തിരുഗണിക-3 [Harshan] 3850

“നിന്റെ മനസ്സാകെ സന്ദേഹവും ഭയവും നിറഞ്ഞിരിക്കുന്നതാണെന്നറിയാം, അതിനു കാരണം അജ്ഞതയാണ്, അറിവില്ലാത്ത മനസ്സിൽ ഭയമുണ്ടാകുക സ്വാഭാവികമാണ്, അതുകൊണ്ടു ആ ഭയത്തെയില്ലാതെയാക്കുവാൻ എന്താണ് ഇവിടെ നിന്റെ സഹായത്താൽ ചെയ്യാൻ പോകുന്നത് എന്ന് നിനക്ക് ചൊല്ലിത്തരാം”

അവൾ ആകാംക്ഷയോടെ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു

“ശതരൂപേ,,നിന്നെ ഇങ്ങോട്ടു കൊണ്ട് വന്ന എന്റെ ശിഷ്യൻ ശിലാഭദ്രൻ ഒരു നാഗവംശി ക്ഷത്രീയനാണ്”

ആ വാക്കുകൾ കേട്ട് അത്ഭുതത്തോടെ ശതരൂപ ശിലാഭദ്രനെ നോക്കി.

ശിലാഭദ്രൻ ഒന്ന് മന്ദഹസിച്ചു.

“ഗുരുനാഥൻ പറയുന്നത് കേൾക്കൂ ” ശിലാഭദ്രൻ അവളെ ഉപദേശിച്ചു.

അവൾ മുഖം തിരിച്ചു നാഗാചാരി അപ്പല നാഗേശ്വരയെ നോക്കി.

“ശതരൂപേ ,,നൂറ്റാണ്ടുകൾക്ക്  ഉത്തരഭാരതത്തിൽ മഥുരദേശം ഭരിച്ചിരുന്ന രാജാക്കന്മാരാണ് നാഗവംശികൾ, നാലാം നൂറ്റാണ്ടിൽ ഗുപ്തന്മാരുടെ ആക്രമണത്തോടെ അവർക്കു രാജ്യം നഷ്ടമായി, പിന്നെയൊരിക്കലും രാജ്യം തിരികെ നേടാൻ സാധിക്കാതെ വന്നു , പിന്നീട് കാലക്രമേണ പുതിയ വംശങ്ങൾ വന്നു ഭരണം കൈയാളി എന്നത് ചരിത്രം, ആ നാഗവംശി രക്തമാണ് ഈ ശിലാഭദ്രൻ”

അവൾ ഒന്നും പറയാനാകാതെ  വിസ്മയത്തോടെ എല്ലാം കേട്ടിരുന്നു.

“ശിലാഭദ്രൻ സർവ്വതും കീഴടക്കാൻ തക്കവണ്ണം സർവ്വശക്തനാകാൻ ആഗ്രഹിക്കുന്നു,അതിനുള്ള മാർഗ്ഗമാണ് സപ്‌തസുരാബന്ധനകർമ്മം” അപ്പല നാഗേശ്വര പറഞ്ഞു.

“സപ്തസുരാബന്ധനം ?” സംശയത്തോടെ ശതരൂപ ചോദിച്ചു.

“അതെ ,, സപ്തസുരാബന്ധനം ,, സുര എന്നാൽ സർപ്പ൦ , സപ്ത സർപ്പങ്ങളെ ബന്ധനസ്ഥരാക്കി ശിലാഭദ്രന്റെ ചൊൽപ്പടിക്ക്  അടിമകളാക്കി നിർത്താൻ സാധിച്ചാൽ എന്താണോ ശിലാഭദ്രൻ ആഗ്രഹിക്കുന്നത് അതെല്ലാം സാധ്യമാണ്”

