻ്റെ ഗമയെ അതിനൊള്ളു എന്ന്.

എന്തായാലും അവനെ തന്നെ ഒന്ന് പോയി കാണണം.പിന്നെ ഒട്ടും സമയം കളഞ്ഞില്ല നേരെ ബൈക്ക് എടുത്തു അവൻ്റെ അടുത്തേക്ക് വിട്ടു. അവനെ കാണാൻ ഏറ്റവും ബെസ്റ്റ് അവൻ്റെ വീട്ടിൽ തന്നെയാണ് അതോണ്ട് നേരെ വീട്ടിലേക്ക് വെച്ച് പിടിച്ചു.