!! തണൽ – വേനലറിയാതെ !! -4 [**SNK**] 106

പിന്നെ മോൾക്ക് വേണ്ട ബുക്ക്സ്, പേപ്പർ, പേന തുടങ്ങിയവ നമ്മുടെ കോളേജ് സ്റ്റോറിൽ മോളുടെ കോളേജ് ഐഡി ആയി മോള് ചെന്നാൽ എല്ലാം കിട്ടും.

പിന്നെ മോളുടെ ബസ്സ് പാസ് കോളേജ് തുടങ്ങുന്നതിനു മുമ്പേ തന്നെ ശരിയാവും.

ഇത് കൂടാതെ വേറെ എന്തെങ്കിലും ആവിശ്യം വരുവാണെങ്കിൽ നേരെ ഓഫീസിൽ വന്നു എന്നെ കണ്ടാൽ മതി, ഞാൻ നോക്കിക്കൊള്ളാം.

ഇത്രയും പറഞ്ഞു അതെല്ലാം വീണ്ടും ആ ഫയൽലിൽ വച്ച് രേഖക്ക് കൈമാറി. ദിവ്യ പറയുന്നതെല്ലാം കേട്ട് ഏതോ സ്വപ്നലോകത്തിൽ എന്ന പോലെ ഇരിക്കുകയായിരുന്നു രണ്ടു പേരും. ദിവ്യ തട്ടി വിളിച്ചപ്പോൾ ഒന്ന് ഞട്ടി  സ്വബോധത്തിൽ എത്തിയ രമ്യ, ഇതെല്ലം സൂക്ഷിച്ചു അകത്തു കൊണ്ടുപോയി വെക്കാൻ രേഖയോട് പറഞ്ഞു.

രേഖപോകുന്നത് നോക്കിയിരിക്കുകയായിരുന്ന രമ്യയെ ദിവ്യ വിളിച്ചു

 

Divya: ഇതൊക്കെ കേട്ടിട്ടു ടീച്ചർക്ക് എന്ത് തോന്നുന്നു ?

Remya: എനിക്കൊന്നും അറിയില്ല എന്റെ ദിവ്യ, ഒന്നും മനസ്സിലാവുന്നില്ല.

Divya: ഇതിൽ മനസിലാക്കാൻ ഒന്നുമില്ല, നിങ്ങളെ നന്നായി അറിയുന്ന ആരോ ആണ്. നിങ്ങള്ക്ക് അർഹതപ്പെട്ടത്‌ തന്നെ ആണ്. പിന്നെ textiles ഇൽ പോകുമ്പോൾ നല്ല ഡ്രസ്സ് തന്നെ എടുത്തോളൂ കേട്ടോ, വില കുറഞ്ഞതെടുത്തിട്ടു കാര്യമൊന്നുമില്ല, റീഫണ്ട് ഒന്നും കിട്ടില്ല. അത് പോലെ വൗച്ചർ ക്യാഷ് ചെയ്യാനും പറ്റില്ല.

ദിവ്യ പറഞ്ഞതെല്ലാം രമ്യ മൂളി കേട്ടു. അൽപ സമയത്തിന് ശേഷം അവർ രണ്ടു പേരും എഴുനേറ്റു പൂമുഖത്തേക്കു നടക്കുന്നതിനിടയിൽ

Divya: അല്ല ടീച്ചറെ ഇത് നിങ്ങൾ കുറച്ചു മുമ്പേ പറഞ്ഞ ഭർത്താവിന്റെ വകയുള്ള ഗിഫ്റ് വല്ലതുമാണോ

Remya: അതിനു ഉണ്ണിയേട്ടൻ ഞങ്ങളെ വിട്ടു പോയിട്ട്  11 കൊല്ലത്തോളമായി ………..

Divya: എന്താ, എന്താ പറഞ്ഞെ ?

5 Comments

  1. വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ. അധികം വൈകാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

  2. ❤️?♥️

  3. Continue cheyy bro
    Nalla kadha anu?

  4. Kada nannayi varunnundu athupole aakamshayum.

Comments are closed.