“അതൊക്കെ സാധിക്കുമോ , അതും ഞാനും തമ്മിൽ എന്താണ് ബന്ധം ” ശതരൂപ വീണ്ടും ചോദിച്ചു

“സാധിക്കും,, പക്ഷെ അത്യന്തം ശ്രദ്ധയോടെ മാത്രം  ചെയ്യേണ്ടുന്നതായ ഹോമകർമ്മമാണ്, ഒരു പാളിച്ച പോലും വരാതെ നോക്കണം, ആ കർമ്മം ചെയ്യാൻ സാധിക്കുന്നത് ഒരേയൊരു നാഗദേവതയിലൂടെയാണ് , അതാണ് ഇവിടെ പ്രതിഷ്‌ഠ ചെയ്തിരിക്കുന്ന നാഗകന്യാദേവി”

ശതരൂപ ആശ്ചര്യത്തോടെ ആ സുവർണ്ണ വിഗ്രഹത്തിലേക്ക് നോക്കി

“ശതരൂപേ,,നാൽപ്പത്തിയൊമ്പതു നാൾ നീണ്ടു നിൽക്കുന്ന മാന്ത്രികവിധികളാണ് സപ്തസുരാബന്ധനകർമ്മം, ഈ കർമ്മ൦ ഉത്തമോത്തമയായ സാമുദ്രികലക്ഷണങ്ങൾ ഉള്ള ഒരു യുവതിയിലൂടെ മാത്രമേ സാധിക്കുകയുള്ളു, ഒരു കന്യക അല്ലെങ്കിൽ ഒരു മണ്ഡലം വ്രതം അനുഷ്ടിച്ച യുവതി, സാമുദ്രിക ലക്ഷണങ്ങളുള്ള കന്യകയെ വിവിധദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല, പക്ഷെ ഒരു നാൾ ശിലാഭദ്രൻ സ്വപ്നത്തിൽ കണ്ട ഒരു രൂപം ചിത്രമായി വരഞ്ഞു, സർവ്വലക്ഷണങ്ങളും ഉള്ള നിന്റെ രൂപം, ആ ചിത്രം വെച്ചുള്ള അന്വേഷണത്തിലാണ് ഞങ്ങൾക്ക് ദല്ലാൾ സുന്ദരപാണ്ട്യനിലൂടെ നിന്നിലേക്ക് എത്താൻ കഴിഞ്ഞത്”

Updated: June 10, 2022 — 6:44 am

84 Comments

  1. Ente ponnu harshetttaaa enthelum onnn para . Ellarum ningala oru reply k wait cheyyuaaa epppa enthaaayi onn update cheyyy plssss. Oru manasamadanam kittum . Ethra venulum wait cheyyuaaa but oru hope ath ningal thaaa plssss

    1. ഞാൻ ഒഫീഷ്യൽ ആവശ്യവുമായി പുറം നാട്ടിൽ ആയിരുന്നു.
      അപരാജിതൻ ക്ളൈമാക്സ് ഒരു നൂറു പേജ് എഴുതിവെച്ചിട്ടുണ്ടായിരുന്നു
      പക്ഷെ അതിൽ കൊറേ സീനുകൾ ഒക്കെ ഒഴിവാക്കേണ്ടത് ഉള്ളത് കൊണ്ട് അത് വെട്ടിതിരുത്തി എഴുതി വേണം മുന്നോട്ട് തുടർന്നു എഴുതിപോകാൻ…, ക്ളൈമാക്സ് എത്രയും പെട്ടെന്ന് ക്വാളിറ്റി കീപ്പ് ചെയ്ത തന്നെ എഴുതി തീർക്കണം എന്ന പ്രഷർ ആവശ്യത്തിന് മനസ്സിലുണ്ട്എന്തായാലും അപരാജിതൻ 2022 നു അപ്പുറത്തേക്ക് പോകില്ല,,,

      തിരു ഗണിക ഇനി ഒരേ ഒരു പാർട്ടു കൂടെ ഉള്ളു…അതിൽ അപരാജിതൻ റെഫറൻസ് കൂടെ ഉണ്ടാകും
      തിരു ഗണിക പതിനഞ്ചു പേജ് എഴുതി അത് കൂടാതെ 20 പേജ് എഴുതിയത് എഡിറ്റ് ചെയ്യണ൦ പിന്നെ അപരാജിതനിലേക്ക് തിരുഃഗണികയെ കൊണ്ട് പോകുന്ന പാർട്സ് കൂടെ എഴുതണം.
      ഒരു പത്തു പതിനഞ്ചു ദിവസം കൊണ്ട് തിരുഗണിക കൂടെ തീർത്ത് പബ്‌ളിഷ് ആക്കി അപരാജിതൻ ക്ളൈമാക്സ് എഴുത്ത് വേഗത്തിലാക്കും

      1. ?? ? ? ? ? ? ? ? ??

        ???????️?️?️

  2. ത്രിലോക്

    പുള്ളി tour ലോ മറ്റോ ആണെന്ന് തോനുന്നു…. ഒരു വിവരവും ഇല്ലല്ലോ..????

  3. Evide kunjee ?

  4. ഹർഷ്ജീ
    അധികം താമസിച്ചാൽ ഞങ്ങളാരെങ്കിലും ഇതിന്റെ ബാക്കി എഴുതത്തുടങ്ങും. അപ്പൊ തീരെ രസമുണ്ടാവില്ല കെട്ടോ, വായിക്കാൻ.

  5. തിരുഗണിക അപരാജിതന്റെ ഒരു ഭാഗം തന്നെയാണ് എന്നു പറഞ്ഞതു കൊണ്ടാണ് ഇതെഴുതുന്നത്. ഒരു കാര്യം മാത്രം എനിക്കങ്ങോട്ടുൾക്കൊള്ളാൻ സാധിക്കുന്നില്ല. ആദിശങ്കരൻ പറഞ്ഞിട്ടാണ് ശിവശൈലംകാർ അവരുടെ സാധനങ്ങൾ ചന്തയിൽ കൊണ്ടുപോയി വില്ക്കേണ്ട എന്നു തീരുമാനിച്ചത്. ആദിയാണെങ്കിൽ അവരുടെ രാജാവുമാണ്. എന്നിട്ടും തിമ്മയ്യന്റെ ആൾക്കാരെക്കൊണ്ട് അവരെ ബലാത്സംഗം ചെയ്യിപ്പിച്ചതെന്തിന്?

    1. ? നീ കഥ വായിച്ചത് തന്നെ അതാ കൊറേ ഒള്ളുണ്ട് skip ചെയ്ത. അത് അവന്റെ ഉള്ളിൽ സർപ്പ വിഷം കേറിയോണ്ടല്ലേ അവന് നടക്കാൻ പോലും പറ്റില്ലായിരുന്നു ആ ഒരു അവസ്ഥയിൽ അവൻ എന്ത് ചെയ്യനാണ് എന്നിട്ടും അവൻ ശിവാനിയെ രക്ഷിച്ചില്ലേ. എന്നിട്ട് കലിൽ മറ്റേ വള ഇട്ടപ്പോൾ അല്ലെ എല്ലാം ശെരി യായത്. എന്നിട്ട് അവമാരെ എല്ലാണതിനെയും അപ്പു കൊന്നാലോ?…

      Fall and rise ആണ് ഇനി ആണ് അണ്ണന്റെ കളികൾ ?

    2. ശശി പള്ളത്ത്

      തേന്മൊഴി ഓർമ്മപ്പെടുത്തുന്നുണ്ട് പഠിച്ച വിദ്യകൾ ഫലിക്കാത്ത നേരം ഉണ്ടാവുമെന്ന്

  6. രുദ്രൻ

    അപരാജിതൻ എന്നാ വരുക

    1. Oru idea illa bro. Njan collegil padikkumpol vayikkan thudangiyathanu. Ippol nan panjayathil VEO postilirunnu ee comment ezhuthunnu. Annu PSC ku padikkumpol ente main entertainment ayirunnu ithu. Padikkum idakkidakku aparachithan vannu nokkum appol kanam harshetanum Haritha chechiyum pinne oru payyanurkaran ezhuthukaranumundayirunnu Peru marannu poyi. Ippolum thirakkinidayil vannu nokkum ennal wall okke valiya rasamonnumilla. Pandu nan eee harshetanodum pinne aaa ezhuthukaranodum nan oru kadha ezhuthintharan pattumonnu chodichirunnu ente koode padikkunna Pennine valakkan.annu harshetan swanthamayi ezhuthanokke parannirunnu but enikku kazhinnilla ennalum avale nan aduthu thanne swanthamakkum?. Enthayalum kadha udane varamennu pratheekshikkam

      1. ശശി പള്ളത്ത്

        എന്നോ എപ്പോഴോ എന്റെ ജീവിതത്തിലേക്ക് നീ വന്നു…..ഞാൻ പോലും അറിയാതെ എന്റെ മനസ്സ് നിന്നിലേക്ക് അടുത്തു….. നിന്റെ കണ്ണുകളിലെ തിളക്കവും… കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്ക ഉള്ള പുഞ്ചിരിയും……എത്ര കേട്ടാലും മതിവരാത്ത നിന്റെ സംസാരവും തമാശകളും…ചെറിയ പിണക്കങ്ങളും എല്ലാം എല്ലാം എനിക്ക് ഇഷ്ടമായി…. എനിക്ക് ഒരുപാട് ഇഷ്ടമായി…..എന്റെ ഓരോ പ്രഭാതവും സന്ധ്യയും നിനക്കായ്‌ ഞാൻ മാറ്റി വെച്ചു…. നിന്നെ ഒരു നോക്ക് കാണുവാൻ നിന്റെ ശബ്‌ദം ഒരിക്കൽ കൂടി കേൾക്കുവാൻ കൊതിച്ചു…. ഓരോ ദിവസവും കടന്നു പോവുന്നു… നിന്നിലേക്കു എന്റെ ലോകം ചെറുതാവുന്നത് ഞാൻ അറിയുന്നു… എല്ലാ ജന്മങ്ങളിലും നീ എന്റേതായിരുന്നെങ്കിൽ…..എന്നും എന്റെ മാത്രമായിഇരുന്നെങ്കിലെന്നു….. മോഹിച്ചു പോവുന്നു (ഇങ്ങനെ അങ്ങട് തുടങ്ങു ബ്രോ )

  7. എല്ലാ ദിവസവും ഒരേ ഒരു ടെൻഷൻ തന്നെ അപരാജിതൻ ക്ലൈമാക്സിൽ താഴെ പറയുന്നതെല്ലാം കൂടി എങ്ങനെ ഉൾപ്പെടുത്തി തീർക്കുമെന്നു

    കുഴിയിൽ കിടക്കുന്ന വികാടാംഗ ഭൈരവന്റെ കാര്യം, ജാതി ചിന്ത തലയ്ക്കു പിടിച്ച ആ അമ്മച്ചിയുടെ മുൻപിൽ വച്ച ആദി വൈഷ്ണവ ബ്രാഹ്മണൻ കൂടി ആണെന്ന് ഉറക്കെ വിളിച്ച പറയുന്ന സീൻ, പാർവതി ടെ ഡാൻസ് കണ്ടു ഇഷാനിക്കയുടെ കിളി പോകുന്നത്, സൂര്യസേനനെ ആദി അടിച്ച ഒതുക്കിത് കൊല്ലാതെ വെറുതെ വിടുന്നതും എല്ലാരുടേം മുൻപിൽ നാണം കെടുന്നതും, മിഥ്യാരമ്മക് ആദിയുടെ കയ്യിൽ നിന്നും കിട്ടുന്ന പണി , അമ്രപാലി ആദിയെ കാണുമ്പൊൾ ഉള്ള സീൻ, ചരുവിനെ രെക്ഷിക്കുന്നത്…കുലോത്തമന്റെയും ഗുണശേഖരന്റേയും അവസ്ഥ , മരത്തിന്റെ ഉള്ളിന്റെ പുറത്തു വന്ന കർത്തവരായാണ്, പിന്നെ ആ രാക്ഷസനും,,കാലകേയനുമായുള്ള യുദ്ധം, പിന്നെ കൊട്ടാരത്തിലെ കടി മൂത്ത ആ കെളവനിട്ടു പണി കൊടുക്കുന്നത്, വൈഗ ആദിയുടെയും പാര്വതിയുടെയും പ്രണയം തിരിച്ചറിഞ്ഞു സ്വയം പിൻവാങ്ങുമോ ? പാർവതിയെ കാലകേയന്റെ കയ്യിന്നു രക്ഷിക്കുന്നത്..ആദിക്ക് വല്ലതും സംഭവിക്കുമോ? ആരാണ് ചുടല , മനു , ചിന്നു, ബാലു ചേട്ടൻ ഇവരുടെ കാര്യങ്ങൾ…

    ഈശ്വര.. വായിക്കുന്ന എന്റെ അവസ്ഥ ഇതന്നെകിൽ എഴുതുന്ന നിങ്ങളുടെ അവസ്ഥ സമ്മതിക്കണം ഹർഷൻ ബ്രോ

  8. അപ്പു.... എന്ന ആദി ശങ്കർ ??

    ദേ ഹാർഷേട്ടാ…. ഭാഗം.. 16 ആയി….
    36 വരെ ഉള്ള കഥ എനിക്ക് നന്നായി അറിയാം… കാരണം ഞാൻ അത് മൂന്നു തവണ മുഴുവൻ വായിച്ചു കഴിഞ്ഞതാണ്…. നാലാമത്തെ തവണ 16 ആയി ഈ തവണ വായിച്ചു തീരും മുന്നേ വന്നില്ലേൽ….. ഉറപ്പാണ് ഹാർഷേട്ടാ…. ഒരു ദയയും ഞാൻ കാണിക്കില്ല….
    .

    .
    .
    .
    .
    .
    .

    വീണ്ടും ഒന്നെന്നു വായിച്ചു തുടങ്ങും…. ??
    വേറെ നിവർത്തി ഇല്ലല്ലോ… ??
    ഒരു മസ്സാന സംഭവം വേണം… അത്രേ ഉള്ളു ❤️❤️❤️❤️❤️❤️❤️❤️❤️plz bro….

  9. Harshettaa aparachithan enna thudangaa..?

  10. സൂര്യ സേനനുമായുള്ള fight മാത്രം cover ചെയ്ത് ഒരു പാർട്ട് അപ്‌ലോഡ് ചെയ്യാവോ pls….

    വെറുതെ ഇരിക്കുമ്പോ ഇപ്പൊ ഫുൾ അതാണ് mindil അതുകൊണ്ടാ ???

    1. ?എനിക്കും vikram ഇന്റർവെൽ സീനിൽ mask ഉഴുന്നതൊക്കെ എനിക്ക് അത് ആണ് ഓർമ്മ വന്നത് സൂര്യ സേനനെ ഒക്കെ അടിച്ച് മുഖത്തെ തോർത്ത്‌ മാറ്റി rolax തല വെട്ടിട്ട് ചിരിക്കണ പോലെ ചിരിച്ച് ഞാൻ “രുത്ര തേജ നായനാർ” എന്നൊക്കെ പറയണത്. അപ്പു ആണ് ഇത് എന്ന് അറിയുമ്പോൾ എല്ലാണ്ണത്തിന്റെയും നേട്ടൽ (background ൽ prashanth neel ന്റെ Ugramm സിനിമയിലെ ugramm veeram track) uff?ആലോചിക്കുമ്പോൾ തന്നെ goosbumps?

    2. Any clue…..??? ??

  11. എനിക്ക് ഒന്നേ പറയാനുള്ളു. അപരാജിതന്റെ അടുത്ത ഭാഗങ്ങൾ വരുമ്പോൾ രോമാഞ്ച നിമിഷങ്ങൾ ഉണ്ടാകണം,പിന്നെ അനാവശ്യ നാടകീയതകളും,വലിച്ചു നീട്ടലുകളും ഒഴിവാക്കണം.

  12. സത്യം പറയാലോ ഞാനും ഇപ്പൊ കഥ എഴുതുന്ന ഒരാൾ ആയി മാറി.എഴുതി വെച്ച കഥ ഒന്നും സ്വാസ്തം ആയിഇരുന്നു എഴുതാൻ ടൈം കിട്ടാറില്ല ടൈം ഒപ്പിക്കുമ്പോ കഥ വരില്ല പിന്നെ എനിക്ക് മനസ്സിൽ ആയ ഒരു കാര്യം അപ്പ്‌ to ഡേറ്റ് ആയിട്ട് കഥ വയ്ക്കാൻ കൊടുത്തില്ലെങ്കിൽ വായനക്കാർക്കും നമ്മളെ മടുക്കും പിന്നെ എത്ര നല്ല കഥ ആയിട്ടും കാര്യം ഇല്ല ഹാർഷേട്ടോ നിങ്ങൾ സംഭവം ആണ് ട്ടോ പക്ഷേ ഇപ്പൊത്തെ ഈ തിരുഗണിക്ക ഞാൻ വായിച്ചിട്ടില്ല തോന്നുന്നില്ല വയ്ക്കാൻ വായിക്കുന്നു ഇല്ല. പൂരയുടെ മേലേക്ക് ചാഞ്ഞത് ചന്ദനം അണ്ണെങ്കിലും വെട്ടും ആളുകൾ അപരാജിതൻ one of the best noval അത് ഡെയിലി വായികുമായിരുന്നു ഞാൻ ഇപ്പൊ കഥ പോലും ഓർമ ഇല്ല കാരണം നിങ്ങൾ മാത്രം ആണ് എല്ലാത്തിനും എക്സ്പീരി ഡേറ്റ് ഉണ്ട് അത് കഴിഞ്ഞു വന്നാൽ അത് ഔട്ട്‌ ആവും നിങ്ങൾ എന്തൊക്കെ കാരണം പറഞ്ഞാലും ഇപ്പൊ ചെയുന്നത് പക ബോർ പരുപാടി ആണ്.. ഇപ്പൊ ഞാൻ ഒരു കഥയും വായിക്കാറില്ല കാരണം നമ്മുടെ ഭാവനയിലെ കഥ പിന്നെ വരില്ല.. വലിയ നടി നടൻ മാർ ഓക്കേ ഞങ്ങളുടെ പടങ്ങൾ കാണാറില്ല എന്നു പറയുന്നത് എന്ത് കൊണ്ടു എന്ന് ഇപ്പൊ മനസ്സിൽ ആയി.. ഇപ്പൊ സത്യം അപരാജിതൻ പോലും പുതിയത് ഇറങ്ങിയാൽ വയ്ക്കാൻ ഉള്ള മനസ്സ്‌ ഇല്ല

    മുതൽവർ എന്നാ തമിഴ് പടത്തിൽ അർജുൻ അവസാനം ഒരു ഡയലോഗ് പറയുന്നുണ്ട്
    കടസിയിലെ എന്നയും പൊളിറ്റീഷ്യൻ അകിട്ടികളെ അതെ പോലെ ആണ് നിങ്ങളുടെ കഥ കത്തു കെട്ടി ഇരുന്നു അതിനു വേണ്ടി ലീവ് ഓക്കേ എടുത്തു വായിച്ചിരുന്ന ഞാൻ ഇപ്പൊ തിരുഗണിക്ക ഓക്കേ കാണുബോ ഒരു മടുപ്പ് തോന്നുന്നു സോറി ഞാൻ ജാഡ പറയുവല്ല ഇതിന്റെ പേരുപോലും ഞാൻ നോക്കാതെ ആണ് കമന്റ്‌ ഇടാൻ മാത്രം വന്നത് ആണ് ഒന്നും പറയാൻ … എന്തായാലും നിങ്ങൾ സൂപ്പർ ആണ് ബട്ട്‌ ഒന്നും എഴുതി തിർത്തിട്ട് അടുത്തത് എന്ന് ചിന്തിക്കുന്ന ഇടത് എന്റെ സാക്സ്സ് സ്റ്റോറി നീക്കട്ടെ ഞാൻ വേറെ എഴുതി ആളുകളെ വെറുപ്പികാം എന്ന് ഉള്ള മനോഭാവം മാറ്റണം …. വേറെ ഒരു കഥ ക്ലൈമാക്സ്‌ ഇട്ടിലെ അതൊന്ന് വായിച് കാൽ ഭാഗം പിന്നെ മടുത്തു ഫ്ളോ അങ് പോയി വെരി ഡിസ്പ്പോയിന്റ്മെന്റ് നിങ്ങളെ കാണാൻ വലിയ ആഗ്രഹം ആയിരുന്നു ഇപ്പൊ തോന്നുന്നേ ഇല്ല.. ടൈം ചോദിച്ചു അത് തന്നു പിന്നെ വേറെ കഥകൾ എഴുതി വിടുന്നു വേറെ ഏതോ ഒന്നും എഴുതി ഇരുനിലെ പട്ടാളമോ പോലീസോ അങ്ങനെ മറ്റോ എന്തായാലും പെരുത്ത് നന്ദി ഉണ്ട്
    നിങ്ങൾ കാരണം ഒരു എഴുത്തുകാരൻ ആയി ഇപ്പൊ അതും എഴുതി ഫുൾ ആക്കി കൊടുക്കാൻ പെടാപാട് പെടുകയാ ? പക്ഷേ അതിന്റെ ഇടയിക്ക് വേറെ കഥ ഒലത്താൻ ഞാൻ പോവില്ല.. എന്തായാലും ഇത്രയും പറഞ്ഞത് സങ്കടം കൊണ്ടു ഒന്നും അല്ല പറയാൻ തോന്നി പറഞ്ഞു ഇനി അപരാജിതൻ ഇട്ടിട്ടില്ലെകിലും നോ പ്രോബ്ലം
    ഇനി ഫാൻസ്‌ വന്നു താലിന് നിക്കണ്ട കാരണം പറയാൻ ഉള്ളത് പറഞ്ഞു

    1. ശശി പള്ളത്ത്

      ഹായ് സുഹൃത്തേ അപരാജിതൻ എഴുതുമ്പോൾ ഏതൊരു കഥയുമ്പോലെ ആയിരുന്നു പിനീട്‌ ഒന്നുമുതൽ 5 വരെ റീ എഡിറ്റിംഗ് നടത്തി ഒരു 5 വർഷം എടുത്താലും തീരാത്ത അത്രയും കഥയായി,, സീസൺ 2, സീസൺ,3വേണം എന്ന് പറഞ്ഞിരുന്നു അത് വായനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് കരുതി,, ഈ ഒരു കഥ കൊണ്ട് എല്ലാസീസണും അവസിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു, അപ്പോൾ ആ രണ്ട് സീസൺന്റെ പകുതി സമയം എങ്കിലും നമ്മൾ അദ്ദേഹത്തിന് കൊടുക്കണം,,,ഒരു പ്രതിഫലം പോലും വാങ്ങാതെ നമ്മൾക്ക് വേണ്ടി അദ്ദേഹം സമയം കണ്ടെത്തുന്നു നമ്മൾക്ക് കാത്തിരിക്കാം ഭായ്,, നല്ലത് വരും എല്ലാവരോടും സ്നേഹം സ്നേഹം മാത്രം

      1. അപ്പു.... എന്ന ആദി ശങ്കർ ??

        ❤️

      2. Well said. It’s worth the wait

    2. ത്രിലോക്

      വികാരം ഞാൻ മനസ്സിലാക്കുന്നു… ??

      കാത്തിരിപ്പ് ഒക്കെ എനിക്കും മടുത്തതാണ്…
      കഥ വരുമ്പോ വരട്ടെ…??

      Just leave it ❣️?

    3. Arjun ബ്രോ പറഞ്ഞപോലെ തന്നെ എനിക്കും തോന്നുന്നു…. തിരുഗണിക കുറെ വായിച്ചു…. വല്ലാതെ ബോറടിക്കുന്നു…. ഹർഷേട്ടൻ തന്നെ എഴുതിയതാണോ എന്നാ സംശയം….

  13. ത്രിലോക്

    ചുടല അപ്പുവിന്റെ അച്ഛനല്ല… ചുടല മഹാദേവനാണ് ??

    ഓം ഭൃഗു ?️

  14. അപരാജിതൻ ഉറക്കം ഒഴിഞ്ഞ് വായിച്ചിരുന്ന എനിക്ക് തിരുഗണിക വായിക്കാൻ ഒട്ടും താൽപ്പര്യം വരുന്നില്ല … എത്രേയോ ദിവസം കൊണ്ട് Skip ചെയ്ത് രണ്ടാം ഭാഗത്തിന്റെ പകുതി വരെ എത്തിച്ചു… എല്ലാവരും കൊള്ളാം കൊള്ളം എന്ന കമൻറ് ഇടുന്നുണ്ട് – എനിക്ക് വായിച്ചിട്ട് ഒരു താൽപ്പര്യവും തോന്നുന്നില്ല . ….എന്താണ് സംഭവിക്കുന്നത് !!!!

    1. Bro…athin kaaranam nammal aparachinaathiyitt wait cheyyunna kondaan…pinne ee thiruganika enna katha I mean harshan bro paranjapole…ith amrapaaliyelukkulla oru edaan..ithum kollam..but aparachithan nammude okke highlight alley…ith aparachithanil ulpeduthiyirenkil author paranja pole athinte feel nashmaayene..ath harshettan nalla bodhyamund…aparachithante varavinaay kaathirikkaam

    2. എനിക്കും അതു തന്നെയാണ് തോന്നിയത്
      തിരുഗണിക മനസ്സിരുത്തി ഒന്ന് വായിച്ച് നോക്കൂ..ഒരു ക്ലാസ്സ് കഥയാണ്. അനാവശ്യമായി ഒരു ലാഗും ഇല്ലാതെ കൃത്യം കൃത്യമായി എഴുതിയ ഒരു രീതി. ശരിക്കും ഒരു ബുക്ക് വായിക്കുന്ന പോലെ നല്ല ഭംഗിയായി അവതരിപ്പിചിരിക്കുന്നു.എന്നാല് ഈ കഥയെ പലയിടത്തും അപരാജിതനുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

      1.മാനവെന്ദ്ര വർമ്മൻ
      .തിരുനയനാർ കൈവശം വെച്ച വിഗ്രഹവും നാഗമണിയും
      3.വാസുകി
      4.ഭാർഗ്ഗവ ഇല്ലം
      5.മിഥിലയിലെ അമ്പലങ്ങൾ

      അതായത് ഒരു ലക്ഷ്യം ഇല്ലാതെ വെറുതെ എഴുതി നിറക്കുന്നത് അല്ല എന്ന് മനസ്സിലായി.
      അപരാജിതനിലക്കുള്ള ഒരു വെടി മരുന്ന് ഇപ്പോള് തന്നെ നിറച്ച് വെച്ച പോലെയാണ് എനിക്ക് തോന്നുന്നത്.
      അമ്രപാലിക്ക് അത്രയേറെ പ്രാധാന്യം ഉണ്ടാകണം
      ഇത് അപരാജിതനിൽ ഉൾപ്പെടുത്താതെ വേറെ ആയി എഴുതിയതിൽ realy i appreciate him.

      അപരാജിതൻ ലാസ്റ്റ് പബ്ലിഷ് ചെയ്ത ഭാഗങ്ങളും ഈ കഥയും വായിച്ചപ്പോ തന്നെ എഴുത്തിൻ്റെ ശൈലി ഒക്കെ പാടെ മാറിയിട്ടുണ്ട് എന്ന് മനസ്സിലായി.

      എന്തായാലും സമയം പോലെ അപരാജിതൻ ക്ലൈമാക്സ് എഴുതി ഇടട്ടെ…

      1. അപ്പു.... എന്ന ആദി ശങ്കർ ??

        ഒ മാൻ… ❤️❤️❤️

    3. The Secret Ghost

      ബ്രോ തിരുഗണിക എന്നത് അപരാജിനിനെ ഒരു സബ് സ്റ്റോറിയാ….

      ആ കഥ വലിച്ചു നീട്ടണ്ടാ എന്ന് തോന്നിയതു കൊണ്ടാണ് seperateaayi ഈ കഥ പുള്ളി എഴുതിയത്….

      തിരുഗണിക അടുത്ത ഭാഗം വരട്ടേ…. അപ്പോൾ അറിയാം….

Comments are closed.